പൃഥ്വിരാജ് നായകനായി എത്തുന്ന പുതിയ സിനിമയായ കാപ്പ ഇന്ന് പ്രദർശനത്തിനെത്തിയിരിക്കുകയാണ്. കടുവ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജ് സുകുമാരനും ഷാജി കൈലാസും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് കാപ്പ. ഇപ്പോഴിതാ മാതൃഭൂമി ന്യൂസിന് പൃഥ്വിരാജ് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
അഭിനേതാവ് എന്ന ജോലി അത്ര എളുപ്പമല്ലയെന്നും പുറത്തുനിന്ന് നോക്കുമ്പോഴുള്ള ഗ്ലാമർ മാത്രമല്ല ഇതെന്നും പൃഥ്വി പറഞ്ഞു. കൂടാതെ ഒരാൾക്കുള്ളത് ആത്മവിശ്വാസമാണോ അതോ അഹങ്കാരമാണോ എന്നത് മറ്റൊരാളുടെ കാഴ്ചപ്പാടിൽ നിന്നുകൊണ്ടേ പറയാൻ കഴിയൂ, അതിനാൽ തന്നെ ഞാൻ പറയുന്നൊരു കാര്യം അഹങ്കാരമാണെന്ന് കേൾക്കുന്ന ഒരാൾക്ക് തോന്നുമായിരിക്കാം.പക്ഷെ ഞാൻ പറയുന്നത് എന്റെ ആത്മവിശ്വാസത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അതുകൊണ്ട് എല്ലാവരേയും എല്ലാ സമയത്തും ബോധ്യപ്പെടുത്താൻ പറ്റിയെന്നുവരില്ല പൃഥ്വിരാജ് വ്യക്തമാക്കി.
മാസ് സിനിമകൾ ഒരു പ്രത്യേക ഫോർമാറ്റിലാണ് ചെയ്യേണ്ടതെന്നും സ്വയം പറഞ്ഞ് പറ്റിച്ചാൽ വലിയ കുഴപ്പമാവും താരം പറഞ്ഞു.അതേ സമയം
തിരുവനന്തപുരത്തെ ലോക്കൽ ഗുണ്ടകളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന കാപ്പയുടെ രചനയും നിർവഹിക്കുന്നത് ജിആർ ഇന്ദുഗോപനാണ്.
ചിത്രത്തിൽ അപർണ ബാലമുരളിയാണ് നായിക. ആസിഫ് അലിയും അന്നബെന്നും പ്രധാന വേഷത്തിൽ എത്തുന്ന സിനിമയിൽ ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…