Categories: Film News

ഇനി മലയാള സിനിമയിൽ അയാളുടെ കാലമോ? അണിയറയിൽ ഒരുങ്ങുന്നത് ഏഴിലേറെ ചിത്രങ്ങൾ…

ഏതാണ്ട് 20 വർഷങ്ങൾക്ക് മുന്നെ രഞ്ജിത്തിന്റെ നന്ദനത്തിലൂടെ മലയാളികളുടെ മുന്നിലെത്തിയ താരമായിരുന്നു പൃഥ്വിരാജ് സുകുമാരൻ. ഇന്നത്തെ മറ്റ് പല താരങ്ങളെയും പോലെ അച്ഛനും അമ്മയും സിനമാ താരങ്ങളായതിനാൽ മകനും സിനിമയിൽ എത്തി അല്ലാതെ മറ്റൊന്നുമില്ല എന്നു പറഞ്ഞ മലയാളികളെ കൊണ്ട് ഇരുപത് വർഷത്തിനിപ്പുറം മാറ്റി പറയിപ്പിക്കാൻ കഴിഞ്ഞിരിക്കുകയാണ് അന്തരിച്ച നടൻ സുകുമാരന്റെയും മല്ലിക സുകുമാരന്റെയും രണ്ടാമത്തെ പുത്രനായ പൃഥ്വിരാജ് സുകുമാരൻ.


നന്ദനത്തിലെ മനുവിൽ നിന്ന് കടുവയിലെ കടുവക്കുന്നേൽ കുര്യച്ചൻ എത്തി നിൽക്കുമ്പോൾ മലയാള സിനിമയ്ക്ക അഭിമാനിക്കാം ഉയർന്ന വന്നുകൊണ്ടിരിക്കുന്ന ആ പ്രതിഭയെ ഓർത്ത്.. ഇരുപത് വർഷത്തിനിടെ നൂറിലേറെ മലയാളചിത്രങ്ങൾ തമിഴ്, തെലുങ്ക്, ഹിന്ദി എന്നി ഭാഷകളിലെല്ലാം തന്റെ അഭിനയ മികവ് തെളിയിച്ചിരിക്കുകയാണ് പൃഥ്വി.നല്ലൊരു നടൻ മാത്രമല്ല, സംവിധായകൻ, ഗായകൻ,നിർമ്മാതാവ്, വിതരണക്കാരൻ കൂടിയാണ്.തന്റെ അഭിനയ മികവിന് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്‌കാരം രണ്ട് തവണ സ്വന്തമാക്കിയിട്ടുണ്ട്.

ഈ വർഷവും അടുത്ത വർഷവുമായി ഏഴിലേറെ വൻ പ്രൊജക്ടുകാളാണ് പൃഥ്വിരാജ് സുകുമാരനുള്ളത്. ഷാജി കൈലാസിന്റെ കാപ്പയാണ് താരത്തിന്റെ അടുത്തതായി റീലീസിനെത്തുന്ന അടുത്ത ചിത്രം. താൻ സംവിധാം ചെയ്ത ആദ്യ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ തന്റെ അഭിനയ ജീവിത്തിൽ ഒരു ക്യാരക്ടറുനുവേണ്ടി ഇത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടാവുക ബ്ലസി സംവിധാനം ചെയ്യുന്ന ‘ആടുജീവിതം’എന്ന ചിത്രത്തിന് വേണ്ടിയാവും.മുരളി ഗോപി തിരക്കഥയൊരുക്കുന്ന ‘ടൈസൺ’, അൽഫോൺസ് പുത്രന്റെ ‘ഗോൾഡ്’,കെജിഎഫ് സംവിധായകൻ പ്രശാന്ത് നീൽ ഒരുക്കുന്ന ‘സലാർ’,വൈശാഖിന്റെ ‘ഖലീഫ’,എസ് മഹേഷിന്റെ ‘കാളിയൻ’, ജയൻ നമ്പ്യാരുടെ ‘വിലായയത്ത് ബുദ്ധ’ തുടങ്ങി നിരവധി അപ്കമിംഗ് സിനിമകൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ

 

Aiswarya Aishu