എത്ര വളർന്നാലും അമ്മയ്ക്ക് എന്നും കുഞ്ഞാണ് ; പൃഥ്വിയ്ക്ക് ദുബൈയിൽ സർപ്രൈസ് ഒരുക്കി മല്ലിക ; വണ്ടറടിച്ച് പൃഥ്വി !

ഒക്ടോബർ 16-ാം തീയതിയാണ് പൃഥ്വിക്ക് 39 വയസ്സ് തികയുന്ന പൃഥ്വിയ്ക്ക് ദുബൈയിൽ സർപ്രൈസ് ഒരുക്കി മല്ലിക സുകുമാരൻ. കഴിഞ്ഞ ദിവസം ആയിരുന്നു ദുബൈയിൽ പുതിയ പടത്തിന്റെ പ്രൊമോഷന്റെ ഭാഗമായി എത്തിയ പൃഥ്വിരാജിന് മല്ലിക സുകുമാരൻ മധുരം നൽകിയത്. കഴിഞ്ഞ ദിവസമായിരുന്നു പൃഥ്വിയുടെ നാള് വെച്ചുള്ള പിറന്നാൾ. അത് ആഘോഷമാക്കിയിരിയ്ക്കുകയാണ് ‘അമ്മ മല്ലിക. മക്കൾ എത്ര വലുതായാലും അവരുടെ ഇതുപോലെയുള്ള ചെറിയ കാര്യങ്ങൾ കണ്ടറിഞ്ഞ് ചെയ്യുന്നത് അമ്മമാരുടെ പതിവാണല്ലോ. ദുബൈയിലെ പൃഥ്വിയുടെ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് മല്ലിക പൃഥ്വിയ്ക്ക് സർപ്രൈസ് ഒരുക്കിയത്. അപ്രതീക്ഷിതം ആയതിനാൽ തന്നെ പൃഥ്വിയും അകെ വണ്ടറടിച്ചു പോയി. മോന് പിറന്നാൾ ആശംസകൾ, അമ്മ എന്നെഴുതിയാണ് കേക്ക് പൃഥ്വിക്ക് മല്ലിക എത്തിച്ച് നൽകിയത്. ദുബായിയിൽ കേക്ക് എത്തിച്ച് നൽകൽ സാധ്യമാക്കിയ പൊഫാസിറ്റോയ്ക്ക് ഫേസ്ബുക്കിലൂടെ മല്ലിക നന്ദിയും സ്നേഹവും രേഖപ്പെടുത്തിയിട്ടുമുണ്ട്. പൃഥ്വിരാജ് നായകനായും റാഷി ഖന്ന നായികയുമായി എത്തുന്ന ഭ്രമം എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് പൃഥ്വിയും സംഘവും ദുബൈയിൽ ഉള്ളത്. ഇന്നാണ് ചിത്രം ആമസോൺ പ്രിമിലൂടെ റിലീസ് ചെയ്യുന്നത്. യുഎഇ ഉൾപ്പെടെയുള്ള GCC രാജ്യങ്ങൾക്ക് പിന്നാലെ അമേരിക്ക, ബ്രിട്ടൺ, കാനഡാ, ഓസ്ട്രേലിയ, സിംഗപൂർ എന്നീ എന്നിവടങ്ങളിൽ ചിത്രം തീയേറ്റർ റിലീസിനെത്തുന്നുമുണ്ട്. പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, മംമ്ത മോഹൻദാസ് എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം വിഖ്യാത ഛായാഗ്രാഹകനായ രവി കെ ചന്ദ്രനാണ് സംവിധാനവും ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നത്.

Rahul

Recent Posts

മദ്യപിച്ചു കഴിഞ്ഞാൽ ശങ്കരാടി ചേട്ടൻ പിന്നെ അഭിനയിക്കില്ല! എന്നാൽ മദ്യപിപ്പിച്ചു, ഷൂട്ടുണ്ടെന്ന് കേട്ടപ്പോൾ ആകെ അദ്ദേഹം തകർന്നു; സംഭവത്തെ കുറിച്ച് ബൈജു

ബാലതാരമായി മലയാള സിനിമയിൽ എത്തിയ നടനാണ് ബൈജു സന്തോഷ്, ഇപ്പോൾ തന്റെ സിനിമ ലൊക്കേഷനിൽ താൻ ഒപ്പിച്ചിട്ടുള്ള ചില കുസൃതികളെ…

36 mins ago

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി ‘മകൾക്ക്’ മ്യൂസിക് വീഡിയോ

ബാലാജി ശർമ്മ, മേഘ നായർ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ മകൾക്ക് എന്ന മ്യൂസിക്കൽ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ…

2 hours ago

വരലക്ഷ്മിക്ക് വേണ്ടി സ്വർണ്ണ ചെരുപ്പുകൾ ആണ് നിക്കോളാസ് വാങ്ങിയത്

ഇക്കഴിഞ്ഞ ദിവസമാണ് താരനിബിഢമായ ചടങ്ങിൽ വെച്ച് നടിയും താരപുത്രിയുമായ വരലക്ഷ്മി ശരത്ത് കുമാറും കാമുകൻ നിക്കോളായ് സച്ച്ദേവും വിവാഹിതരായത്. നിക്കോളായ്…

2 hours ago

പല പ്രശ്നങ്ങളും ഉണ്ടായതോടെയാണ് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് താമസം മാറ്റുന്നത്

ഒരിടവേളക്ക് ശേഷം അഭിനയജീവിതത്തിൽ സജീവമാവുകയാണ് ബാബു ആന്റണി. തൊണ്ണൂറുകളിൽ മലയാള സിനിമ അടക്കി ഭരിച്ചിരുന്ന ആക്ഷൻ ഹീറോ ആയിരുന്നു ബാബു…

2 hours ago

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി. ജില്ലയിലെ മാടക്കത്തറ പഞ്ചായത്തിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 310 പന്നികളെ കള്ളിങിന്…

2 hours ago

വിവാഹം കഴിഞ്ഞു ഭർത്താവിനൊപ്പം മാളവിക ഇംഗ്ലണ്ടിലേക്ക് പോയിരുന്നു

വിവാഹം കഴിഞ്ഞതോടെ ഭർത്താവ് നവനീതിനൊപ്പം മാളവിക ജയാറാം ഇം​​ഗ്ലണ്ടിലേക്ക് പോയിരുന്നു. വിദേശത്ത് എത്തിയതോടെ ഒരു സഹായമഭ്യര്ഥിച്ച എത്തിയിരിക്കുകയാണ് ഇപ്പോൾ മാളവിക…

2 hours ago