പൃഥ്വിരാജ് സുകുമാരൻ കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് വിലായത്ത് ബുദ്ധ.സിനിമയുടെ ഷൂട്ടിങ് ഇടുക്കി മറയൂരിൽ ആരംഭിച്ചു. വിലായത്ത് ബുദ്ധ ഒരുക്കുന്നത് സിനിമയിൽ അസോസിയേറ്റ സംവിധായകനായി പ്രവർത്തിച്ച ജയൻ നമ്പ്യാർ ആണ്. ജയൻ നമ്പ്യാർ ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രം കൂടിയാണ് വിലായത്ത് ബുദ്ധ. ഈ സിനിമ അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിന് ശേഷം അന്തരിച്ച സംവിധായകൻ സച്ചി സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു വിലായത്ത് ബുദ്ധ.
ഉർവശി തീയറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനാണ് സിനിമ നിർമിക്കുന്നത്. ജി.ആർ ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പൂജ സെപ്റ്റംബർ അവസാനം നടത്തിയിരുന്നു. ചിത്രത്തിൽ ഡബിൾ മോഹൻ എന്ന ചന്ദനക്കൊള്ളക്കാരനായിട്ടാണ് പൃഥ്വിരാജെത്തുന്നത്.
ഒരു ത്രില്ലർ മൂവിയായിട്ടാണ് വിലായത്ത് ബുദ്ധ ഒരുങ്ങുന്നത്. പ്രിയംവദാ കൃഷ്ണനാണു ചിത്രത്തിൽ നായികയായി എത്തുന്നത്. കൂടാതെ ഷമ്മി തിലകൻ, അനു മോഹൻ, ടി.ജെ അരുണാചലം,രാജശ്രീ നായർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.ചിത്രം ബിഗ് ബജറ്റിലാണ് ഒരുക്കുന്നത്.മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിൽ നിർമിക്കുന്ന വിലായത്ത് ബുദ്ധയിൽ പകയും പ്രതികാരവും പ്രണയവും പശ്ചാത്തലമാകുന്നു.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…