തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ ആകാശപ്പാത ഉദ്ഘാടനം ചെയ്യാന്‍ എത്തിയ നടന് പൃഥ്വിരാജ് മേയര്‍ ആര്യ രാജേന്ദ്രനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. തന്റെ നാട്ടില്‍ തന്നെ ഇത്തരം ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം ഉണ്ടെന്ന് താരം ആ വേദിയില്‍ വെച്ച് അറിയിച്ചു. താന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് പഴവങ്ങാടിയില്‍ നിന്നും കിഴക്കേകോട്ട വരെയുളള റോഡിലെ സ്ഥിരം പൊലീസ് ചെക്കിംഗിനെ കുറിച്ച് പറഞ്ഞ നടന് താനും കൂട്ടുകാരും ബൈക്കില്‍ സ്പീഡില്‍ പോയതിന്
പല തവണ പൊലീസ് നിര്ത്തിച്ചിട്ടുള്ള എല്ലാ ഓര്‍മ്മകളും വേദിയില്‍ വെച്ച് പങ്കുവെച്ചു. പൃഥ്വിരാജിന്റെ ഓരോ വാക്കുകളും വലിയ കരഘോഷത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ഇപ്പോഴും ചെക്കിംഗ് ഉണ്ടല്ലേ എന്നാണ് താരം ചോദിച്ചത്. ആ സമയത്താണ് ഈ പരിപാടിയിലേക്ക് തിരുവനന്തപുരം മേയര്‍ തന്നെ ക്ഷണിച്ചതിനെ കുറിച്ച് അദ്ദേഹം പറഞ്ഞത്. എന്റെ ജീവിതത്തില്‍ ആദ്യമായാണ് ഒരു മേയര്‍ എന്നെ രാജു ഏട്ടാ എന്ന് വിളിച്ച് ഒരു പരിപാടിയിലേക്ക് വിളിക്കുന്നത് എന്നാണ് താരം പറഞ്ഞത്. ജീവിതത്തില്‍ ആദ്യമായിട്ടാണ് ഒരു മേയര്‍ രാജു എട്ടാ
എന്ന് വിളിച്ച് അഭിസംബോധന ചെയ്ത് ഒരു പരിപാടിയ്ക്ക് ക്ഷണിക്കുന്നത്… അപ്പോള്‍ എന്തായാലും വന്ന് കളയാം എന്ന് വിചാരിച്ചു.. ഇത്രയും തിരുവനന്തപുരം നിവാസികളെ ഒരുമിച്ച് കാണാന്‍ സാധിച്ചതില്‍ വലിയ സന്തോഷം എന്നും അദ്ദേഹം പറഞ്ഞു. പുതിയ പദ്ധതി വരും വര്‍ഷങ്ങളില്‍ ജനത്തിന് ഉതകുന്നതായി തീരട്ടെ എന്നും ഇനിയും ഇത്തരം പദ്ധതികള്‍ ആര്യക്കും ആര്യയുടെ ടീമിനും നടത്താന്‍ സാധിക്കട്ടെ എന്ന് കൂടി ആശംസിച്ചാണ് പൃഥ്വിരാജ് തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…