‘പ്രതികാരം സ്വര്‍ണ്ണത്തില്‍ എഴുതപ്പെടും’!!!! ഖലീഫയുമായി പൃഥ്വി

പോക്കിരി രാജയ്ക്ക് ശേഷം പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഖലീഫ’ പ്രഖ്യാപിച്ചു. ‘പ്രതികാരം സ്വര്‍ണ്ണത്തില്‍ എഴുതപ്പെടും’, എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം ഹൈ വോള്‍ട്ടേജ് മാസ് എന്റര്‍ടെയ്നര്‍ ആയിരിക്കും.

ഖലീഫയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് പൃഥ്വി. സോഷ്യല്‍ മീഡിയയിലൂടെയാണ് പൃഥ്വിരാജ് പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്.
പിറന്നാള്‍ ദിനത്തിന്റെ സന്തോഷത്തിനൊപ്പമാണ് പൃഥ്വി പോസ്റ്റര്‍ ഇറക്കിയത്.

പ്രതികാരത്തിന്റെ കഥയായിരിക്കും ഖലീഫ എന്നാണ് പോസ്റ്ററിലെ തലവാചകം നല്‍കുന്ന സൂചന. ദ റൂളര്‍ എന്നും സിനിമയുടെ പേരിന് മുകളിലുണ്ട്. സ്വര്‍ണം ഒലിച്ചിറങ്ങുന്ന കൈകൊണ്ട് മുഖം പാതി മറച്ച് നില്‍ക്കുന്ന നായകനാണ് പോസ്റ്ററിലുള്ളത്. ചിത്രത്തിലെ മറ്റ് താരങ്ങളെ കുറിച്ചൊന്നും വിവരം പുറത്തുവന്നിട്ടില്ല.

‘പന്ത്രണ്ട് വര്‍ഷത്തിന് ശേഷം പൃഥ്വിയുമായി ഒന്നിക്കുന്നു. ഒരു ഹൈ വോള്‍ട്ടേജ് മാസ് എന്റര്‍ടെയ്‌നര്‍. ഞങ്ങളുടെ ഖലീഫയെ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു. ഈ സ്വപ്നം സാക്ഷാത്കരിക്കാന്‍ ശക്തമായ തിരക്കഥയുമായി എത്തിയ ജിനു വി എബ്രഹാമിന് നന്ദി,’ എന്നാണ് വൈശാഖ് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചു.

കടുവയ്ക്ക് ശേഷം ജിനു വി എബ്രഹാമിന്റെ തിരക്കഥയിലൊരുങ്ങുന്ന
ചിത്രമാണ് ഖലീഫ. തീരന്‍ അധികാരം ഒന്‍ട്ര്, കൈതി, മാസ്റ്റര്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് സത്യന്‍ സൂര്യനാണ് ഛായാഗ്രഹണം ഒരുക്കുന്നത്. സംഗീത സംവിധാനം ജേക്‌സ് ബിജോയിയും കലാസംവിധാനം ഷാജി നടുവിലും എഡിറ്റിങ്ങ് ഷമീര്‍ മുഹമ്മദും നിര്‍വഹിക്കുന്നു.

അതേസമയം, പൃഥ്വിരാജിന്റെ ഒരു പിടി മികച്ച ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. വിലായത്ത് ബുദ്ധ, സലാര്‍, കാപ്പ, കാളിയന്‍, ആടുജീവിതം, എമ്പുരാന്‍ തുടങ്ങിയവയാണ് അവ. ഇതില്‍ കാപ്പയാണ് പൃഥ്വിരാജിന്റേതായി റിലീസിനൊരുങ്ങിയിരിക്കുന്ന ചിത്രം.

മോഹന്‍ലാല്‍ നായകനായ മോണ്‍സ്റ്റര്‍ എന്ന ചിത്രമാണ് വൈശാഖ് ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം. ചിത്രം ഒക്ടോബര്‍ 21ന് തിയറ്ററുകളിലെത്തും.

Anu

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

3 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

3 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

4 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

4 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

4 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

4 hours ago