ഏഴു വർഷമായി അകൽച്ചയിൽ ആയിരുന്ന പ്രിയയും രഞ്ജിത്തും ഒന്നായി

തെന്നിന്ത്യൻ സിനിമയിൽ ഒരു കാലത്ത് ഏറെ തിളങ്ങി നിന്നിരുന്ന താരമാണ് പ്രിയ രാമൻ, പോരുനീ വാരിളം ചന്ദ്രലേഖേ എന്ന ഗാനം എവിടെ, എപ്പോൾ കേട്ടാലും മനസ്സിലേക്ക് പതിയുന്ന ഒരു രൂപം കൂടിയാണ് പ്രിയയുടേത്.  മലയാളത്തിലും തമിഴിലുമായി താരം നിരവധി സിനിമകൾ ചെയ്തു, ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെയും നായികയായി പ്രിയ എത്തി, സിനിമയിൽ ഏറെ സജീവമായി നിൽക്കുന്ന സമയത്താണ് പ്രിയ വിവാഹിത ആകുന്നത്,  ശേഷം അൽപ നാളത്തെ ഇടവേളയ്ക്ക് ശേഷം താരം അഭിനയ രംഗത്ത് സജീവമായി. ഒരു വ്യത്യസം മാത്രം സിനിമയിലൂടെയല്ല പകരം ടെലിവിഷൻ പരമ്പരയിലൂടെയാണ് താരം മടങ്ങിയെത്തിയത്, നടൻ രഞ്ജിത്തിനെ ആയിരുന്നു താരം വിവാഹം കഴിച്ചത്. മമ്മൂട്ടി നായകനായ രാജമാണിക്യം എന്ന സിനിമയിലെ വില്ലനായി എത്തി മലയാളികൾക്ക് ഏറെ പ്രിയങ്കരനായ താരമായി മാറാൻ രഞ്ജിത്തിന് സാധിച്ചു, പ്രണയ വിവാഹം ആയിരുന്നു ഇരുവരുടേയും. എന്നാൽ അധിക നാൾ ഇരുവരുടെയും ദാമ്പത്യം നീണ്ടു നിന്നില്ല.

ഇരുവരും വേര്പിരിയുക ആയിരുന്നു, എന്നാൽ വർഷത്തിനു ശേഷം ഇരുവരും വീണ്ടും ഒന്നിച്ചിരിക്കുകയാണ്, നീണ്ട ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ഒരുമിച്ചത് ഇരുവരും. കഴിഞ്ഞ ഇടയ്ക്കായിരുന്നു ഇരുവരുടെയും വിവാഹ വാർഷികം. വിവാഹ വാർഷികത്തോടനുബന്ധിച്ച് പ്രിയാരാമൻ അടുത്തുള്ള ചിത്രങ്ങൾ രഞ്ജിത്ത് സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങൾ തന്നെയാണ് ഇരുവരും ഒന്നിച്ചു എന്നതിനുള്ള തെളിവുകളായി സമൂഹമാധ്യമങ്ങൾ നിരത്തിയിരിക്കുന്നത്. . ജന്മദിനത്തോടനുബന്ധിച്ച് രഞ്ജിത്തിനെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി പ്രിയ രാമൻ ആരാധകരുമായി സംവദിക്കുകയും ചെയ്തിരുന്നു. ഇരുവരും ഒരുമിച്ചു എന്നുള്ള വാർത്ത സന്തോഷത്തോടു കൂടിയാണ് ആരാധകർ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്. രഞ്ജിത്ത് പങ്കുവച്ച ചിത്രത്തിനു താഴെയായി നിരവധി ലൈക്കുകളും കമന്റുകളും ആണ് എത്തിയത്.

അഭിപ്രായവ്യത്യാസങ്ങള്‍ വിവാഹജീവിതത്തിന്റെ താളം തെറ്റിച്ചപ്പോഴാണ് വിവാഹമോചനത്തിനായി തീരുമാനിക്കുന്നത്. ഞങ്ങൾക്ക് രണ്ട് മക്കളാണ്, രണ്ടുപേരും എന്റെ ഒപ്പമാണ് ഞാനിപ്പോൾ സന്തോഷവതിയാണ്. സിനിമയിൽ ഏറെ തിളങ്ങി നിന്ന താരം ഇനി സിനിമയിലേക്ക് തിരികെ വരില്ല എന്നും പറയുന്നുണ്ട്, സിനിമയിൽ ഉണ്ടായിരുന്നപ്പോൾ ഒരുപിടി നല്ല കഥാപാത്രങ്ങള്‍ എനിക്ക് പ്രേക്ഷകര്‍ക്കായി നൽകാൻ സാധിച്ചു. ഇപ്പോഴും എന്റെ സിനിമകള്‍ പ്രേക്ഷകരുടെ മനസ്സില്‍ നിറഞ്ഞുനിൽക്കുന്നുണ്ട്. പ്രേക്ഷകർക്ക് താല്പര്യം ഇല്ലാത്ത വേഷങ്ങൾ ചെയ്തു എന്റെ വില എന്തിനാണ് കളയുന്നത് എന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ താരം ചോദിച്ചിരുന്നു.

Sreekumar R