പ്രായമേ.. മറയുവതെങ്ങോ നീ…ക്യാമ്പസ് പ്രണയം പറഞ്ഞ് 4 ഇയേഴ്‌സ്!!!!

പ്രിയ വാര്യരും സര്‍ജാനോ ഖാലിദും പ്രധാന കഥാപാത്രങ്ങളാവുന്ന 4 ഇയേഴ്‌സിലെ ഗാനം പുറത്തിറങ്ങി. രഞ്ജിത്ത് ശങ്കര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് 4 ഇയേഴ്‌സ്. രഞ്ജിത് ശങ്കറിന്റെ വരികള്‍ക്ക് ശങ്കര്‍ ശര്‍മ്മയാണ് സംഗീതം. അരുണ്‍ അലത്ത്, സോണി മോഹന്‍ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രം നവംബര്‍ 25നു തിയറ്ററുകളിലെത്തും.

ക്യാമ്പസ് സൗഹൃദവും പ്രണയവും പറയുന്നതാണ് ചിത്രം. ചിത്രത്തിന്റെ ട്രെയിലര്‍
ഏറെ ശ്രദ്ധ നേടിയിരുന്നു. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഒരിടവേളയ്ക്ക് ശേഷം പ്രിയാ വാര്യര്‍ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്
‘4 ഇയേഴ്‌സിലൂടെ. ക്യാമറ സാലു കെ തോമസ്, എഡിറ്റര്‍ സംഗീത് പ്രതാപ്, മ്യൂസിക് ഡയറക്ടര്‍ ശങ്കര്‍ ശര്‍മ്മ, സൗണ്ട് ഡിസൈന്‍ ആന്‍ഡ് ഫൈനല്‍ മിക്‌സ് തപസ് നായക്, വരികള്‍ സാന്ദ്ര മാധവ്, സന്ധൂപ് നാരായണന്‍, ആരതി മോഹന്‍, അനു എലിസബത്ത്, വിവേക് മുഴക്കുന്ന്, രഞ്ജിത്ത് ശങ്കര്‍, മേക്കപ്പ് റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം രമ്യ സുരേഷ്, കലാസംവിധാനം സൂരജ് കുറവിലങ്ങാട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീവ് ചന്ദിരൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ അനൂപ് മോഹന്‍ എസ്സ്, ക്യാമറ അസിസ്റ്റന്റ് ഹുസൈന്‍ ഹംസ, ഡി ഐ രംഗ് റെയ്സ് മീഡിയ, വി എഫ് എക്‌സ് ഫോക്‌സ് ഡോട്ട് മീഡിയ, ഫിനാന്‍സ് കണ്‍ട്രോളര്‍ വിജീഷ് രവി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ലിബിന്‍ വര്‍ഗീസ്, പ്രൊഡക്ഷന്‍ മാനേജര്‍ എല്‍ദോസ് രാജു, സ്റ്റില്‍സ് സജിന്‍ ശ്രീ, ഡിസൈന്‍ ആന്റണി സ്റ്റീഫന്‍, പി ആര്‍ ഒ പ്രതീഷ് ശേഖര്‍ എന്നിവരൊക്കെയാണ് ചിത്രത്തിന്റെ പിന്നണിയിലുള്ളത്.

Anu

Recent Posts

തെറ്റുകള്‍ പറ്റുമ്പോള്‍ അതെങ്ങനെ ശരിയാക്കണമെന്ന് പറഞ്ഞ് തരാന്‍ ആള്‍ക്കാര്‍ ഉണ്ടായിരുന്നില്ല, റബേക്ക

മലയാളികള്‍ക്ക് സുപരിചിതയായാണ് നടി റബേക്ക സന്തോഷ്. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് റബേക്ക സന്തോഷ് താരമായി മാറുന്നത്. കസ്തൂരിമാന്‍ എന്ന പരമ്പരയിലെ കാവ്യ…

1 hour ago

തന്റെ ചിത്രങ്ങൾ എല്ലാം ഭാവന സ്ഥിരമായി പങ്കുവെക്കാറുണ്ട്

മലയാളികളുടെ എക്കാലത്തെയും പ്രിയ നായികമാരിലൊരാളാണ് ഭാവന. സോഷ്യൽ മീഡിയയിലും ഭാവന വളരെ ആക്ടീവുമാണ്. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും ജീവിതത്തിലെ ചെറിയ…

1 hour ago

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

14 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

17 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

18 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

19 hours ago