പ്രതീക്ഷിച്ചതുപോലെ അത് നടന്നില്ല!! എനിക്ക് നിരാശയുണ്ട്..!! തുറന്ന് പറഞ്ഞ് പ്രിയ വാര്യര്‍

അഡാറ് ലവ് എന്ന ഒറ്റ സിനിമകൊണ്ട് തന്നെ ലോകം അറിയപ്പെട്ട നടിയായി മാറിയ താരസുന്ദരിയാണ് പ്രിയ വാര്യര്‍. ഒമര്‍ ലുലു സംവിധാനം ചെയ്ത ആ സിനിമയ്ക്ക് ശേഷം മലയാളത്തില്‍ പ്രിയ അത്ര സജീവമല്ലായിരുന്നു. ഇതര ഭാഷകളിലാണ് താരം തന്റെ അഭിനയ മേഖല പടുതുയര്‍ത്തിയത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലും വളരെ സജീവമായ താരമാണ് പ്രിയ. തന്റെ എല്ലാ വിശേഷങ്ങളും താരം മറക്കാതെ തന്നെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ പുതുവര്‍ഷത്തിലേക്ക് കടന്നിരിക്കുന്ന ഈ അവസരത്തില്‍ പോയ വര്‍ഷം തനിക്ക് എങ്ങനെയുള്ളത് ആയിരുന്നു എന്ന് പറയുകയാണ് പ്രിയ. കഴിഞ്ഞ വര്‍ഷം തനിക്ക് അത്ര എളുപ്പമായിരുന്നില്ല എന്ന് തന്നെയാണ് താരം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ കുറിച്ചിരിക്കുന്നത്.

താരത്തിന്റെ പോസ്റ്റിന്റെ ഉള്ളടക്കം ഇതായിരുന്നു… സത്യസന്ധതയെ കുറിച്ചും വിശ്വാസത്തെ കുറിച്ചും മനുഷ്യ ബന്ധങ്ങളെ കുറിച്ചും ഞാന്‍ എന്നോട് തന്നെ സ്വയം ചോദിച്ചു കൊണ്ടിരുന്നു. ജീവിതത്തെക്കാള്‍ അതിജീവനത്തെ കുറിച്ചാണ് ഈ വര്‍ഷം എന്നെ പഠിപ്പിച്ചത്. 2021 എന്ന വര്‍ഷം എന്നോട് അല്‍പം പരുഷമായാണ്് പെരുമാറിയത്. അതുകൊണ്ട് എനിക്ക് കുറച്ച് നിരാശയുണ്ട്. ഞാന്‍ കള്ളം പറയില്ല.. പക്ഷെ എന്റെ സ്വന്തം പ്രതീക്ഷകളെ അല്ലാതെ നിന്നെ ഞാന്‍ കുറ്റപ്പെടുത്തില്ല. ഞാന്‍ ആഗ്രഹിച്ചത് പോലെയല്ല.. അത്ഭുതകരമായി നീ എന്റെ ജീവിതത്തെ തലകീഴായി മാറ്റും എന്ന് കരുതിയ എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നുന്നു. ഈ കാര്യങ്ങള്‍ക്കെല്ലാം ഇടയില്‍ ഒരു വെള്ളിവര, പോസിറ്റീവ്, കണ്ടെത്തുക എന്നത് വളരെ പ്രായസമായിരുന്നു. എന്നാല്‍ വരും വര്‍ഷങ്ങളില്‍ വരാനിരിക്കുന്ന യുദ്ധങ്ങള്‍ക്ക് എന്നെ വേണ്ട വിധത്തില്‍ ഒരുക്കി നിര്‍ത്താന്‍ ഈ വര്‍ഷം കൊണ്ട് സാധിച്ചു എന്ന് പ്രിയ കുറിച്ചു.

Rahul

Recent Posts

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ ബാല പലപ്പോഴും വിമർശനം നേരിടുന്നുണ്ട്

അഭിനയിച്ച സിനിമകളേക്കാൾ വ്യക്തിജീവിതം കൊണ്ട് വാർത്തകളിൽ നിറഞ്ഞ താരമാണ് ബാല. ഓഫ് സ്‌ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരിലും ബാല…

4 mins ago

ഇടവേള ബാബു ഇല്ലാതെ എന്തമ്മ! അമ്മയില്ലാതെ എന്ത് ഇടവേള ബാബു, ഇത് വിഷമകരം; സലിംകുമാറിന്റെ കുറിപ്പ് വൈറൽ

'അമ്മ  താര സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് 25 വർഷങ്ങൾ കൊണ്ട് സാനിധ്യം അറിയിച്ച നടൻ ആയിരുന്നു ഇടവേള ബാബു,…

5 mins ago

പലപ്പോഴും യേശുദാസിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നിട്ടുള്ളത്

മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…

33 mins ago

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

15 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

16 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

18 hours ago