2 പീസ് വരെ എത്തി..2 പടം കൂടി കഴിഞ്ഞോട്ടെ ; പ്രിയയുടെയും സുഹൃത്തുക്കളുടെയും ബീച്ചിൽ നിന്നുള്ള ഗ്ലാമറസ് ചിത്രങ്ങൾക്ക് മോശം കമന്റ്

കണ്ണിറുക്കി ഏവരുടെയും മനസ്സിൽ കേറി കൂടിയ താരമാണ് പ്രിയ വാര്യർ. ഒരു അഡാർ ലവ് എന്ന ചിത്രത്തിന് ശേഷം ഒട്ടനവധി ഹിറ്റ് സിനിമകളുടെ ഭാഗമാകുവാൻ താരത്തിന് കഴിഞ്ഞിട്ടുണ്ടെങ്കിലും, ഇപ്പോഴും പലരും താരത്തെ ഓർത്തിരിക്കുന്നത് ആ കണ്ണിറുക്കൽ വഴിയാണ്. സമൂഹമാധ്യമങ്ങളിലും സജീവമായ താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്.

അത്തരത്തിൽ താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായി മാറിയിരിക്കുന്നത്. സുഹൃത്തുക്കൾക്ക്കൊപ്പം ബീച്ചിൽ അവധി ആഘോഷിക്കുന്ന പ്രിയയെയാണ് ചിത്രങ്ങളിൽ കാണാൻ കഴിയുന്നത്. ബിക്കിനിയിലാണ് താരവും സുഹൃത്തുക്കളുമുള്ളത്.

ഇതോടെ ചിത്രത്തിന് താഴെയായി ഒട്ടനവധി മോശം കമന്റുകളും എത്തിയിട്ടുണ്ട്. ‘2 പീസ് വരെ എത്തി..2 പടം കൂടി കഴിഞ്ഞോട്ടെ’, എന്നായിരുന്നു ഒരാൾ കമന്റായി ഇട്ടിരിക്കുന്നത്. എന്നാൽ പ്രിയ ഇതുവരെയും ഈ കമ്മന്റുകൾക്കൊന്നും മറുപടി നൽകിയിട്ടില്ല. എന്നാൽ താരത്തിന്റെ ആരാധകർ തന്നെ ഇത്തരം മോശം കമന്റുകൾക്ക് മറുപടിയുമായി എത്തുന്നുമുണ്ട്.

Silpa P S

Working with B4 in Entertainment Section since 2018. More than 8 years experience as Film Journalist.