ഒരു അഡാറ് ലൗ എന്ന മലയാള ചിത്രത്തിലൂടെ മലയാളി മനസ്സുകളിലേക്ക് കണ്ണിറുക്കി കയറിക്കൂടിയ നടിയാണ് പ്രിയ വാര്യര്‍.. മലയാളത്തിലാണ് തുടക്കം എങ്കിലും കന്നഡ, തെലുങ്കു, ഹിന്ദി എന്നീ ഭാഷകളിലേക്കും നടി ചേക്കേറി… ഒരു അഭിനേത്രി എന്നതിലുപരി ഒരു മികച്ച ഗായിക കൂടിയാണ് താന്‍ എന്ന പ്രിയ പലപ്പോഴും തന്റെ ആരാധകരെ അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്…
ഇത്തവണ ഭീഷ്മപര്‍വ്വം എന്ന സിനിമയിലെ ആകാശം പോലെ എന്ന് തുടങ്ങുന്ന ഗാനമാണ് താരം തന്റെ ആരാധകര്‍ക്ക് വേണ്ടി ആലപിച്ചിരിക്കുന്നത്… മലയാളി പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്ത ഒരു ഗാനമായിരുന്നു ആകാശം പോലെ എന്ന് തുടങ്ങുന്ന ഗാനം.. ഇപ്പോള്‍ ആ ഗാനം പാടി പ്രിയയും എത്തിയപ്പോഴും മികച്ച അഭിപ്രായങ്ങളാണ് നടിയ്ക്ക് ലഭിക്കുന്നത്.. അതേസമയം,
അഡാര്‍ ലൗവ് എന്ന സിനിമയ്ക്ക് ശേഷം മലയാള സിനിമയില്‍ നീണ്ട ഇടവേള എടുത്ത പ്രിയ വാര്യര്‍ അനൂപ് മേനോന് ചിത്രത്തിലൂടെ തിരിച്ചു വരുന്നു എന്ന വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. അഭിനേത്രി, നര്‍ത്തകി, ഗായിക എന്ന നിലയിലെല്ലാം താരമായിരുന്നു പ്രിയ. തന്റെ എല്ലാ വിശേഷങ്ങളുമായി താരം എപ്പോഴും ആരാധകര്‍ക്കിടയില്‍ എത്താറുണ്ട്..
നടി പുതുതായി പങ്കുവെയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും എല്ലാം പെട്ടെന്ന് തന്നെ ആരാധക ശ്രദ്ധ നേടാറുണ്ട്.. ഇപ്പോഴിതാ പ്രിയയുടെ പുതിയ ഗാനവും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്..
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…