മലയാളികൾക്ക് ഏറെ സുപരിചിതിനാണ് ഗോപി സുന്ദർ. ഗോസിപ്പുകാർ വിടാതെ പിന്തുടരുകയാണ് ഈ സംഗീത സംവിധായകനെ. കഴിഞ്ഞ കുറച്ച് കാലങ്ങളായി സംഗീത സംവിധായകന് ഗോപി സുന്ദറിന് പിന്നാലെ കൂടിയിരിക്കുകയാണ് പാപ്പരാസികള്‍ എല്ലാം തന്നെ. കഴിഞ്ഞ വര്‍ഷം ഗായിക അമൃത സുരേഷുമായി ഇഷ്ടത്തിലാണെന്നും ഒരുമിച്ചാണ് ജീവിക്കുന്നതെന്നും താരങ്ങള്‍ വെളിപ്പെടുത്തി. പിന്നാലെ അമൃതയുടെ കൂടെയുള്ള വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടിരുന്നത്. എന്നാല്‍ ബന്ധം തുടങ്ങി ഒരു വര്‍ഷം കഴിഞ്ഞതിനു പിന്നാലെ താരങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തെന്നും രണ്ടാളും വേര്‍പിരിഞ്ഞതായിട്ടും വാര്‍ത്തകള്‍ വന്നു. ഇതിനിടെ ഗോപി സുന്ദര്‍ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച ചിത്രങ്ങളും വീഡിയോസും പലതരം പ്രചരണങ്ങള്‍ക്ക് കാരണമായി. താരത്തെ പിന്തുണച്ചെത്തുന്നവരുടെ കമന്റുകൾ പോലെ തന്നെ നിരവധി പരിഹാസ കമന്റുകളും ഗോപി സുന്ദറിന്റെ ചിത്രങ്ങൾക്ക് കീഴിൽ വരാറുണ്ട്.
തന്റെ പോസ്റ്റിനു കീഴിൽ മോശം കമന്റിടുന്നവർക്ക് അതെ നാണയത്തിലുള്ള മറുപടിയും ഗോപി സുന്ദർ കൊടുക്കാറുണ്ട്. ഇപ്പോഴിതാ വീണ്ടും ആരാധകരെ ചൊടിപ്പിക്കുന്ന തരത്തിലൊരു ഫോട്ടോയാണ് ഗോപി സുന്ദര്‍ പങ്കുവെച്ചിരിക്കുന്നത്. അടുത്തിടെയായി സംഗീത പരിപാടികള്‍ക്കും മറ്റുമായി ഗോപി സുന്ദര്‍ വിദേശ രാജ്യങ്ങളിലേക്ക് യാത്ര നടത്തിയിരുന്നു. ഇവിടെ നിന്നുള്ള ചിത്രങ്ങളാണ് കൂടുതലായും പങ്കുവെച്ചത്. തന്റെ കൂടെയുണ്ടായിരുന്ന ചില യുവഗായികമാരുടെ കൂടെയുള്ള ചിത്രങ്ങളാണ് ഗോപി സുന്ദര്‍ പങ്കുവെച്ചത്. ഇതിന് താഴെ വന്ന കമന്റുകളില്‍ ഭൂരിഭാഗവും താരം പുതിയ റിലേഷന്‍ഷിപ്പ് ആരംഭിച്ചോ എന്ന താരത്തിലുള്ളതായിരുന്നു. ഇതിനൊക്കെയുള്ള വിശദീകരണങ്ങള്‍ കൊടുത്തെങ്കിലും വിമര്‍ശനങ്ങള്‍ അവിടം കൊണ്ടും അവസാനിച്ചില്ല. ഏറ്റവും പുതിയതായി പ്രിയ നായരാണ് ഗോപി സുന്ദറിനൊപ്പമുള്ള പുത്തന്‍ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇരുവരും പരസ്പരം കെട്ടിപ്പിടിച്ചിരിക്കുന്ന ഫോട്ടോയ്ക്ക് രസകരമായ ക്യാപ്ഷനാണ് കൊടുത്തിരിക്കുന്നത്. ‘ഞാന്‍ സ്നേഹിക്കുന്ന ഒരാളുമൊത്തുള്ള സന്തോഷകരമായ നിമിഷങ്ങള്‍, അവന് എന്നെ സ്നേഹിക്കുകയും എങ്ങനെ ജീവിക്കണമെന്നും പഠിപ്പിച്ചു.’ എന്നാണ് ഗോപി സുന്ദറിനെ കുറിച്ച് പ്രിയ നായര്‍ പറഞ്ഞിരിക്കുന്നത്. മാത്രമല്ല ഗോപി സുന്ദറിനെ ടാഗ് ചെയ്യുകയും ചെയ്തിരിക്കുകയാണ്. ഇത്തരം പോസ്റ്റുകള്‍ക്ക് വിമര്‍ശനം ലഭിക്കുമെന്ന് ഉറപ്പായതിനാല്‍ പുതിയ പോസ്റ്റിന്റെ കമന്റ് ബോക്സ് ഓഫാക്കിയിരിക്കുകയാണ്.
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…