മലയാളികളുടെ പ്രിയ താരമാണ് പ്രിയാമണി. മലയാളത്തില്‍ വളരെ കുറച്ച് സിനിമകളിലെ അഭിനയിച്ചിട്ടുള്ളുവെങ്കിലും തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം വളരെ തിരക്കുള്ള താരമാണ് പ്രിയാമണി. വളരെ ബോള്‍ഡാണ് താരം. വ്യക്തി ജീവിതത്തിലെ വിവാദങ്ങളോടും ഗോസിപ്പുകളോടും എങ്ങനെ പ്രതികരിക്കുമെന്ന് ചോദിച്ചാല്‍ പറയാന്‍ താരത്തിന് വ്യക്തമായ മറുപടിയുണ്ട്. തനിക്ക് തന്റെ കുടുംബത്തെയും ഭര്‍ത്താവിനെയും മാത്രം ബോധിപ്പിച്ചാല്‍ മതി. വിവാദങ്ങള്‍ അനാവശ്യമാണെന്ന് തോന്നിയാല്‍ മൈന്‍ഡ് ചെയ്യാറില്ലെന്നാണ് പ്രിയാ മണി പറയുന്നത്.
പിങ്ക്വില്ലയ്ക്ക് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ ഈ തുറന്നു പറച്ചില്. വിവാദങ്ങളോട് പ്രതികരിച്ചാല്‍ എരിതീയില്‍ എണ്ണയൊഴിക്കുന്നത് പോലെയാണ്. അതിനെ കൈകാര്യം ചെയ്യാന്‍ താന്‍ പഠിച്ചു. ഒരു വശത്തൂടെ കേട്ട് മറ്റേ വശത്തൂടെ ഇറക്കി വിടുക. ഇന്നല്ലെങ്കില്‍ നാളെ അത് കെട്ടടങ്ങും. എല്ലാത്തിനുമൊടുവില്‍ സത്യം പുറത്ത് വരും.
തനിക്ക് തന്റെ കുടുംബത്തെയും ഭര്‍ത്താവിനെയും മാത്രം ബോധിപ്പിച്ചാല്‍ മതി. ലോകത്തെ മുഴുവന്‍ ബോധിപ്പിക്കേണ്ട ആവശ്യമില്ല. വിവാദങ്ങള്‍ അനാവശ്യമാണെന്ന് തോന്നിയാല്‍ താന്‍ പിന്നെ മൈന്‍ഡ് ചെയ്യാറില്ലെന്നും പ്രിയാ മണി പറഞ്ഞു.
താരം അവസാനമായി അഭിനയിച്ച മലയാള ചിത്രം ‘പതിനെട്ടാം പടി’ ആണ്. ചിത്രത്തില്‍ ഒരു അഥിതി വേഷത്തിലാണ് എത്തിയത്.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…