ഷാരൂഖ് ഖാന്‍ ലോകത്തിലെ ഏറ്റവും സ്വീറ്റായ വ്യക്തി-പ്രിയാമണി

തെന്നിന്ത്യയില്‍ നിന്നും ബോളിവുഡിലെത്തി തിളങ്ങുന്ന താരമാണ് നടി പ്രിയാമണി. മലയാളത്തിലും തമിഴകത്തും ഏറെ ആരാധകരെ സ്വന്തമാക്കിയ തെന്നിന്ത്യയിലെ മുന്‍നിരനായികയാണ് പ്രിയാമണി. ബോളിവുഡിലും തന്റെ ഇടം കണ്ടെത്തിക്കഴിഞ്ഞു താരം. ഷാരൂഖ് ഖാന്‍ ചിത്രം ചെന്നൈ എക്സ്പ്രസില്‍ താരം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ആ അവസരത്തിനെ കുറിച്ച് പ്രിയമണി പങ്കുവച്ച വാക്കുകള്‍ ശ്രദ്ധേയമാണ്. ചെന്നൈ എക്സ്പ്രസില്‍ ഗാനരംഗത്തിലാണ് താരം എത്തിയത്. രോഹിത് ഷെട്ടിയുടെ ഓഫീസില്‍ നിന്നാണ് തന്നെ വിളിച്ചതെന്ന് പ്രിയമണി പറയുന്നു. അന്ന് താന്‍ ബംഗ്ലൂരിലായിരുന്നു.

കോള്‍ വന്നപ്പോള്‍ ആരോ പറ്റിയ്ക്കുകയാണെന്ന് തോന്നി. പിന്നെ തന്റെ മാനേജറുടെ സഹായത്തോടെ കോള്‍ യഥാര്‍ത്ഥമാണെന്ന് സ്ഥിരീകരിച്ചത്. ഷാരൂഖ് ഖാനൊപ്പമുള്ള ഗാനരംഗത്തിനായാണ് വിളിച്ചതെന്ന് പറഞ്ഞപ്പോള്‍ ഇരട്ടി സന്തോഷമായെന്നും പ്രിയ പറയുന്നു.

അങ്ങനെ ഷാരൂഖ് ഖാനെ നേരില്‍ കാണുക എന്ന സ്വപ്‌ന നിമിഷത്തിനായി മുംബൈലിലേക്ക് പുറപ്പെട്ടു. സംവിധായകന്‍ എല്ലാം വിശദമാക്കി തന്നു, ഷാരൂഖിനൊപ്പം ‘വണ്‍ ടൂ ത്രീ ഫോര്‍’ എന്ന ഗാനത്തിലേക്കാണ് പ്രിയയെ വിളിച്ചത്.

നല്ല വിനയമുള്ള മനുഷ്യനാണ് ഷാരൂഖ് ഖാന്‍. ലോകത്തിലെ ഏറ്റവും സ്വീറ്റായ വ്യക്തിയും അദ്ദേഹമായിരിക്കും. ഗാനരംഗത്തില്‍ തുടര്‍ച്ചയായി ചെയ്യേണ്ട സ്റ്റെപ്പുകളുണ്ടായിരുന്നു. അത് പ്രാക്റ്റീസ് ചെയ്യുന്നതിനിടയില്‍ അദ്ദേഹം എന്നോട് വിശ്രമിയ്ക്കാന്‍ പറയുമായിരുന്നു.

എന്നാല്‍ ഡാന്‍സ് എനിക്ക് അത്രയ്ക്ക് ഇഷ്ടമായതു കൊണ്ട് എത്ര തവണ ചെയ്താലും പ്രശ്‌നമില്ലെന്ന് അദ്ദേഹത്തോട് പറയുമായിരുന്നു. ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത അഞ്ച് ദിവസങ്ങളായിരുന്നു ആ ഷൂട്ടിംഗ് എന്നും താരം പറയുന്നു. ഷൂട്ടിങ്ങ് ഇടവേളകളില്‍ കോന്‍ ബനേഗാ ക്രോര്‍പതി കളിച്ചു. അതില്‍ ഞാന്‍ പറഞ്ഞ ഉത്തരങ്ങള്‍ ശരിയായി, അദ്ദേഹം എനിക്ക് 200 രൂപ സമ്മാനമായി തന്നിരുന്നെന്നും പ്രിയ ഓര്‍മ്മിക്കുന്നു.

ജോലിയോടുള്ള ഷാരൂഖിന്റെ ആത്മാര്‍ത്ഥയെ കുറിച്ചും പ്രിയ പറയുന്നു. രാവിലെ രണ്ടു മണിക്കോ, ആറു മണിക്കോ ജോലി കഴിയട്ടെ, എന്തു തന്നെയായാലും നമ്മള്‍ പോയി ഉറങ്ങും. പക്ഷെ അദ്ദേഹം പാക്കപ്പ് കഴിഞ്ഞ് റൂമില്‍ ചെന്ന് പ്രാക്റ്റീസ് ചെയ്യുകയാവും എന്നാണ് താരം പറയുന്നത്.

വന്‍ വിജയമായ പത്താന് ശേഷം ഷാരൂഖ് നായികനാവുന്ന പുതിയ ചിത്രമാണ് ജവാന്‍. അറ്റ്‌ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രിയമാണി, നയന്‍താര, വിജയ് സേതുപതി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്.

Anu

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

14 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

15 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

17 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

19 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

24 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago