priyanka-about-mother
ലോകമെമ്പാടും ആരാധകർ ഉള്ള താരമാണ് പ്രിയങ്ക ചോപ്ര. താരത്തിന് കോടിക്കണക്കിനു ആരാധകർ ആണ് ഉള്ളത്. തന്റെ പതിനെട്ടാമത്തെ വയസിലായിരുന്നു പ്രിയങ്കയ്ക്ക് ലോകസുന്ദരിപ്പട്ടം ലഭിക്കുന്നത്. 2000ത്തിലെ ലോകസുന്ദരിയായിരുന്നു പ്രിയങ്ക. വർഷങ്ങൾക്ക് ശേഷം മത്സരവുമായി ബന്ധപ്പെട്ട രസകരമായ ഒരു സംഭവമാണ് താരം ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്. താൻ ലോകസുന്ദരി പട്ടം നേടിയതിന്റെ അന്ന് ‘അമ്മ തന്നോട് പറഞ്ഞ മണ്ടത്തരം എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവെച്ചത്.
വീഡിയോയുടെ തുടക്കത്തിൽ 2000 ത്തിലെ ലോകസുന്ദരി പട്ടം നേടിയത് ആരെന്നു പ്രഖ്യാപിക്കുന്ന രംഗമാണ് വിഡിയോയിൽ ഉള്ളത്. പ്രിയങ്ക അമ്മ മധു ചോപ്രയോട് താന്‍ ലോകസുന്ദരിപ്പട്ടം നേടിയെന്നറിഞ്ഞ ആ നിമിഷം ഓര്‍ക്കുന്നുണ്ടോയെന്ന് ചോദിക്കുന്നതും അമ്മയുടെ മറുപടിയുമാണ് വീഡിയോയുടെ പ്രസക്ത ഭാഗം . പ്രിയങ്കയാണ് ലോകസുന്ദരിയെന്ന് വേദിയിൽ പ്രഖ്യാപിച്ചപ്പോൾ സദസ്സിലുണ്ടായിരുന്ന ഇന്ത്യക്കാരെല്ലാം എഴുന്നേറ്റ് നിന്ന് കയ്യടിച്ചുവെന്നും ആ രംഗം ഇന്നും ഓർക്കാറുണ്ടെന്നും മധു ചോപ്ര മറുപടി പറയുന്നു. ആ രംഗം കണ്ടപ്പോൾ തനിക്ക് നിയന്ത്രണം ലഭിച്ചില്ലെന്നും താൻ അറിയാതെ തന്നെ തന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയെന്നുമാണ് മധു ചോപ്ര പറഞ്ഞത്. മാത്രവുമല്ല ആ ഒരു സന്ദർഭത്തിൽ താൻ ഒരു മണ്ടത്തരം തന്റെ മകളോട് ചോദിച്ചുവെന്നും മധു പറഞ്ഞു. എന്തായിരുന്നു അതെന്ന് പ്രിയങ്ക ചോദിച്ചപ്പോൾ ‘ഇനി നിന്റെ പഠനം എന്തു ചെയ്യും’ എന്നായിരുന്നു താന്‍ അപ്പോൾ അവളോട് ചോദിച്ച മണ്ടത്തരമെന്നും മധു ചോപ്ര പറഞ്ഞു.
അതിനു ശേഷം നിരവധി അവസരങ്ങളും സൗഭാഗ്യങ്ങളുമാണ് പ്രിയങ്കയെ തേടിയെത്തിയത്. ഇപ്പോൾ ബോളിവുഡിൽ മാത്രമല്ല ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കി മുന്നേറുന്ന ഒരു കൊമേർഷ്യൽ സ്റ്റാർ കൂടിയാണ് പ്രിയങ്ക. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന വീഡിയോയും വിശേഷങ്ങളും എല്ലാം വളരെ പെട്ടന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…