ലോകമെമ്പാടും ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര. ഗ്ലോബൽ ഐക്കണായാണ് പ്രിയങ്ക അറിയപ്പെടുന്നത്. 2000ൽ ലോക സുന്ദരിപ്പട്ടം നേടി സിനിമയിലേക്കെത്തിയ പ്രിയങ്ക അധികം വൈകാതെ തന്നെ ബോളിവുഡിലെ സൂപ്പർ നായികയായി മാറുകയായിരുന്നു. പിന്നീട് ഹോളിവുഡിലേക്ക് ചേക്കേറിയ താരം ഇന്ന് കൈനിറയെ അവസരങ്ങളുമായി തിളങ്ങി നിൽക്കുകയാണ്. സിനിമ കുടുംബത്തിന്റെ പാരമ്പര്യമോ ഗോഡ്ഫാദര്മാരോ ഇല്ലാതെയാണ് പ്രിയങ്ക ഈ നേട്ടങ്ങളൊക്കെ നേടിയെടുത്തത്. അതുകൊണ്ട് തന്നെ ഒരുപാട് പ്രതിസന്ധികളും പ്രിയങ്കയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ അതിനെയെല്ലാം അതിജീവിച്ച് മുന്നോട്ട് വരുകയായിരുന്നു താരം. അതിന് കൂട്ടായി എപ്പോഴും നടിക്കൊപ്പം ഉണ്ടായിരുന്നത് കുടുംബമാണ്. അമ്മ മധു ചോപ്രയും അശോക് ചോപ്രയും നൽകിയ പിന്തുണയെ കുറിച്ചൊക്കെ പ്രിയങ്ക പലപ്പോഴും വാചാലയായിട്ടുണ്ട്. ഇതുകൂടാതെ തന്റെ ജീവിതാനുഭവങ്ങളൊക്കെ താരം പങ്കുവയ്ക്കാറുണ്ട്.
കാരണം അമ്മയാണ് തനിക്ക് എല്ലാം ചെയ്ത് തന്നിരുന്നത് എന്നും പ്രിയങ്ക പറയുന്നു. എന്നിരുന്നാലും, അച്ഛൻ വന്നാൽ ഭയങ്കര അച്ചടക്കമായിരുന്നു. അദ്ദേഹത്തിൽ നിന്നാണ് അച്ചടക്കവും സംയമനം കാണിക്കാനുമൊക്കെ താൻ പഠിച്ചത് എന്നും തന്റെ എല്ലാ ആവശ്യങ്ങളും ആഗ്രഹങ്ങളും അമ്മ പരിപാലിച്ചുവെങ്കിലും താൻ ഒന്നിനും അമ്മയോട് നന്ദി പറഞ്ഞിരുന്നില്ല എന്നും തനിക്ക് ആ തോന്നൽ ഇല്ലായിരുന്നു. എന്നാൽ, ഇന്ന് താൻ തന്റെ അമ്മയുടെ വില മനസിലാക്കുന്നവെന്നും പ്രിയങ്ക വെളിപ്പെടുത്തി. കൗമാരത്തിൽ തന്റെ ലോകം അമ്മയിൽ നിന്ന് വ്യത്യസ്തമായിരുന്നുവെന്നും അമ്മയുടെ ലോകം താൻ ആണെന്ന് തനിക്ക് തോന്നിയിരുന്നുവെന്നും പക്ഷേ തനറെ ലോകം സുഹൃത്തുക്കളായിരുന്നു. എന്നാൽ ഇന്ന് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കുന്നു. അമ്മ എന്നാൽ വാക്കുകൾക്ക് അതീതമാണ്, ആ സ്നേഹം പരിധികൾക്ക് അപ്പുറമാണ്. ലോകത്തിലെ ഒരു സ്നേഹത്തിനും അമ്മയുടെ സ്നേഹവുമായി താരതമ്യം ചെയ്യാൻ കഴിയില്ല,’ അന്ന് താൻ അമ്മയെ കെട്ടിപ്പിടിച്ചിരുന്നില്ല. എന്നാൽ ഇന്ന് അമ്മയെ കണ്ടാൽ താൻ ആദ്യം ചെയ്യുന്നത് കെട്ടിപ്പിടിക്കുക എന്നതാണ്. അമ്മയുടെ സ്നേഹത്തിന്റെ വില മനസിലാക്കിയത് കൊണ്ടാണ് താൻ ഇത്രയധികം മാറിയത്. അമ്മയുടെ അടുത്തായിരുന്നപ്പോൾ അമ്മയുടെ വില തനിക്കറിയില്ലായിരുന്നു. ഇപ്പോൾ അമ്മ അടുത്തില്ലാത്തപ്പോൾ അത് അറിയുന്നുണ്ട്. ദൂരെ ആയിരിക്കുന്നതിലെ ഒരു നല്ല വശം അതാണ്,’ എന്നാണ് പ്രിയങ്ക ചോപ്ര പറഞ്ഞത്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…