ബോളിവുഡിലെ ഏറ്റവും തിരക്കേറിയ താരങ്ങളില്‍ ഒരാളാണ് പ്രിയങ്ക ചോപ്ര. തന്റെ നിലപാടുകളില്‍ ഉറച്ച് നില്ക്കുന്ന താരം ഇപ്പോഴിതാ തനിക്ക് ജീവിതത്തില്‍ പറ്റിപ്പോയ ഒരു കാര്യത്തെ കുറിച്ച് കുറ്റബോധം കൊണ്ട് മനസ്സ് തുറന്നിരിക്കുകയാണ്. ബോക്സിങ് താരം മേരി കോമിന്റെ ജീവിതത്തെ ആധാരമാക്കി 2014 ല്‍ ഒമുങ് കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘മേരി കോം’. ഇപ്പോഴിതാ ‘മേരി കോമി’ല്‍ ഒരിക്കലും താനായിരുന്നില്ല ആ കഥാപാത്രമായി എത്തേണ്ടിയിരുന്നത് എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടി. വാനിറ്റി ഫെയറിന് നല്കിയ അഭിമുഖത്തിലാണ് പ്രിയങ്ക ഇത്തരത്തില്‍ പ്രതികരിച്ചത്.
പ്രിയങ്കയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു…”മേരി കോം ചെയ്യുന്നതില്‍ എനിക്ക് ഒരുപാട് ആശങ്കകളുണ്ടായിരുന്നു. രാജ്യത്തൊട്ടാകെയുള്ള ജനങ്ങള്‍ക്ക് പ്രചോദനമായ, ജീവിച്ചിരിക്കുന്ന പ്രതിഭ കൂടിയാണ് മേരി കോം. ഇന്ത്യയിലെ വടക്ക്-കിഴക്കന്‍ സംസ്ഥാനത്തു നിന്നാണ് മേരി കോം വരുന്നത്. ഞാന്‍ വടക്കു നിന്നും. ഞങ്ങള്‍ തമ്മില്‍ ശാരീരികമായും വ്യത്യാസങ്ങള്‍ ഒരുപാടുണ്ടായിരുന്നു. അവിടെ നിന്നുള്ള ഒരു നടി തന്നെയായിരുന്നു ചിത്രത്തിന് അനുയോജ്യ. എന്നാല്‍ ഒരു നടിയെന്ന നിലയില്‍ ഞാന്‍ വളരെ അത്യാഗ്രഹിയായിരുന്നു. എന്നെ ഒരുപാട് സ്വാധീനിച്ച വ്യക്തി കൂടിയാണ് മേരി കോം. സംവിധായകന് എന്നോട് ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ എനിക്കത് നിഷേധിക്കാന്‍ തോന്നിയില്ല. ഞാനായിരുന്നില്ല ചിത്രത്തിന് അനുയോജ്യയെന്ന് ഇപ്പോള്‍ എനിക്ക് തോന്നുന്നു.”
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…