ലാപത ലേഡീസ് ‘രത്‌നം’, ‘ഇത്രയും മനോഹരമായ ചിത്രം’!! പ്രശംസിച്ച് പ്രിയങ്ക ചോപ്രയും ആലിയ ഭട്ടും

സോഷ്യലിടത്ത് നിറയെ അഭിനന്ദനങ്ങളും കൈയ്യടിയും നേടുകയാണ് ബോളിവുഡ് ചിത്രം ലാപത ലേഡീസ്. കിരണ്‍ റാവു സംവിധാനം ചെയ്ത് ആമിര്‍ ഖാന്‍ നിര്‍മ്മിച്ച ബോളിവുഡ് കോമഡി ഡ്രാമയാണ് ലാപത ലേഡീസ്. ചിത്രം നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. ഒരേ ട്രെയിനില്‍ വഴിതെറ്റിയ രണ്ട് യുവ വധുക്കളുടെ ഒരു ഹാസ്യ കഥയാണ് ചിത്രം പറയുന്നത്. പൊട്ടിച്ചിരിയ്ക്ക് വഴിവയ്ക്കുന്ന നിരവധി നര്‍മ്മ മൂഹൂര്‍ത്തങ്ങളാണ് ചിത്രത്തിലുള്ളത്.

ഏപ്രില്‍ 26ന് നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്ത ചിത്രം സിനിമാ ലോകത്തു നിന്നും വലിയ പ്രശംസയാണ് നേടുന്നത്. ഇപ്പോഴിതാ ചിത്രത്തിനെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് നടി പ്രിയങ്ക ചോപ്രയും ആലിയ ഭട്ടും. ലാപത ലേഡീസിനെ രത്‌നം എന്നാണ് താരം അഭിസംബോധന ചെയ്യുന്നത്. ചിത്രം സംവിധാനം ചെയ്ത കിരണ്‍ റാവുവിനെയും പ്രിയങ്ക അഭിനന്ദിച്ചു.

ഒരേ സമയം വിനോദത്തിനും വിദ്യാഭ്യാസത്തിനും വഴിയൊരുക്കിയതിന് നന്ദി. കിരണ്‍ ഇനിയും സിനിമകള്‍ ചെയ്യണമെന്നും പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.

ആലിയ ഭട്ടും ചിത്രത്തിനെ പ്രശംസിച്ച് എത്തിയിരുന്നു. ഹൃദയസ്പര്‍ശിയായ കഥയും മികച്ച പ്രകടനവുമെന്ന് ആലിയ ഭട്ടും പറഞ്ഞിരുന്നു. ‘ഇത്രയും മനോഹരമായ ചിത്രം’ എന്നാണ് ആലിയ സോഷ്യലിടത്ത് കുറിച്ചത്. നായികമാരായ പ്രതിഭ രന്തയെയും നിതാന്‍ഷി ഗോയലിനെയും പ്രശംസിച്ച്, ‘ഈ സ്ത്രീകള്‍… ശരിക്കും എന്റെ ഹൃദയമുണ്ട്.’ എന്നും ആലിയ കുറിച്ചിരുന്നു.

പുതുമുഖങ്ങളായ പ്രതിഭ രത്‌ന, സ്പര്‍ഷ് ശ്രീവാസ്തവ്, നിതാന്‍ഷി ഗോയല്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയത്. 2001-ല്‍ നിര്‍മ്മല്‍ പ്രദേശ് എന്ന സാങ്കല്‍പ്പിക സംസ്ഥാനത്തിന്റെ പശ്ചാത്തലത്തിലാണ് ലാപത ലേഡീസ് കഥ നടക്കുന്നത്. ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സും കിരണ്‍ റാവുവിന്റെ കിന്‍ഡ്‌ലിംഗ് പ്രൊഡക്ഷന്‍സുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. മാര്‍ച്ച് ഒന്നിനാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.

Anu

Recent Posts

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

58 mins ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

3 hours ago

എന്തുവാ ജോലി! ഇരുന്ന് എണ്ണിക്കോ, എന്നിട്ട് എന്നെ വിളിച്ചുപറഞ്ഞാൽ മതി; റിപ്പോർട്ടറെ ട്രോളി ഉർവശി

'ഉള്ളൊഴുക്ക്' സിനിമയുടെ  പ്രസ് മീറ്റിനിടെ റിപ്പോര്‍ട്ടറെ ട്രോളി നടി ഉര്‍വശി. ഉർവശിയുടെ  ഫിലിഗ്രാഫിയെ കുറിച്ച് ചോദിച്ചപ്പോഴാണ് രസകരമായ മറുപടി ഉര്‍വശി…

6 hours ago

എന്തുകൊണ്ട് കനി കക്കൂസിന്റെ ബാഗുമായി എത്തിയില്ല! കനികുസൃതിയെ വിമർശിച്ചുകൊണ്ട് ഫിറോസ് ഖാൻ

പായല്‍ കപാഡിയ സംവിധാനം ചെയ്ത 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോട് അനുബന്ധിച്ച് മലയാളി നടിമാരായ…

7 hours ago

നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ അന്തരിച്ചു

നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ  സിദ്ദിഖ്(37 ) അന്തരിച്ചു, വ്യാഴാഴ്ച്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു താരപുത്രന്റെ അന്ത്യം.ഏറെ…

8 hours ago

തുടക്കം മുതൽ തന്നെ ലാലേട്ടന് വീഴ്ച്ച പറ്റിയിട്ടുണ്ട്, ഫിറോസ് ഖാൻ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ അവതാരകന്‍ എന്ന നിലയില്‍ മോഹന്‍ലാലിന് പാളിച്ചകള്‍ പറ്റിയിട്ടുണ്ടെന്ന് മുന്‍ ബിഗ് ബോസ്…

9 hours ago