‘ഐശ്വര്യ റായ് ഇപ്പോൾ സിന്ദൂരമണിഞ്ഞെത്താറില്ല’ ; ബച്ചൻ കുടുംബത്തിലെ പ്രശ്നങ്ങൾ സത്യമോ?

ബോളിവു‍ഡിൽ സജീവ ചർച്ചാ വിഷയമായി തുടർന്നു വരുന്ന ഒന്നാണ് ബച്ചൻ കുടുംബത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ.  ഐശ്വര്യ റായും ഭർത്താവായ അഭിഷേക് ബച്ചന്റെ വീട്ടുകാരും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്നാണ് ഉയർന്ന് വരുന്ന അഭ്യൂഹങ്ങൾ. ഐശ്വര്യയും അഭിഷേകും വീട്ടുകാരും ഒരുമിച്ചുള്ള പഴയ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ നിന്നുള്ള ഫോട്ടോകളാണിത്. കുടുംബത്തോടൊപ്പം സന്തോഷവതിയായി നിൽക്കുന്ന ഐശ്വര്യയെയാണ് ഫോട്ടോകളിൽ കാണുന്നത്. പല ഫോട്ടോകളിലും ഐശ്വര്യ സിന്ദൂരം അണിഞ്ഞിട്ടുണ്ട്. ഐശ്വര്യയെ ഇപ്പോൾ സിന്ദൂരമണിഞ്ഞ് പൊതുവേദികളിൽ കാണാറില്ലെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു. ഒരുമിച്ച് പൊതുവേദികളിൽ ഇവരെ കണ്ടിട്ടും ഏറെ നാളുകളായി. അഭ്യൂഹങ്ങൾ ഇത്രയും കടുത്തിട്ടും ഐശ്വര്യയോ അഭിഷേകോ ഇതിൽ വിശദീകരണം നൽകാത്തതും സംശയങ്ങൾക്ക് ആക്കം കൂട്ടുന്നു. സ്വകാര്യ വിഷയങ്ങളെക്കുറിച്ച് ഐശ്വര്യ പൊതുവെ ഇപ്പോൾ സംസാരിക്കാറില്ല. എന്നാൽ താര കുടുംബം ഇതുവരെയും ഇതേക്കുറിച്ച് ഒന്നും തന്നെ പ്രതികരിച്ചിട്ടില്ല. ഐശ്വര്യയും ഭർതൃവീട്ടുകാരും തമ്മിൽ അത്ര സ്വര ചേർച്ചയിൽ അല്ലെന്നതിന് നിരവധി തെളിവുകളും ആരാധകർ നിരത്തുന്നുണ്ട്. ഒരു വീട്ടിൽ കഴിയുന്നവർ ആണെങ്കിലും പൊതു ഇടങ്ങളിലൊന്നും ഇവർ ഒരുമിച്ച് എത്താറില്ല.

സോഷ്യൽ മീഡിയയിൽ ഒരുമിച്ചുള്ള ഫോട്ടോകളോ ടാ​ഗുകളോ ഇല്ല. മരുമകൾ കഴിഞ്ഞ വർഷം സിനിമാ രം​ഗത്തേക്ക് ശക്തമായ തിരിച്ച് വരവ് നടത്തിയിട്ടും അമിതാഭ് ബച്ചനും ജയ ബച്ചനും മൗനം പാലിച്ചു. അടുത്തിടെ നടന്ന ഐശ്വര്യയുടെ പിറന്നാൾ ആഘോഷത്തിൽ പോലും  അഭിഷേകോ അഭിഷേകിന്റെ വീട്ടുകാരോ പങ്കെടുത്തില്ല. അതേസമയം എന്താണ് താര കുടുംബത്തിനുള്ളിൽ സംഭവിച്ചത് എന്നതിൽ വ്യക്തമായ വിവരമില്ല. സന്തോഷകരമായി മുന്നോട്ട് പോയ കുടുംബ ജീവിതമായിരുന്നു ഐശ്വര്യയുടേത്. ഭർത്താവിനും ഭർത്താവിന്റെ വീട്ടുകാരെയും പ്രശംസിച്ച് കൊണ്ട് പൊതുവേദികളിൽ ഐശ്വര്യ സംസാരിച്ചിട്ടുമുണ്ട്. മരുമകൾ കുടുംബബന്ധങ്ങൾക്ക് നൽകുന്ന പ്രാധാന്യം അമിതാഭ് ബച്ചനും ജയ ബച്ചനും ഇഷ്ടമായിരുന്നു. വിവാഹം കഴിഞ്ഞിട്ട് ഇത്രയും വർഷങ്ങളായിട്ടും ഐശ്വര്യയും അഭിഷേകും അമിതാഭിനും ജയക്കും ഒപ്പം ഒരു വീട്ടിലാണ് കഴിയുന്നത്.

എന്നാലിപ്പോൾ പഴയത് പോലെയുള്ള അ‌‌ടുപ്പം ഐശ്വര്യയും അഭിഷേകിന്റെ വീട്ടുകാരും തമ്മിൽ ഇല്ലെന്ന അഭ്യൂഹങ്ങൾ ആരാധകരെയും നിരാശപ്പെടുത്തുന്നു. അതേസമയം  അമ്പതുകാരിയായ ഐശ്വര്യക്ക് മകളുടെ കാര്യത്തിലാണ് പൂർണ ശ്രദ്ധ. മകൾ പിറന്ന ശേഷം ചുരുക്കം സിനിമകളിൽ മാത്രമേ ഐശ്വര്യ അഭിനയിച്ചിട്ടുള്ളൂ. നാല് വർഷം പൂർണമായും സിനിമകളൽ കാണാതിരുന്ന ഐശ്വര്യ പൊന്നിയൻ സെൽവൻ എന്ന സിനിമയിലൂടെ ശക്തമായ തിരിച്ച് വരവാണ് ന‌ടത്തിയത്. മണിരത്നം സംവിധാനം ചെയ്ത ചിത്രത്തിൽ നന്ദിനി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിച്ചത്. സിനിമ മികച്ച വിജയം നേടി. ഐശ്വര്യയുടെ അവിസ്മരണീയ പെർഫോമൻസാണ് സിനിമയിൽ പ്രേക്ഷകർ കണ്ടത്. പൊന്നിയിൻ സെൽവന് ശേഷം മറ്റൊരു സിനിമയിലും ഐശ്വര്യ റായ് ഒപ്പുവെച്ചിട്ടില്ല. തിരക്ക് പിടിച്ച് സിനിമകൾ ചെയ്യാൻ ഐശ്വര്യ ഇന്ന് താൽപര്യപ്പെടുന്നുമില്ല. ഐശ്വര്യ റായുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. 2007 ലാണ് ഐശ്വര്യയും അഭിഷേക് ബച്ചനും വിവാഹിതരായത്. വിവാഹത്തിന് മുമ്പ് ഇരുവരും ചില സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. വിവാഹത്തിന് ശേഷം രാവണൻ എന്ന ചിത്രത്തിലും ഇവർ ഒരുമിച്ച് അഭിനയിച്ചു. ഐശ്വര്യ കരിയറിൽ ഇടവേള എടുക്കുന്നുണ്ടെങ്കിലും അഭിഷേക് ബച്ചൻ ഇപ്പോഴും  സിനിമാ രം​ഗത്ത് സജീവ സാന്നിധ്യമാണ്.

Sreekumar

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

10 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

13 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

14 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

15 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

17 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

18 hours ago