ഇതിൽ കൂടുതൽ ഇനി എന്ത് വേണം! പഴഞ്ചൻ പ്രണയം ടീമിന്റെ സ്വപ്ന സമ്മാനം സംവിധായകനെ തേടി എത്തി

പഴഞ്ചൻ പ്രണയം എന്ന ചിത്രം സംവിധാനം ചെയ്ത ബിനീഷ് കളരിക്കലിന് ബുള്ളറ്റ് സമ്മാനമായി നൽകി ചിത്രത്തിന്റെ നിർമ്മാതാക്കൾ. ഫേസ്ബുക്കിൽ ബിനീഷ് തനിക്ക് കിട്ടിയ സ്നേഹ സമ്മാനത്തെ കുറിച്ച് അറിയിക്കുകയായിരുന്നു.

ബിനീഷിന്റെ പോസ്റ്റ് വായിക്കാം

“പഴഞ്ചൻ പ്രണയം” ❤️ 2023❤️ എനിക്ക് ഏറ്റവും പ്രിയപ്പെട്ട വർഷം❤️
ഇത്രയും വലിയ തുടക്കം ലഭിച്ചത് എന്റെ വലിയ ഭാഗ്യമായി കരുതുന്നു.
എന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു ഒരു സിനിമ, അതുപോലെ എന്റെ ഭാര്യയുടെ ഏറ്റവും വലിയ സ്വപ്നം ആയിരുന്നു ഒരു ബുള്ളറ്റ്.
ഇത് രണ്ടും യാഥാർഥ്യമായത് ഈ വർഷമാണ്.അതിന് കാരണമായത് എന്റെ ഇടതു വശത്തു നിൽക്കുന്നവരാണ് ബിനു എസ്, വൈശാഖ് രവി ഫ്രയ്മിൽ ഇല്ലാത്ത സ്റ്റാൻലി ജോഷുവ . ആത്മാർത്ഥമായി ആഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്താൽ ലോകം മുഴുവൻ കൂടെ നിന്നില്ലെങ്കിലും കുറച്ചുപേർ എങ്കിലും കൂടെ ഉണ്ടാവും എന്നതിന്റെ ഉദാഹരണം ആണ് ഞാൻ.എന്നെ വിശ്വസിച്ചു പണം മുടക്കി, അവസാനം വരെ കൂടെ നിന്നവരാണിവർ. ആ വിശ്വാസം നഷ്ടപ്പെടാതെ നിലനിർത്തിയത് നിങ്ങൾ പ്രേക്ഷകർ ഓരോരുത്തരുമാണ്. ഒരു സിനിമ റിലീസ് ചെയ്യുന്നതോടു കൂടി ഡയറക്ടർ ഉൾപ്പെടെ ബാക്കി എല്ലാരുടേം ജോലി കഴിയും പക്ഷെ ഒരു പ്രൊഡ്യൂസർക് അതിനു ശേഷമാണ് റിസൾട്ട് അറിയാൻ സാധിക്കുക..ഇന്ന് ഇപ്പോൾ ആ റിസൾട്ട് ആയിട്ടാണ് എനിക്ക് ഈ ബുള്ളറ്റ് ഇവർ സമ്മാനിച്ചത്. അതിന് നിങ്ങളോട് ഒരുപാട് നന്ദി..പഴഞ്ചൻ പ്രണയം ടീമിനോടും എന്റെ ആത്മാർത്ഥമായ നന്ദി ????????
ഞാൻ ഇപ്പോൾ എന്റെ അടുത്ത ചിത്രത്തിന്റെ പണിപ്പുരയിലാണ് എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും പഴഞ്ചൻ പ്രണയത്തിന് നൽകിയത് പോലെ തന്നെ, ഇനിയും ഉണ്ടാവണം..”

റോണി ഡേവിഡ് രാജ്, വിൻസി അലോഷ്യസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തി കഴിഞ്ഞ മാസം തീയേറ്ററുകളിൽ പ്രദർശനമാരഭിച്ച ചിത്രമായിരുന്നു പഴഞ്ചൻ പ്രണയം. ഒരു ഫീൽ ഗുഡ് എന്റർടൈനറായ ‘പഴഞ്ചൻ പ്രണയം ‘ നിർമ്മിച്ചത് ഇതിഹാസ മൂവിസിന്റെ ബാനറിൽ വൈശാഖ് രവി, സ്റ്റാൻലി ജോഷ്വാ എന്നിവരാണ്. ഇതിഹാസ, സ്റ്റൈൽ, കാമുകി എന്നി ചിത്രങ്ങൾ ഒരുക്കിയ ബിനു എസ് ചിത്രത്തിന്റെ ക്രീയേറ്റീവ് കോൺട്രിബ്യൂട്ടറായി പ്രവർത്തിച്ചു. തിയേറ്ററിൽ നിന്നു മികച്ച പ്രതികരണങ്ങൾ നേടിയ ചിത്രം നിരൂപക പ്രശംസ നേടിയിരുന്നു.

Gargi

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

7 mins ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 hour ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

2 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

2 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

2 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

2 hours ago