പണം കൈപ്പറ്റി, ചിത്രത്തില്‍ നിന്നും പിന്മാറി!! നടന്‍ സിമ്പുവിനെതിരെ നിര്‍മ്മാതാവ്

Follow Us :

വിവാദങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് തെന്നിന്ത്യന്‍ താരം സിമ്പു. താരത്തിനെതിരെ പരാതി നല്‍കിയിരിക്കുകയാണ് നിര്‍മ്മാതാവ് ഇഷാരി കെ ഗണേഷ്. മുന്‍കൂറായി പണം കൈപ്പറ്റിയിട്ടും ‘കൊറോണ കുമാര്‍’ എന്ന ചിത്രത്തില്‍ അഭിനയിച്ചില്ലെന്നാണ് താരത്തിനെതിരായ ആരോപണം. പണം കൈപ്പറ്റിയ ശേഷം താരം ചിത്രത്തില്‍ നിന്നും പിന്മാറിയെന്നും നിര്‍മ്മാതാവ് ആരോപിക്കുന്നു.

പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിലാണ് ഇഷാരി കെ ഗണേഷ് പരാതി നല്‍കിയത്. വാങ്ങിയ പണം തിരികെ നല്‍കുന്നത് വരെയോ അതേ പ്രൊഡക്ഷന്റെ ബാനറില്‍ പുതിയ സിനിമ ചെയ്യുന്നതുവരെയോ സിമ്പു മറ്റ് പ്രോജക്ടുകളില്‍ അഭിനയിക്കുന്നത് തടയണം എന്നാണ് പരാതി.

അതേസമയം, കുറച്ചുനാളായി ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കമല്‍ഹാസന്‍ നായകനായെത്തുന്ന തഗ് ലൈഫാണ് സിമ്പുവിന്റെ പുതിയ ചിത്രം. നീണ്ട ഇടവേളയ്ക്ക് ശേഷം കമല്‍ഹാസനും മണിരത്‌നവും ഒന്നിക്കുന്ന ചിത്രവുമാണ് തഗ് ലൈഫ്.