സിനിമകളുടെ റേറ്റിംഗും റിവ്യൂസിനെതിരെയും നിര്‍മ്മാതാവ് വിജയ് ബാബു രംഗത്തെത്തിയിരുന്നു. റിവ്യൂസെല്ലാം ഭൂരിഭാഗവും പെയ്ഡ് ആണെന്നും വ്യാജമാണെന്നും വിജയ് ബാബു നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ തന്റെ പുതിയ ചിത്രം എങ്കിലും ചന്ദ്രികേയുടെ അനുഭവമാണ് നിര്‍മ്മാതാവ് പങ്കുവച്ചത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രമാണ് എങ്കിലും ചന്ദ്രികേ.
നാല് യുട്യൂബ് ചാനലുകളില്‍ ഈ ചിത്രത്തെക്കുറിച്ച് വ്യത്യസ്തങ്ങളായ നെഗറ്റീവ് അഭിപ്രായങ്ങള്‍ പറഞ്ഞ ഒരു വ്യക്തിയുടെ സ്ക്രീന്‍ ഷോട്ടുകള്‍ പങ്കുവച്ചാണ് വിജയ് ബാബുവിന്റെ ആരോപണം.
സിനിമയുടെ നോക്കുകൂലിക്കാര്‍ എന്നു പറഞ്ഞാണ് വിജയ്ബാബുവിന്റെ പോസ്റ്റ്.
പ്രസ്തുത വ്യക്തിയുടെ പേര് പറഞ്ഞ് അദ്ദേഹത്തെ വലിയവനാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറയുന്നു.
എങ്കിലും ചന്ദ്രികേ എന്ന ഞങ്ങളുടെ സിനിമയെക്കുറിച്ച് നല്ലതും മോശവും പറഞ്ഞ സത്യസന്ധരായ ആളുകളോട് നന്ദി പറയാന്‍ ഈ അവസരം ഉപയോഗിക്കുന്നു. നിങ്ങള്‍ പറയുന്ന പോസിറ്റീവുകളില്‍ നിന്നാണ് ഞങ്ങള്‍ പ്രചോദനം ഉള്‍ക്കൊള്ളാറ്. നെഗറ്റീവുകളില്‍ നിന്ന് പഠിക്കാറുമുണ്ട്. ഏത് മാധ്യമത്തില്‍ കൂടിയും പറയുന്ന പോസിറ്റീവും നെഗറ്റീവുമായ അഭിപ്രായ പ്രകടനങ്ങള്‍ ചലച്ചിത്ര നിര്‍മ്മാതാക്കള്‍ എന്ന നിലയില്‍ ഞങ്ങള്‍ സ്വീകരിക്കാറുണ്ട്.
പക്ഷേ ചുവടെ കാണുന്നതുപോലെയുള്ള ചില പ്രത്യേക വ്യക്തികള്‍ അതില്‍ നിന്ന് വ്യത്യസ്തരാണ്. നോക്കുകൂലിക്കാരന്‍ എന്ന പ്രയോഗത്തിന് ഏറ്റവും നല്ല ഒരു ഉദാഹരണമാണ് ഇദ്ദേഹം. 15 മിനിറ്റുകള്‍ക്കുള്ളില്‍ നാല് യുട്യൂബ് ചാനലുകളില്‍ തന്റെ റിവ്യൂസുമായി ഇദ്ദേഹം പ്രത്യക്ഷപ്പെട്ടു, അതും ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം അവസാനിക്കുന്നതിനു മുന്‍പേ.
നാല് ചാനലുകളില്‍ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍! ഒരു യുക്തിയുമില്ലാതെ. ഇത് പൊതുശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ ചിത്രത്തിന്റെ ഇനിഷ്യല്‍ പ്രദര്‍ശനം അവസാനിക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു ഞാന്‍. സഹപ്രവര്‍ത്തകരേ, ഇത്തരം ഇത്തിള്‍ക്കണ്ണികളെ കരുതിയിരിക്കുക. ദൈവം അദ്ദേഹത്തെയും അനുഗ്രഹിക്കട്ടെ, എന്നു പറഞ്ഞാണ് വിജയ് ബാബു പോസ്റ്റ് അവസാനിപ്പിക്കുന്നത്.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…