Film News

പാന്‍ ഇന്ത്യന്‍ ചിത്രം ‘പ്രൊഡക്ഷന്‍ നമ്പര്‍ 36’; ടൈറ്റില്‍ പ്രഖ്യാപനം

ടോളിവുഡിലെ പ്രമുഖ പ്രൊഡക്ഷന്‍ ഹൗസായ പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ ടി ജി വിശ്വപ്രസാദ് ഗാരു നിര്‍മ്മിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ‘പ്രൊഡക്ഷന്‍ നമ്പര്‍ 36’നായ് സൂപ്പര്‍ ഹീറോ തേജ സജ്ജയും പ്രതിഭാധനനായ സംവിധായകന്‍ കാര്‍ത്തിക് ഗട്ടംനേനിയും ഒന്നിക്കുന്നു. ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്തുവിട്ടിട്ടുണ്ട്. പരമ്പരാഗത വസ്ത്രം ധരിച്ച്, സൂപ്പര്‍ യോദ്ധയായ് പിന്‍തിരിഞ്ഞ് നില്‍ക്കുന്ന തേജ സജ്ജയെയാണ് പോസ്റ്ററില്‍ കാണുന്നത്. സിനിമയുടെ ടൈറ്റില്‍ ഏപ്രില്‍ 18ന് പ്രഖ്യാപിക്കും എന്നും പോസ്റ്ററില്‍ കാണാം. തേജ സജ്ജയുടെ ഒടുവിലായ് തിയറ്റര്‍ റിലീസ് ചെയ്ത പ്രശാന്ത് വര്‍മ്മ ചിത്രം ‘ഹനു-മാന്‍’ ചരിത്ര വിജയം കൊയ്ത് സുപ്പര്‍ഹിറ്റടിച്ചിരുന്നു.

രവി തേജ ചിത്രം ‘ഈഗിള്‍’ന് ശേഷം പീപ്പിള്‍ മീഡിയ ഫാക്ടറിയോടൊപ്പം കാര്‍ത്തിക് ഗട്ടംനേനി ഒരുമിക്കുന്ന രണ്ടാമത്തെ പ്രോജക്റ്റാണിത്. തേജ സജ്ജയെ ഒരു വലിയ കഥാപാത്രമായ് അവതരിപ്പിക്കാന്‍ ?ഗംഭീരമായൊരു തിരക്കഥയാണ് തയ്യാറാക്കിയിട്ടുള്ളത്. മണിബാബു കരണമാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. സൂപ്പര്‍ യോദ്ധയുടെ സാഹസിക കഥയാണിത്. ഉയര്‍ന്ന സാങ്കേതിക നിലവാരം പുലര്‍ത്തികൊണ്ടാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ ടൈറ്റില്‍ പ്രഖ്യാപിക്കുന്ന ദിനത്തില്‍ അറിയിക്കും.

തന്റെ മുന്‍ ചിത്രമായ ‘ഹനു-മാന്‍’ലൂടെ തേജ സജ്ജ വമ്പന്‍ ഹിറ്റ് സ്വന്തമാക്കിയതിനാല്‍ അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തിനായ് രാജ്യം മുഴുവന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: സുജിത്ത് കുമാര്‍ കൊല്ലി, സഹനിര്‍മ്മാതാവ്: വിവേക് ??കുച്ചിഭോട്‌ല, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: കൃതി പ്രസാദ്, കലാസംവിധാനം: ശ്രീ നാഗേന്ദ്ര തങ്കാല, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഹാഷ്ടാഗ് മീഡിയ, പിആര്‍ഒ: ശബരി.

Ajay Soni