ടോളിവുഡിലെ പ്രമുഖ പ്രൊഡക്ഷൻ ഹൗസായ പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി ജി വിശ്വപ്രസാദ് ഗാരു നിർമ്മിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ‘പ്രൊഡക്ഷൻ നമ്പർ 36’നായ് സൂപ്പർ ഹീറോ തേജ സജ്ജയും പ്രതിഭാധനനായ സംവിധായകൻ കാർത്തിക് ഗട്ടംനേനിയും ഒന്നിക്കുന്നു. ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്തുവിട്ടിട്ടുണ്ട്. പരമ്പരാഗത വസ്ത്രം ധരിച്ച്, സൂപ്പർ യോദ്ധയായ് പിൻതിരിഞ്ഞ് നിൽക്കുന്ന തേജ സജ്ജയെയാണ് പോസ്റ്ററിൽ കാണുന്നത്. സിനിമയുടെ ടൈറ്റിൽ ഏപ്രിൽ 18ന് പ്രഖ്യാപിക്കും എന്നും പോസ്റ്ററിൽ കാണാം. തേജ സജ്ജയുടെ ഒടുവിലായ് തിയറ്റർ റിലീസ് ചെയ്ത പ്രശാന്ത് വർമ്മ ചിത്രം ‘ഹനു-മാൻ’ ചരിത്ര വിജയം കൊയ്ത് സുപ്പർഹിറ്റടിച്ചിരുന്നു.
രവി തേജ ചിത്രം ‘ഈഗിൾ’ന് ശേഷം പീപ്പിൾ മീഡിയ ഫാക്ടറിയോടൊപ്പം കാർത്തിക് ഗട്ടംനേനി ഒരുമിക്കുന്ന രണ്ടാമത്തെ പ്രോജക്റ്റാണിത്. തേജ സജ്ജയെ ഒരു വലിയ കഥാപാത്രമായ് അവതരിപ്പിക്കാൻ ഗംഭീരമായൊരു തിരക്കഥയാണ് തയ്യാറാക്കിയിട്ടുള്ളത്. മണിബാബു കരണമാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. സൂപ്പർ യോദ്ധയുടെ സാഹസിക കഥയാണിത്. ഉയർന്ന സാങ്കേതിക നിലവാരം പുലർത്തികൊണ്ടാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ ടൈറ്റിൽ പ്രഖ്യാപിക്കുന്ന ദിനത്തിൽ അറിയിക്കും. തന്റെ മുൻ ചിത്രമായ ‘ഹനു-മാൻ’ലൂടെ തേജ സജ്ജ വമ്പൻ ഹിറ്റ് സ്വന്തമാക്കിയതിനാൽ അദ്ദേഹത്തിൻ്റെ അടുത്ത ചിത്രത്തിനായ് രാജ്യം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുജിത്ത് കുമാർ കൊല്ലി, സഹനിർമ്മാതാവ്: വിവേക് കുച്ചിഭോട്ല, ക്രിയേറ്റീവ് പ്രൊഡ്യൂസർ: കൃതി പ്രസാദ്, കലാസംവിധാനം: ശ്രീ നാഗേന്ദ്ര തങ്കാല, ഡിജിറ്റൽ മാർക്കറ്റിംഗ്: ഹാഷ്ടാഗ് മീഡിയ, പിആർഒ: ശബരി.
തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…
കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച ഇടവേള ബാബു ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…
മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…
മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത…
ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…
വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…