കഴിഞ്ഞവര്‍ഷമിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ആര്‍ഡിഎക്സ്. ചിത്രത്തിന്റെ വന്‍ വിജയത്തിന് പിന്നാലെ നിര്‍മ്മാതാക്കളായ വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് പുതിയ ചിത്രവും പ്രഖ്യാപിച്ചിരുന്നു. ആന്റണി വര്‍ഗീസാണ് പുതിയ ചിത്രത്തില്‍ നായകനാവുന്നത്. ‘പ്രൊഡക്ഷന്‍ നമ്പര്‍ 7’ എന്നാണ് ചിത്രത്തിന്റെ താത്കാലിക പേര്.
ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായ സന്തോഷം പങ്കുവയ്ക്കുകയാണ് ആന്റണി വര്‍ഗീസ്. കൂടെനിന്ന എല്ലാവര്ക്കും ഒരുപാട് നന്ദിയെന്ന് ആന്റണി വര്‍ഗീസ് പറഞ്ഞു. സിനിമ സംവിധാനം ചെയ്യുന്നത് നവാഗതനായ അജിത്ത് മാമ്പള്ളിയാണ്.
കടല്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം ഒരു റിവഞ്ച് ആക്ഷന്‍ ഡ്രാമയാണ്. ചിത്രത്തിന് വേണ്ടിയൊരുക്കിയ ഭീമന് കപ്പലിന്റെ സെറ്റ് വൈറലായിരുന്നു. റോയലിന് റോബര്‍ട്ട്, സതീഷ് തോന്നക്കല്‍, അജിത് മാമ്പള്ളി എന്നിവരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. സാം സി.എസ് ആണ് സംഗീതം ഒരുക്കുന്നത്.
വിശാലമായ ക്യാന്‍വാസില്‍ ബിഗ് ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ആര്‍ഡിഎക്സ് പോലെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നതും. വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഛായാഗ്രഹണം ജിതിന് സ്റ്റാന്‍ സിലോസ്. കലാസംവിധാനം മനു ജഗത്. മേക്കപ്പ് അമല്‍ ചന്ദ്ര. കോസ്റ്റ്യൂം ഡിസൈന്‍ നിസ്സാര്‍ അഹമ്മദ്. നിര്‍മാണ നിര്‍വഹണം ജാവേദ് ചെമ്പ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.
മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…