ഈ ശബ്ദ ഗാംഭീര്യത്തിന് പിന്നിലെ രഹസ്യമെന്താണ്…? പ്രൊഫസര്‍ അലിയാര്‍ വെളിപ്പെടുത്തുന്നു..!!

ഒരിക്കല്‍പോലും നേരിട്ട് കണ്ടിട്ടില്ലെങ്കിലും ശബ്ദം കൊണ്ട് എല്ലാവരുടേയും മനസ്സില്‍ കയറിപ്പറ്റുന്ന ചില വ്യക്തികളുണ്ട്. കഥാപാത്രങ്ങളെ അതിന്റെ പൂര്‍ണതയില്‍ എത്തിക്കുന്ന വോയിസ് ആര്‍ട്ടിസ്റ്റുകള്‍. അങ്ങനെ ഒരുപാട് കാലമായി തന്റെ ശബ്ദത്തിലൂടെ ഒരുപാട് കഥാപാത്രങ്ങള്‍ക്ക് ജീവന്‍ കൊടുത്ത വോയിസ് ആര്‍ട്ടിസ്റ്റാണ് പ്രൊഫസര്‍ അലിയാര്‍. അദ്ദേഹത്തിന്റെ ശബ്ദം ടെലിവിഷനിലൂടെ കേള്‍ക്കാതെ മലയാളിയുടെ ഒരു ദിനം പോലും കടന്നുപോയിട്ടുണ്ടാവില്ല. സീരിയല്‍ പരസ്യ വര്‍ത്തമാനത്തിലൂടെ മാത്രം തന്റെ കഴിവ് തെളിയിച്ച വ്യക്തി മാത്രമല്ല കേട്ടോ അദ്ദേഹം.

കോളജ് അധ്യാപന തിരക്കുകള്‍ക്കിടയിലാണ് അദ്ദേഹം ഈ മേഖലയിലേക്ക് കടന്നു വരുന്നത്. നാടകാഭിനയരംഗത്തും അലിയാര്‍ സജീവമായിരുന്നു. ഇപ്പോഴിതാ ഒരു പ്രമുഖ മാസികയ്ക്ക് കൊടുത്ത അഭിമുഖത്തില്‍ തന്റെ ശബ്ദഗാംഭീര്യത്തിന് പിന്നിലെ രഹസ്യം എന്താണെന്ന് അദ്ദേഹം തുറന്ന് പറഞ്ഞിരിക്കുകയാണ്… പ്രൊഫസര്‍ അലിയാറിന്റെ വാക്കുകളിലേക്ക്… ”പലരും ചോദിക്കാറുണ്ട്, ശബ്ദത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാറുണ്ടോയെന്ന്. എന്നാല്‍, ശബ്ദം സൂക്ഷിക്കാനായി പ്രത്യേകമായി യാതൊരു ചിട്ടകളും പാലിക്കാത്തയാളാണ് ഞാന്‍. മാത്രമല്ല ശബ്ദത്തെ ഹനിക്കുന്ന പുകവലി പോലുള്ള ശീലങ്ങളുമുണ്ടായിരുന്നു. ഇപ്പോള്‍ പുകവലിയൊക്കെ നിര്‍ത്തി. നാടകം അവതരിപ്പിക്കുമ്പോള്‍ വളരെ ആളുകള്‍ കൂടിയിരിക്കുന്ന സ്ഥലത്ത് മൈക്ക് പോലുമില്ലാതെ നെടുങ്കന്‍ ഡയലോഗുകള്‍ ഉച്ചത്തില്‍ പറയേണ്ടിവരും. അതുകൊണ്ട് എല്ലാ നാടകാവതരണത്തിനും തൊട്ടു മുന്‍പായി വോയിസ് കള്‍ച്ചര്‍ അഥവാ ശബ്ദ  അഭ്യാസങ്ങള്‍ക്കായി കുറച്ചുസമയം ചെലവിടും.

കൂടുതല്‍ നേരം ശബ്ദം പതറാതെ നിലനിര്‍ത്തുക, ഒരേ ശ്രുതിസ്ഥാനത്ത് തന്നെ ശബ്ദം നിര്‍ത്തുക, കഴിയുന്നത്ര ഉച്ചത്തില്‍ സംസാരിച്ചു ശീലിക്കുക എന്നിവയൊക്കെയാണ് ചെയ്യുന്നത്. നാടകാവതരണത്തിന്റെ അന്ന് സംസാരം കുറയ്ക്കാനും ശ്രദ്ധിക്കും. വാക്കുകളുടെ ഉച്ചാരണത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. പ്രത്യേകിച്ച് ഡോക്യുമെന്ററി വിവരണം ഒക്കെ ചെയ്യുമ്പോള്‍. ഒറ്റത്തവണ കേള്‍ക്കുമ്പോഴേ പറയുന്നതിന്റെ അര്‍ഥം ആളുകള്‍ക്ക് മനസ്സിലാകണം. അതിന്, ആ അര്‍ഥം മനസ്സിലാകുന്ന മോഡുലേഷനില്‍ പറയണം. മലയാളം അധ്യാപകനായിരുന്നതുകൊണ്ട്, സാഹിത്യം പഠിച്ചതു കൊണ്ട് എനിക്കു കിട്ടിയ അധിക ഗുണമാണത്.

Aswathy