Film News

നായകൻ ആരുമായിക്കൊള്ളട്ടെ ലോകേഷ് ആണ് സംവിധായകൻ എങ്കിൽ സിനിമയുടെ മൂല്യം കൂടുതലാകും, പൃഥ്വിരാജ്

തമിഴകത്തിന്റെ സൂപ്പർഹിറ്റ് സംവിധായകൻ എന്ന് പേരുള്ള താരമാണ് ലോകേഷ് കനകരാജ്, ഇപ്പോൾ സംവിധായകനെ പുകഴ്ത്തികൊണ്ടു നടൻ പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ വൈറലാകുന്നത്, നായകൻ ആരുമായിക്കൊള്ളട്ടെ സംവിധായകൻ ലോകേഷ് ആണെങ്കിൽ ആ സിനിമയുടെ മൂല്യം വർദ്ധിച്ചിരിക്കും, സിനിമയിൽ അടുത്ത പുതിയത് എന്താണ് എന്ന് കണ്ടെത്തി ചെയ്യുന്ന ഒരു സംവിധായകൻ കൂടിയാണ് ലോകേഷ് അതിൽ സംശയമില്ല പൃഥ്വിരാജ് പറയുന്നു

എനിക്ക് തോന്നിയിട്ടുള്ളത് വളരെ കോൺഫിഡന്റ് ആയുള്ള ഒരാൾ ആണ് ലോകേഷെന്നു, ഇപ്പോൾ ലോകേഷ് ഒരു സൂപ്പർബ്രാൻഡ് ആയി മാറിയിട്ടുണ്ട്, ഒരു പുതിയ സിനിമ എത്തുമ്പോൾ അതിൽ ആരുമായിക്കൊള്ളട്ടെ നായകൻ സിനിമ ലോകേഷിന്റെ ആണെങ്കിൽ അതിന്റെ മൂല്യം വളരെ വലുതാണ്. ഇപ്പോൾ തന്നെ ലോകേഷിന്റെ അടുത്ത പുതിയ ചിത്രം രജനി സാറുമായുള്ളതാണ്, എന്നാൽ നായകൻ രജനി സാർ ആയിക്കൊള്ളട്ടെ എന്നാൽ ലോകേഷിന്റെ പടമാണെങ്കിൽ അതിന്റെ വില വേറെയാണ്

വലിയ സൂപ്പർസ്റ്റാറുകൾ പോലും ലോകേഷിന്റെ സിനിമയുടെ ഭാഗമാകുന്നു അത് തന്നെ വലിയ കാര്യമല്ലേ, ഇത്രയും ബ്രാൻഡ് വാലിയു ഉണ്ടായിട്ടും ലോകേഷ് തന്റെ ചിത്രങ്ങളിൽ പുതുമ കണ്ടെത്താൻ ശ്രമിക്കുന്നു, സിനിമയിൽ സ്വന്തം സ്റ്റെയിലാണ് അദ്ദേഹം കൊണ്ടുവരുന്നത് , ആ കാര്യം അദ്ദേഹം തന്നോട് പറഞ്ഞിട്ടുണ്ടെന്നും    പ്ര ഥ്വിരാജ് പറയുന്നു

 

Suji