‘ബ്ലെസി കെട്ടിപ്പിടിച്ചു കരഞ്ഞു’; രണ്ടാം തവണയും വേണ്ടി വന്നതോടെ സുപ്രിയ ദേഷ്യപ്പെട്ടു;പൃഥ്വിരാജ്

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ആടുജീവിതം. പൃഥിരാജ്-ബ്ലെസി കൂട്ടുകെട്ടിലൊരുങ്ങുന്ന സിനിമ അടുത്ത വർഷം ഏപ്രിൽ മാസം പ്രേക്ഷകർക്ക് മുമ്പിലെത്തും. ആടു ജീവിതത്തിന് വേണ്ടി ചെയ്ത കഠിനാധ്വാനത്തെക്കുറിച്ചും സിനിമ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും സംസാരിക്കുകയാണ് പൃഥിരാജിപ്പോൾ. ഒരു തമിഴ് മാദ്ധ്യവുമായുള്ള  അഭിമുഖത്തിലാണ് പ്രിറ്വിരാജ്ഇ തേക്കുറിച്ച് സംസാരിച്ചത്.  സംവിധായകൻ ബ്ലെസിയുടെ പതിനഞ്ച് വർഷത്തെ കാത്തിരിപ്പാണ് ആടുജീവിതമെന്ന് പൃഥിരാജ് ചൂണ്ടിക്കാട്ടുന്നു.ആടുജീവിതം വളരെ ടഫ് ആയിരുന്നുവെന്നും  തനിക്ക് മാത്രമല്ല, മുഴുവൻ‌ ടീമിനും വളരെ പ്രയാസമനുഭവട്ടുവെന്നാണ് പൃഥ്വിരാജ് പറയുന്നത്. 2008 ലാണ് ആടുജീവിതം ചെയ്യാൻ  തീരുമാനിക്കുന്നത്. ആ സമയത്ത് ബ്ലെസി മലയാളത്തിലെ ഏറ്റവും വലിയ ഫിലിം മേക്കേർസിലൊരാളാണത്. മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ ഏത് താരങ്ങൾക്കൊപ്പവും പ്രവർത്തിക്കാൻ കഴിയുന്ന സംവിധായകൻ. ബ്ലെസിയുടെ  സിനിമയ്ക്ക് അവരെല്ലാം പെട്ടെന്ന് യെസ് പറയും.

2008 മുതൽ 2023 വരെയുള്ള കാലഘട്ടത്തിൽ അദ്ദേഹം ചെയ്ത ഏക സിനിമ ആടുജീവിതമാണ്. കരിയറിന്റെ പീക്കിൽ നിൽക്കുന്ന, മലയാളത്തിലെ ഏറ്റവും വിലപിടിപ്പള്ള ഫിലിം മേക്കറായിരിക്കുമ്പോഴാണ് പതിനഞ്ച് വർഷം ഒരു സിനിമയ്ക്ക് വേണ്ടി മാറ്റി വെക്കാൻ ബ്ലെസി തീരുമാനിച്ചതെന്നും പൃഥിരാജ് ചൂണ്ടിക്കാട്ടി. ആടുജീവിതത്തിന്റെ ഷൂട്ടിം​ഗ് തുടങ്ങാൻ പത്ത് വർഷമെടുത്തു. ഒന്നിലേറെ കാരണങ്ങൾ അതിനു പിന്നില്ണ്ട് എന്നും പൃഥ്വിരാജ് പറയുന്നു. പ്രധാന കാരണം ബ്ലെസി മനസിൽ കണ്ട വിഷൻ മലയാളത്തിൽ ആലോചിക്കാൻ പോലും പറ്റാത്തതായിരുന്നു. ഒരുപാട് സമയമായെങ്കിലും ഒരു തരത്തിൽ അത് നന്നായെന്ന് താൻ  ബ്ലെസിയോട് പറയുമായിരുന്നുവെന്നും പ്രിത്വിരാജ് വ്യക്തമാക്കി. കാരണം ആ സമയത്ത് ഇന്ന് ചെയ്തത് പോലെ ഈ സിനിമ ഒരുക്കാനുള്ള വഴിയില്ലായിരുന്നു.ഷൂട്ടിം​ഗ് തുടങ്ങി ആദ്യ ഷോട്ടിന് മുമ്പ് ബ്ലെസി ത്ന്റെയുടുത്ത് വന്ന് കെട്ടിപ്പിടിച്ച് പത്ത് മിനുട്ട് പൊട്ടിക്കരഞ്ഞുവെന്നും താൻ   പോലും കരയാൻ തുടങ്ങിഎന്നും പ്രിത്വി കൂട്ടിച്ചേർത്തു.  പത്ത് വർഷമാണ് ആടുജീവിതത്തിനായി  എടുത്തത്. അതിനിടയിൽ പൃഥ്വിരാജ്   മറ്റ് സിനിമകൾ ചെയ്യുന്നുണ്ട്. പക്ഷെ  ബ്ലെസി ഈ സിനിമ തുടങ്ങാൻ കാത്തിരുന്നു.

ഒടുവിൽ ഷൂട്ടിം​ഗ് തു‌ടങ്ങിയപ്പോൾ പലവിധ  പ്രശ്നങ്ങൾ തുടങ്ങി. മരുഭൂമിയിലെ ഭാ​ഗങ്ങൾ രാജസ്ഥാനിൽ ഷൂട്ട് ചെയ്യാനാണ് ആദ്യം തീരുമാനിച്ചത്. പക്ഷെ അവിടെ ഇത്തരം ആടുകളില്ല എന്നും .ബ്ലെസിയും ടീമും 250 ആടുകളെയും മറ്റും സൗദിയിൽ നിന്നും എത്തിക്കാൻ തീരുമാനിച്ചുവെന്നും പൃഥ്വിരാജ് പറഞ്ഞു . അതിനുള്ള മാർ​ഗനിർദ്ദേശങ്ങളെല്ലാം പാലിച്ചു. കേരളത്തിലെ ഷെഡ്യൂൾ പൂർത്തിയാക്കി രാജസ്ഥാനിലേക്ക് ഷിഫ്റ്റ് ചെയ്യാൻ തീരുമാനിച്ചപ്പോൾ അനിമൽ ഡിപ്പാർട്ട്മെന്റ് നോ പറഞ്ഞു. അതോടെ എവിടെ സെറ്റിടുമെന്ന് തിരഞ്ഞു. ദുബായ്, അബുദാബി, ഒമാൻ, മൊറോക്കോ തുടങ്ങി എല്ലായിടത്തും നോക്കി. ഒടുവിൽ ജോർദാനിലെത്തി. 2019 ലാണ് ജോർദാനിൽ ഷൂട്ടിം​ഗിന് എത്തുന്നതെന്നും പൃഥിരാജ് വ്യക്തമാക്കി. അന്ന് താൻ  വണ്ണം കൂട്ടിയിട്ടുണ്ട്. വണ്ണമുള്ള കഥാപാത്രം പിന്നീട് മെലിയുന്നതാണ് ബ്ലെസിക്ക് വേണ്ടത്. ‘ഫാറ്റ് ഡെസേർട്ട് ഷെഡ്യൂൾ’ എന്നാണ് ആ ഷെഡ്യൂളിനെ  വിളിച്ചത് . ഇനി വണ്ണം കുറയ്ക്കാൻ എത്ര സമയം വേണ്ടി വരുമെന്ന് താൻ  ബ്ലെസിയോട്ചോദിച്ചുവെങ്കിലും   ആറ് മാസം വേണ്ടി വരുമെന്ന് താൻ കരുതി. പക്ഷെ നാല് മാസത്തിനുള്ളിൽ മുപ്പത് കിലോ ഭാരം കുറച്ചു. ബ്ലെസി വളരെ സന്തോഷിച്ചു. താൻ  ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നില്ല എന്നാണ് പൃഥ്വിരാജ് തുറന്നു പറഞ്ഞത് . ഷൂട്ടിം​ഗ് തുടങ്ങാൻ ആറ് ദിവസം ബാക്കി നിൽക്കെ ലോകം ഷട്ട് ഡൗൺ ആയി. എപ്പോൾ ഷൂട്ട് തുടങ്ങുമെന്ന് അറിയില്ല. ഒന്നര വർഷം കഴിഞ്ഞേ ഷൂട്ട് ചെയ്യൂ എന്ന് പോലും തങ്ങൾക്ക് അറിയില്ലായിരുന്നുവെന്നും അതിനെക്കുറിച്ച്  ആരെങ്കിലും പറഞ്ഞിരുന്നെങ്കിൽ താൻ  കഴിക്കാൻ തുടങ്ങിയേനെ എന്നും പ്രിത്വിരാജെ പറയുന്നു.  കാരണം കൊവിഡ് ലോക്ഡൗൺ ഇത്രയും നീളുമെന്ന് ആർക്കും അറിയില്ലായിരുന്നു. 20 ദിവസം കഴിഞ്ഞ് അനുമതി ലഭിച്ചാൽ ഷൂട്ട് തുടങ്ങാമല്ലോ എന്നാണ് താൻ  കരുതിയത്. ഒന്നര വർഷത്തിന് ശേഷം ഷൂട്ട് തുടങ്ങിയപ്പോൾ വീണ്ടും ശരീര ഭാരം കുറച്ചതിനെക്കുറിച്ചും പൃഥിരാജ് സംസാരിച്ചു. രണ്ടാംവട്ടവും തനിക്കതിന് കഴിയുമോ എന്നറിയില്ലെന്ന് ബ്ലെസിയോട് പറഞ്ഞു. ബോഡി അതിനോട് പ്രതികരിക്കുമോ എന്നറിയില്ല. വീണ്ടും ഇതേ ഘട്ടത്തിലൂടെ കടന്ന് പോകേണ്ടി വരുന്നതിൽ ഭാര്യക്ക് കടുത്ത ദേഷ്യം ഉണ്ടായിരുന്നുവെന്നും പക്ഷെ  രണ്ടാം വട്ടവും ഇതേ ട്രാൻസ്ഫർമേഷന‍ിലൂടെ കടന്ന് പോയെന്നും പൃഥിരാജ് വ്യക്തമാക്കി. ​

Sreekumar

Recent Posts

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

6 mins ago

ഭർത്താവിന് നന്ദി പറഞ്ഞു ലെന, സംഭവം എന്താണെന്ന് മനസ്സിലായോ

മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും തമ്മിലുള്ള വിവാഹം…

14 mins ago

കുട്ടിക്കളി മാറാത്ത ലാലേട്ടൻ! തന്റെ തൊഴിലാളിയെ തന്നോളം വളർത്തിയ മനുഷ്യൻ; മോഹൻലാലിനോടൊപ്പം ആന്റണി പെരുമ്പാവൂർ പങ്കുവെച്ച ആകാശയാത്രയുടെ വീഡിയോ വൈറൽ

തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…

17 mins ago

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

13 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

14 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

14 hours ago