‘ഞാൻ ഉദ്ദേശിച്ചത് നിനക്ക് അറിയാമല്ലോ’ ; ‘വിവരമറിയും’, പൃഥ്വിരാജിന് താക്കീത് നൽകി സുപ്രിയ

മലയാള സിനിമയിലെ സൂപ്പർ താരമാണ് പൃഥ്വിരാജ് സുകുമാരൻ. അതുപോലെ തന്നെ പൃഥ്വിരാജ് സുകുമാരനും ഭാര്യ സുപ്രിയ മേനോനും നിരവധി ആരാധകരുമുണ്ട്. പൃഥ്വിരാജിന്റെ ആദ്യ തെലുങ്ക് ചിത്രമായ സലാർ വെള്ളിയാഴ്ച കേരളത്തിലെ തിയേറ്ററുകളിൽ എത്തിയതിന് പിന്നിലും സുപ്രിയയുടെ കൈകളുണ്ട്. ഇപ്പോഴിതാ പൃഥ്വിരാജിന്റെ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റും അതിന്റെ അടിക്കുറിപ്പും അതിനു സുപ്രിയ മേനോൻ നൽകിയ മറുപടിയും സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. തന്റെ പരിശ്രമം മുഴുവൻ സമർപ്പിച്ചു കൊണ്ടാണ് സംവിധായകൻ പ്രശാന്ത് നീൽ ഈ ബിഗ് ബജറ്റ് ചിത്രം തയാറാക്കിയത്. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ പ്രൊഫഷണൽ ജീവിതവും പേഴ്സണൽ ജീവിതവും തമ്മിൽ ബാലൻസ് ചെയ്യുമ്പോൾ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് പ്രശാന്ത് നീൽ സംസാരിച്ചിരുന്നു. അതിന്റെ വീഡിയോയാണ് പൃഥ്വിരാജ് പങ്കുവെച്ചത്. ഞാനൊരു മോശം അച്ഛനും മകനും ഭർത്താവും സഹോദരനും ഹൊറിബിൾ സുഹൃത്തുമൊക്കെയാണ്. എല്ലാം ഞാൻ സിനിമയ്ക്കു വേണ്ടി ത്യജിച്ചു,”

എന്നാണ് പ്രശാന്ത് നീൽ പറയുന്നത്. പ്രശാന്തിന്റെ വാക്കുകൾ പങ്കുവച്ചു കൊണ്ട്, “വാക്കുകൾ കൊണ്ട് ഞാൻ നല്ലവനാണെന്ന് എനിക്ക് തോന്നി… പക്ഷെ ഇതിനെന്ത് അടിക്കുറിപ്പ് നൽകണമെന്ന് എനിക്കറിയില്ല. ഒരു തരത്തിൽ എന്റെ അവസ്ഥയോട് സമാനം. ഞാൻ ഉദ്ദേശിച്ചത് നിനക്ക് അറിയാമല്ലോ!,” എന്നാണ് പൃഥ്വിരാജ് കുറിച്ചത്. സുപ്രിയ മേനോനെ ടാഗ് ചെയ്തു കൊണ്ടായിരുന്നു നടന്റെ പോസ്റ്റ്. അതിന് കമന്റ് ഇടാൻ സുപ്രിയ മേനോന് അധിക സമയം വേണ്ടി വന്നില്ല. ഒരു താക്കീത് രൂപത്തിലായിരുന്നു സുപ്രിയയുടെ കമന്റ്. “ഇതിവിടെ ഇട്ടെന്ന് വച്ച്, രണ്ടു ദിവസം കഴിഞ്ഞ് വീട്ടിലോട്ടു വരുന്നത് എളുപ്പമായിരിക്കും എന്ന് നിങ്ങൾ കരുതേണ്ട,”എന്നായിരുന്നു സുപ്രിയ മേനോന് പറയാനുണ്ടായിരുന്നത്. നിമിഷം നേരം കൊണ്ടാണ് സുപ്രിയയുടെ കമന്റ് വൈറലായത്. ഇതാണ് യൂണിവേഴ്സൽ വൈഫ് റിയാക്ഷൻ, ‘ലെ രാജുവേട്ടൻ: ജാങ്കോ നീയറിഞ്ഞോ, ഞാൻ പെട്ട്!’ എന്നൊക്കെയുള്ള കമന്റുകളുമായി ആരാധകരുമെത്തി.

അതിനിടെ സുപ്രിയ മേനോന്റെ കമന്റ് കണ്ട തിരക്കഥാകൃത്ത് മിഥുൻ മാനുവൽ തോമസും ഒന്ന് പേടിച്ചു. ഇത് ഭാര്യയെ കാണിക്കാൻ ഉദ്ദേശിച്ചിരുന്നു. അപ്പോഴാണ് ഈ കമന്റ് ശ്രദ്ധയിൽപ്പെട്ടത് എന്നാണ് മിഥുൻ മാനുവൽ തോമസ് കമന്റ് ചെയ്തത്. അങ്ങനെ താനും തടി കേടാവാതെ രക്ഷപെട്ടു എന്ന ധ്വനിയിലായിരുന്നു കമന്റ്. അതേസമയം തെന്നിന്ത്യൻ സൂപ്പർ താരം പ്രഭാസും പൃഥ്വിരാജും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രമാണ് സലാർ. കെജിഎഫ് സംവിധായകൻ പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രത്തിന് വമ്പൻ പ്രീ റിലീസ് ഹൈപ്പാണ് ലഭിച്ചത്. അതിനൊത്ത പ്രതികരണങ്ങളാണ് ചിത്രത്തിന് റിലീസിന് ശേഷവും ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതുവരെ പ്രേക്ഷകർ കാണാത്ത പൃഥ്വിരാജിനെയാണ് വരദരാജ മന്നാർ എന്ന കഥാപാത്രമായി സലാറിൽ കാണുന്നതെന്നാണ് ആരാധകർ പറയുന്നത്. പൃഥിരാജിന്റെ മികച്ച വേഷങ്ങളിൽ ഒന്നായും ആരാധകർ വിശേഷിപ്പിക്കുന്നുണ്ട്. അതേ സമയം പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമകളിൽ ഒന്നായി മാറുകയാണ് സലാർ. കഴിഞ്ഞ ദിവസം ചിത്രത്തിന് പൃഥ്വിരാജ് വാങ്ങുന്ന പ്രതിഫലത്തെ കുറിച്ചുള്ള റിപ്പോർട്ടുകളൊക്കെ പുറത്തു വന്നിരുന്നു. നാല് കോടിയാണ് പൃഥ്വിരാജിന്റെ  പ്രതിഫലം എന്നാണ് റിപ്പോർട്ട്. ഇതിൽ എത്രത്തോളം സത്യമുണ്ടെന്ന് വ്യക്തമല്ല. 100 കോടിയാണ് പ്രഭാസിന്റെ പ്രതിഫലം. ഇതിനു പുറമെ ചിത്രത്തിന്റെ മുഴുവൻ കളക്ഷന്റെ പത്ത് ശതമാനവും പ്രഭാസിന് ലഭിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. നായിക ശ്രുതി ഹാസൻ എട്ട് കോടിയാണ് പ്രതിഫലം. അതേസമയം പൃഥ്വിരാജിന്റെ കരിയറിലെ വിജയങ്ങൾക്കെല്ലാം  പിന്നിൽ ശക്തമായ പിന്തുണയുമായി സുപ്രിയയും ഇപ്പോഴും ഉണ്ടാകും. പൃഥ്വിരാജ്  സിനിമാ തിരക്കുകളുമായി ഓടി നടക്കുമ്പോൾ വീടിന്റെ ചുമതലയും ഒപ്പം തന്നെ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ പ്രവര്‍ത്തനങ്ങളുടെ ചുമതലയും സുപ്രിയയ്ക്കാണ്.

 

Sreekumar

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

33 mins ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

53 mins ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

1 hour ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

4 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

7 hours ago