LGS വിജ്ഞാപനം ഈ മാസം അവസാനം, ഡിഗ്രികാർക്ക് അപേക്ഷിക്കാൻ പറ്റില്ല

ഈ മാസം അവസാനത്തോടെ 187 വിജ്ഞാപനങ്ങള്‍ കൂടി പ്രസിദ്ധീകരിക്കാന്‍ തയ്യാറെടുക്കുകയാണ് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍. 73 വിജ്ഞാപനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ഡിസംബര്‍ 9 ന് പിഎസ്‌സി തീരുമാനിച്ചിരുന്നു. ഇതിനു പുറമേയാണ് 114 വിജ്ഞാപനങ്ങള്‍കൂടി പ്രസിദ്ധീകരിക്കാന്‍ 16 ന് ചേര്‍ന്ന പിഎസ്‌സി യോഗം തീരുമാനിച്ചത്.

വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് (LGS), ഹൈസ്കൂള്‍ ടീച്ചര്‍, എല്‍പി/യുപി സ്കൂള്‍ ടീച്ചര്‍, ഹയര്‍സെക്കന്ററി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ടീച്ചര്‍ തമിഴ് (ജൂനിയര്‍), റഷ്യന്‍ (ജൂനിയര്‍), സൈക്കോളജി (ജൂനിയര്‍), ഇസ്ലാമിക് ഹിസ്റ്ററി (സീനിയര്‍), ഹിസ്റ്ററി (സീനിയര്‍), ഫിലോസഫി (സീനിയര്‍), ജേണലിസം (സീനിയര്‍), ഗാന്ധിയന്‍ സ്റ്റഡീസ് (സീനിയര്‍), സോഷ്യല്‍ വര്‍ക്ക് (സീനിയര്‍), മാത്തമാറ്റിക്സ് (സീനിയര്‍), ഫു‍ഡ് സേഫ്റ്റി ഓഫിസര്‍, എക്സൈസ് ഇന്‍സ്പെക്ടര്‍, അസിസ്റ്റന്റ് ജയിലര്‍, ഡ്രോയിങ് ടീച്ചര്‍, ഫിസിക്കല്‍ എജ്യുക്കേഷന്‍ ടീച്ചര്‍, ഫാര്‍മസിസ്റ്റ്, ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍, നഴ്സ് ഗ്രേഡ് 2 (ആയുര്‍വേദം), സിവില്‍ എക്സൈസ് ഓഫിസര്‍, പൊലീസ് കോണ്‍സ്റ്റബിള്‍ (ആംഡ് പൊലീസ്

ബറ്റാലിയന്‍) എന്നിവ ഉള്‍പ്പെടെയാണ് വിജ്ഞാപനം വരുന്നത്.
വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് തസ്തികയ്ക്ക് ഏഴാം ക്ലാസ് വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. എന്നാല്‍ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ല. കഴിഞ്ഞ തവണത്തെ വിജ്ഞാപനം മുതലാണ് ലാസ്റ്റ് ​ഗ്രേഡിലേക്ക് ബിരുദധാരികളെ വിലക്കിയത്. പ്രായപരിധി 18-36 വയസ്സ്. ഈ തസ്തികയ്ക്ക് 30-06-2018 ല്‍ വന്ന റാങ്ക് ലിസ്റ്റ് ഇപ്പോള്‍ നിലവിലുണ്ട്. 14 ജില്ലകളിലുമായി 2997 പേര്‍ക്കാണ് ഈ ലിസ്റ്റില്‍ നിന്നു നിയമനശുപാര്‍ശ ലഭിച്ചിരിക്കുന്നത്. നിലവിലുള്ള ലിസ്റ്റിന്റെ കാലാവധി 29-06-2021 ന് അവസാനിക്കും. ഇതിനു തൊട്ടടുത്ത ദിവസമായിരിക്കും പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക.

Rahul

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

4 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

4 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

4 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

5 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

5 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

5 hours ago