‘ഓ മൈ ഡാർലിങ്’ മലയാള സിനിമയ്ക്കൊരു മാതൃക; അഭിനന്ദനവുമായി സൈക്കോളജിസ്റ്റ് സൈലേഷ്യ

അനിഖ സുരേന്ദ്രനും മെൽവിൻ ബാബുവും പ്രധാന കഥാപാത്രങ്ങളായി എത്തിയ സിനിമയാണ് ‘ഓ മൈ ഡാർലിങ്’. ആൽഫ്രഡ് ഡി. സാമുവൽ സംവിധാനം നിർവഹിച്ച ‘ഓ മൈ ഡാർലിങ്’ തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.ടീനേജ് ലൗ സ്റ്റോറി മാത്രം ആക്കാതെ ഗൗരവ പൂർണമായ ഒരു വിഷയം കൂടി ചിത്രം ചർച്ച ചെയ്യുന്നുണ്ട് സിനിമ അതിനാൽ തന്നെ ിനിമയെ വ്യത്യസ്തമാവുന്നുണ്ട്. ഇപ്പോഴിതാ പ്രമുഖ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ജി. സൈലേഷ്യ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.

” ഞാൻ ഓ മൈ ഡാർലിങ് എന്ന സിനിമ കണ്ടിറങ്ങിയതിന് ശേഷമാണ് നിങ്ങളുടെ അടുത്ത് സംസാരിക്കുന്നത്. ആൽഫ്രഡ് ഡി. സാമുവൽ സംവിധാനം നിർവഹിച്ച ഈ ചിത്രം വളരെ രസകരമായ ഒരു മാനസിക സംഗതിയെ കുറിച്ചാണ് സംവദിക്കുന്നത്. വളരെ രസകരമായ ചില മാനസിക അവസ്ഥകളുണ്ട് മനുഷ്യന്. പ്രത്യേകിച്ചും കൗമാരക്കാർ ആയിരിക്കുമ്പോൾ മുതൽ ആരംഭിക്കുന്ന ചുറ്റുമുള്ളവരെ കബളിപ്പിക്കുന്ന രീതിയിലാവാം അല്ലെങ്കിൽ മറ്റുള്ളവർക്ക് പുറമേ നിന്ന് മനസ്സിലാക്കാൻ പറ്റാത്ത ലക്ഷണങ്ങളുള്ള ചില അസുഖങ്ങൾ കൗമാരക്കാർക്ക് ഉണ്ട്. അത്തരത്തിൽ വളരെ രസകരമായ Delusional Pregnancy (ഭ്രമാത്മക ഗർഭം) എന്ന ആശയമാണ് ഇവിടെ ഓ മൈ ഡാർലിങ് കൈകാര്യം ചെയ്തിരിക്കുന്നത്.

അതേ സമയം പല സിനിമകളും അസുഖങ്ങളെ കുറിച്ച് പറയുമ്പോൾ ആ അസുഖം വന്ന വ്യക്തിയുടെ ജീവിത പശ്ചാത്തലം മനസിലാക്കാതെ അല്ലെങ്കിൽ പഠിക്കാതെയാണ് കഥാപാത്രത്തെ നിർമിച്ചെടുക്കുന്നത്. എന്നാൽ ഈ ചിത്രം അവിടെ വേറിട്ട് നിൽക്കുന്നുണ്ട്.. ഈ അസുഖം വന്ന കുട്ടിയുടെ വ്യക്തിത്വം എങ്ങനെ ആയിരിക്കണമെന്ന മനോഹരമായ ഒരു ക്യാരക്ടർ സ്‌കെച്ച് ഇതിൽ ഒരുക്കിയിട്ടുണ്ട് എന്നതാണ് മറ്റരു പ്രത്യേകത. വൈകാരികമായി അസ്ഥിരമായ ഒരു പേഴ്‌സണാലിറ്റി ഡിസോർഡറാണ് സിനിമയിൽ കുട്ടിക്ക് ഉള്ളത്. കാമുകനുമായുള്ള ജീവിതത്തിൽ ആ കുട്ടിയുടെ വാശി, പ്രകൃതം കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കുവാൻ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ ഉള്ള ഒരു അവസ്ഥയെ ചികിത്സിക്കുമ്പോൾ അവർ അത് എങ്ങനെ എടുക്കണമെന്ന് മനസ്സിലാണം. നിങ്ങളോട് നിങ്ങൾക്ക് ഒരു രോഗമുണ്ടെന്ന് പറഞ്ഞാൽ അത് എല്ലാവരും അംഗീകരിക്കണമെന്നില്ല. ഒരു മനുഷ്യന്റെ രോഗാവസ്ഥയെ അംഗീകരിക്കാത്ത ഫ്രോയിഡൻ പ്രതിഭാസമായ ‘ഡിനയൽ’ വളരെ മനോഹരമായി ഓ മൈ ഡാർലിങ് അവതരിപ്പിച്ചിട്ടുണ്ട്. നിങ്ങൾ എല്ലാവരും ഈ സിനിമ കാണണം എന്നാണ് ”-ജി. സൈലേഷ്യ പറയുന്നത്.

റൊമാന്റിക് കോമഡി എന്റർടെയ്‌നറായ ഓ മൈ ഡാർലിങിൽ മുകേഷ്, ജോണി ആന്റണി, മഞ്ജു പിള്ള, ലെന എന്നിവരാണ് മറ്റ്് താരങ്ങൾ. ജിനീഷ് കെ. ജോയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയത്ആഷ് ട്രീ വെഞ്ചേഴ്‌സിന്റെ ബാനറിൽ മനോജ് ശ്രീകണ്ഠയാണ് ഓ മൈ ഡാർലിങ് നിർമിക്കുന്നത്.

 

Ajay

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

2 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

6 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

8 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

8 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

8 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

8 hours ago