ഫ്രൈയിംഗ് പാന്‍ ഉപയോഗിച്ച് മുതലയോട് പോരാടി പബ്ബ് ഉടമ; വീഡിയോ വൈറല്‍

ഓസ്ട്രേലിയന്‍ പബ് ഉടമ ഫ്രൈയിംഗ് പാന്‍ ഉപയോഗിച്ച് മുതലയോട് പോരാടുന്നതിന്റെ വീഡിയോ വൈറല്‍. എയര്‍ബോണ്‍ സൊല്യൂഷന്‍സ് ഹെലികോപ്റ്റര്‍ ടൂര്‍സ് പങ്കുവെച്ച ദൃശ്യം 2 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടത്.

ആക്രമിക്കാനെത്തിയ മുതലയെ ഫ്രൈയിങ് പാന്‍ കൊണ്ട് നേരിടുകയായിരുന്നു പബ് ഉടമ. പബിനു താഴെയെത്തിയ മുതലയുടെ തലയില്‍ ഫ്രൈയിങ് പാന്‍ ഉപയോഗിച്ച് അടിച്ചാണ് ഉടമയായ കായ് ഹന്‍സന്‍ ഓടിച്ചത്. അടിയേറ്റ മുതല ഭയന്ന് അവിടെനിന്നു ഇഴഞ്ഞു നീങ്ങി. ഓസ്‌ട്രേലിയയിലെ അഡിലെയ്ഡ് നദിയിലുള്ള ഗോട്ട് ദ്വീപിലാണ് സംഭവം.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ഒറ്റപ്പെട്ട ദ്വീപില്‍ താമസമാക്കിയ ആളാണ് പബ് ഉടമയായ കായ് ഹന്‍സന്‍. ഈ ദ്വീപില്‍ മുതലകളുമായി സംഘര്‍ഷം പതിവാണ്. 2018 വരെ കായ് ഹന്‍സന്‍ ഒരു നായ്ക്കുട്ടിയെ വളര്‍ത്തിയിരുന്നു. പിപ്പായെന്നായിരുന്നു അതിന്റെ പേര്. മുതലകള്‍ താമസസ്ഥലത്തേക്കെത്തുമ്പോള്‍ പിപ്പാ അവയെ കുരച്ചോടിക്കുന്നത് പതിവായിരുന്നു. എന്നാല്‍ ഒരു ദിവസം ഒരു മുതല നായ്ക്കുട്ടിയെ കടിച്ചുകൊന്നു. അതോടെ നായയെ വളര്‍ത്തുന്നത് നിര്‍ത്തി. ഇപ്പോള്‍ ഇവിടേക്കെത്തുന്ന മുതലകളെ കായ് ഹന്‍സന്‍ തന്നെ തുരത്തുകയാണ് ചെയ്യുന്നത്.

Gargi

Recent Posts

വിവാഹ വിരുന്നിന് അടക്കം നൽകുന്ന വെൽക്കം ഡ്രിങ്ക് വില്ലൻ; ഒഴിവാക്കിയില്ലെങ്കിൽ അപകടകാരി, ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോ​ഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…

2 hours ago

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

6 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

6 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

7 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

7 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

7 hours ago