മലയാള സിനിമക്ക് കോടി ക്ലബ്ബ് തുറന്നുകൊടുത്ത മോഹൻലാൽ; ‘പുലിമുരുകന്’ഏഴ് വയസ്സ്

മലയാള സിനിമയുടെ ചരിത്രത്തിൽ കുറിക്കപ്പെട്ട ചിത്രമാണ് “പുലിമുരുകൻ”. മുരുകൻ എന്ന കഥാപാത്രമായി മലയാളത്തിന്റെ മോഹൻലാൽ നിറഞ്ഞാടിയപ്പോൾ തുറന്നത് മലയാള സിനിമയ്ക്ക് കോടി ക്ലബ്ബ് തിളക്കം. ആദ്യമായി 100കോടി നേടിയ മലയാള സിനിമ എന്ന ഖ്യാതി എന്നും പുലിമുരുകനും മോഹൻലാലിനും മാത്രം സ്വന്തം. വൈശാഖിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ പുലിമുരുകൻ റിലീസ് ചെയ്തിട്ട് ഇന്നേക്ക് ഏഴ് വർഷം തികയുകയാണ്. ഇതിനോട് അനുബന്ധിച്ച് നിർമാതാവ് ടോമിച്ചൻ മുളകുപാടം പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുകയാണ്. പുലിമുരുകൻ തീയറ്ററുകളിൽ എത്തിയിട്ട് ഇന്നേക്ക് ഏഴ് വർഷങ്ങൾ പിന്നിടുന്നു. മലയാള സിനിമക്കും പ്രേക്ഷകർക്കും വ്യക്തിപരമായി എനിക്കും ഇന്നും എന്നും അഭിമാനത്തോടെ തലയുയർത്തി നിൽക്കുവാൻ ധൈര്യം പകർന്ന ചിത്രം. മലയാള സിനിമയിൽ പുത്തൻ നാഴിക്കല്ലുകൾ തീർക്കുവാൻ തുടക്കമിട്ട ഈ ഒരു ചിത്രത്തിൻ്റെ ഭാഗമാകുവാൻ കഴിഞ്ഞത് ദൈവാനുഗ്രഹമാണ്.. എല്ലാവർക്കും വീണ്ടും വീണ്ടും ഒരായിരം നന്ദി”, എന്നാണ് ടോമിച്ചൻ മുളകുപാടം കുറിച്ചത്. പിന്നാലെ ആശംസകളുമായി സിനിമാസ്വാദകരും ആരാധകരും രം​ഗത്തെത്തി. 2016 ഒക്ടോബർ 7നാണ് പുലിമുരുകൻ റിലീസ് ചെയ്തത്. വൈശാഖിന്റെ സംവിധാനത്തിൽ ഉദയകൃഷ്ണ തിരക്കഥ ഒരുക്കിയ ചിത്രത്തിന് പ്രഖ്യാപനം മുതൽ വൻ ഹൈപ്പായിരുന്നു ലഭിച്ചിരുന്നു. ആ ഹൈപ്പും പ്രേക്ഷക പ്രതീക്ഷയും കാത്തു സൂക്ഷിച്ച് കൊണ്ട് മോഹൻലാൽ നിറഞ്ഞാടിയപ്പോൾ, മലയാളികൾ ഒന്നടങ്കം അതങ്ങേറ്റെടുത്തു. മോളിവുഡിൽ അന്യമായിരുന്ന കോടി ക്ലബ്ബ് സിനിമകൾക്ക് അന്നത്തോടെ തുടക്കമായി.

മലയാള സിനിമയ്ക്ക് ആദ്യമായി നൂറ് കോടിയെന്ന സുവർണ്ണ നേട്ടം കൈ വരിക്കാൻ അവതരിച്ച സിനിമ ആയാണ് പുലിമുരുകൻ ആരാധകർ വാഴ്ത്തുന്നത്.ആദ്യ ട്രൈലെർ പുറത്ത് വിട്ടപ്പോൾ ഡീഗ്രേഡിങ്ങും ട്രോളുകളും കൊണ്ട് ഒരു കൂട്ടം ആളുകൾ പുച്ഛിച്ചു തള്ളിയിരുന്നു പുലിമുരുകൻ.പക്ഷെ ആ ഡിഗാർഡിങ്ങിനെ ഒക്കെ കാറ്റിൽ പരാതി  തിയേറ്ററിൽ വരാൻ പോകുന്ന മുരുകൻ തരംഗമായിരുന്നു. സെക്കന്റ് ഷോ കഴിഞ്ഞും എക്സ്ട്രാ ഷോകൾ ആഡ് ആക്കി മുരുകൻ തിയേറ്ററിൽ താണ്ഡവമാടിയപ്പോൾ നോട്ട് നിരോധനത്തിന് പോലും മുരുകൻ കാണാൻ വരുന്ന ജനലക്ഷങ്ങളെ തടയാനായില്ല. ഉച്ചക്ക് 12 മണിക്കും 3 മണിക്കും ടിക്കറ്റ് കിട്ടാതെ എത്ര രാത്രി ആയാലും മുരുകനെ കണ്ടിട്ടേ ഞാൻ പോകൂ എന്ന് വാശി പിടിച്ച് തിയേറ്ററിന് മുന്നിൽ നിന്ന് തരംഗമായ 70കാരി അമ്മച്ചിയെ കുറിച്ച് ഇന്നും മലയാളകളുടെ  ഓർമയിലുണ്ടാകും, കുട്ടികൾ അക്കാലത്ത് പുലിമുരുകൻ സ്റ്റൈൽ പോസിങ്ങുമായി ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും കീഴടക്കിയിരുന്നു,  കഴിഞ്ഞ 10 കൊല്ലത്തിനിടയിൽ തിയേറ്ററിൽ പുലിമുരുകൻ ഉണ്ടാക്കിയ ഓളം വേറൊരു നടന്റെ സിനിമയ്ക്കും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് മോഹൻലാൽ ആരധകർ പറയുന്നത്. 50, 100 കോടി പിന്നീട് 150 കോടി ക്ലബ്ബിലും പുലിമുരുകൻ കയറി. മലയാള സിനിമയെ മറ്റൊരു തലത്തിൽ എത്തിക്കുന്നതിൽ മുഖ്യപങ്കുവഹിച്ചു പുലിമുരുകൻ. കമാലിനി മുഖർജി, ജ​ഗപതി ബാബു, നമിത, സുരാജ് വെഞ്ഞാറമൂട്, വിനു മോഹൻ, ലാൽ, ബാല, സന്തോഷ് കീഴാറ്റൂർ, നോബി തുടങ്ങി വൻ താര നിര ചിത്രത്തിൽ അണിനിരന്നിരുന്നു.

Sreekumar

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

10 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

13 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

14 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

16 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

18 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

19 hours ago