സ്‌ക്രീനില്‍ ആ മുഖം തെളിഞ്ഞതും വിങ്ങിപ്പൊട്ടി പ്രിയപ്പെട്ട അപ്പുവിന്റെ ഭാര്യ….!!

ഇന്ത്യന്‍ സിനിമാ ലോകത്തെ തന്നെ ഞെട്ടിച്ച്‌കൊണ്ടായിരുന്നു പവര്‍സ്റ്റാര്‍ പുനീത് രാജ്കുമാറിന്റെ മരണ വാര്‍ത്ത പുറത്ത് വന്നത്. അദ്ദേഹം ഇന്ന് ഈ മണ്ണില്‍ ഇല്ലെന്ന് വിശ്വസിക്കാന്‍ കൂടെയുള്ളവര്‍ക്കും ആരാധകര്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. ഇനി കാലം എത്ര കഴിഞ്ഞാലും പ്രിയപ്പെട്ട അപ്പുവിന്റെ വിയോഗം ഒരു വിങ്ങലായി അദ്ദേഹത്തെ സ്‌നേഹിക്കുന്നവരുടെ മനസ്സില്‍ കിടക്കും എന്നതും വാസ്തവം.

ഒരു സിനിമാ താരം എന്നതിലുപരി സാധാരണക്കാര്‍ക്ക് വേണ്ടി പുനീത് ചെയ്ത നന്മകളാണ് ഇന്നും വാഴ്ത്തപ്പെടുന്നത്. അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്ത കേട്ട് നിരവധിപ്പേരാണ് സ്വന്തം ജീവന്‍ ബലികഴിച്ചത്. ചിലര്‍ക്ക് അത് കേള്‍ക്കാനുള്ള ത്രാണിപോലും ഇല്ലായിരുന്നു. ഇപ്പോഴിതാ മണ്‍മറഞ്ഞുപോയ പുനീതിന്റെ പ്രിയപ്പെട്ടവരുടെ കരളലിയിക്കുന്ന ഒരു വീഡിയോ ആണ് സാമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറുന്നത്. പുനീതിനെ അനുസ്മരിച്ച്‌കൊണ്ടുള്ള ചടങ്ങില്‍ നിന്നുള്ള വീഡിയോ ആണ് ഇത്. അദ്ദേഹത്തിന്റെ അനുസ്മരണചടങ്ങില്‍ അദ്ദേഹത്തിന്റെ പഴയകാല ചിത്രങ്ങള്‍ വീഡിയോ രൂപത്തില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ വിങ്ങിപ്പൊട്ടുന്ന ഭാര്യയുടെയും സഹോദരന്റേയും വീഡിയോ ആണ് വൈറലാകുന്നത്.

അശ്വിനി എന്നാണ് അദ്ദേഹത്തിന്റെ ഭാര്യയുടെ പേര്. സഹോദരന്‍ ശിവരാജ് കുമാര്‍ കന്നഡ സിനിമയിലെ മറ്റൊരു സൂപ്പര്‍താരമാണ്. ഈ ഒരു വാര്‍ത്തയും ആരാധകരെ അങ്ങേയറ്റം വിഷമത്തിലാഴ്ത്തിയിരിക്കുകയാണ്. പ്രിയപ്പെട്ട അപ്പുവിന്റെ മുഖം ബിഗ് സ്‌ക്രീനില്‍ വീണ്ടും തെളിഞ്ഞപ്പോള്‍ അവര്‍ക്ക് സങ്കടം അടക്കാന്‍ കഴിഞ്ഞില്ല. ബിഗ് സ്‌ക്രീനില്‍ തെളിയേണ്ട ഒരുപാട് വേഷങ്ങള്‍ ബാക്കിവെച്ചാണ് അദ്ദേഹം ഈ ലോകത്തോട് തന്നെ വിട പറഞ്ഞത്.

Rahul

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

11 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

12 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

13 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

15 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

16 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

18 hours ago