ദൈവത്തിന് പ്രിയപ്പെട്ടവര്‍-പുനിതും, ചിരുവും കന്നഡയെ കണ്ണീരിലാഴ്ത്തിയ മരണങ്ങള്‍

പുനിതിന്റെ മരണത്തില്‍ വേദന പങ്ക് വച്ച് നടി മേഘ്‌നയുടെ പോസ്റ്റ്. ചിരുവിനൊപ്പം നില്‍ക്കുന്ന പുനിതിന്റെ ചിത്രം പങ്ക് വച്ചുകൊണ്ടാണ് മേഘ്‌നയുടെ കുറിപ്പ്.ആത്മാവില്‍ ശുദ്ധിയുള്ളവരെ ദൈവം സ്‌നേഹിക്കുന്നു. അത് ഇങ്ങനെയെല്ലാമാണ് തെളിയിക്കുന്നത്’ എന്നാണ് മേഘ്‌നയുടെ കുറിപ്പ്.


മുപ്പത്തിയാറാമത്തെ വയസിലാണ് നടി മേഘ്‌നയുടെ ഭര്‍ത്താവും കന്നഡ നടനുമായ ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത വിയോഗം. ഓരോ കന്നഡിഗനും ചിരുവിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ മനംനൊന്ത് ഗര്‍ഭിണിയായ മേഘ്‌നയ്ക്ക് ധൈര്യം പകര്‍ന്നു. മേഘ്‌നയുടെ കുഞ്ഞിനെ അവര്‍ ഹൃദയത്തിലേറ്റി. ജൂനിയര്‍ ചിരുവെന്ന് സ്‌നേഹത്തോടെ അവനെ വിളിച്ചു.
ഇപ്പോഴിതാ വീണ്ടും നാല്‍പ്പത്തിയാറാം വയസില്‍ അപ്പുവെന്ന് സ്‌നേഹത്തോടെ കര്‍ണാടക വിളിക്കുന്ന പുനിത് രാജ്കുമാറിന്റെ മരണം. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്തുകൊണ്ടിരുന്നപ്പോള്‍ പെട്ടെന്നുണ്ടായ നെഞ്ചുവേദനയെ തുടര്‍ന്നായിരുന്നു പുനിതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പുനിത് ആശുപത്രിയിലാണെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ വന്‍ ജനക്കൂട്ടമാണ് ആശുപത്രിക്ക് മുന്‍പില്‍ തടിച്ച് കൂടിയത്. കര്‍ണാടകയെ മുഴുവന്‍ കണ്ണുനീരിലാഴ്ത്തി അപ്രതീക്ഷിതമായി പുനിത് ഈ ലോകത്തോട് വിടപറയുകയായിരുന്നു.

 

Rahul

Recent Posts

‘പൊലീസ് എങ്ങനെ ഒരു കൊലപാതകത്തെ ആത്മഹത്യയാക്കി മാറ്റുന്നു’; സാത്താന്റെ ട്രെയ്ലർ പുറത്തുവിട്ടു

കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി. റിയാസ് പത്താൻ, ഹാരിസ്…

5 hours ago

ഭവതരിണിയെ കൊണ്ട് റെക്കോഡ് ചെയ്യിക്കാനിരുന്നതാണ്, ഒരുമണിക്കൂറിന് ശേഷം അവള്‍ ലോകത്ത് നിന്ന് വിടവാങ്ങി!! ഹൃദയഭേദകമായ കുറിപ്പുമായി യുവന്‍

വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം, ദ ഗോട്ട് എന്ന ചിത്രം.…

8 hours ago

പച്ച മനുഷ്യനോടുള്ള സ്‌നേഹാദരവ്!! ഹൃദയങ്ങള്‍ കീഴടക്കി ദിവ്യ എസ് അയ്യര്‍

ജാതിയും മതവും വേലിയാകുമ്പോള്‍ മനുഷ്യത്വം കൊണ്ട് ഹൃദയം നിറയ്ക്കുന്നൊരു ചിത്രം സോഷ്യലിടം കീഴടക്കിയിരിക്കുകയാണ്. മന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ…

9 hours ago

അനശ്വരയായി കുഞ്ഞ് എയ്ഞ്ചല്‍!! യുകെയില്‍ അന്തരിച്ച നാലുവയസ്സുകാരിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

യുകെയിലെ മലയാളിയായ കുഞ്ഞ് എയ്ഞ്ചലിന്റെ വിയോഗം പ്രവാസ ലോകത്തിന് തീരാനോവായിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശികളായ തെക്കേടത്ത് ജോസഫ് തോമസി(ടിജോ)ന്റെയും അഞ്ജുവിന്റെയും മകള്‍…

10 hours ago

സുധിയുടെ പാതയില്‍ രേണുവും; കോളേജ് വിദ്യാര്‍ഥിനിയായി അരങ്ങിലേക്ക്

അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ പ്രിയതമ രേണു സുധി ഇനി അഭിനയരംഗത്തേക്ക്. കരിയറില്‍ ശ്രദ്ധേയനാകുന്നതിനിടെയാണ് വിധി അകാലത്തില്‍ സുധിയെ കവര്‍ന്നത്.…

12 hours ago

പലപ്പോഴും സോഷ്യൽ മീഡിയയുടെ ആക്രമണത്തിന് ഇരയാകുന്ന വ്യക്തിയാണ് അഭിരാമി സുരേഷ്

ഒരു കാരണവുമില്ലാതെ മിക്കപ്പോഴും സോഷ്യൽ മീഡിയയുടെ സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാകാറുള്ള വ്യക്തിയാണ് ഗായികയും സോഷ്യൽ മീഡിയ താരവും ഒക്കെയായ അഭിരാമി…

13 hours ago