ദര്‍ശനയ്ക്ക് പകരം ഹണി റോസ് ആയിരുന്നെങ്കില്‍, ലാലേട്ടന്‍ തന്നെ വരേണ്ടി വന്നേനെ!!!

പ്രശാന്ത് അലക്‌സാണ്ടറെയും ജഗദീഷിനെയും ദര്‍ശനയെയും പ്രധാന കഥാപാത്രങ്ങളാക്കി കൃഷാന്ദ് സംവിധാനം ചെയ്ത ചിത്രമാണ് പുരുഷ പ്രേതം. സംസ്ഥാന അവാര്‍ഡ് നേടിയ ആവാസവ്യൂഹത്തിന് ശേഷം കൃഷാന്ദ് ഒരുക്കിയ മൂന്നാമത്തെ ചിത്രമാണ് പുരുഷ പ്രേതം. കൃഷാന്ദിന്റെ മൂന്നാമത്തെ ചിത്രമാണ് ‘പുരുഷ പ്രേതം’.

‘മൂന്ന് നാല് പേര്‍ ഒരുമിച്ചിരുന്നു കാണാമെങ്കില്‍ വളരെ ഫണ്‍ ആയി ആസ്വദിക്കാവുന്ന ചിത്രമാണ് പുരുഷ പ്രേതം’ എന്നായിരുന്നു കൃഷാന്ദ് തന്നെ പറഞ്ഞത്. ചിത്രത്തിനെ കുറിച്ചുള്ള ഫ്യൂരി ചാര്‍ളിയുടെ റിവ്യൂ ശ്രദ്ധേയമായിരിക്കുകയാണ്.

പേര് കണ്ട് പ്രേത സിനിമയാണെന്ന് കരുതി പാതിരായ്ക്ക് കണ്ട് പേടിക്കാന്‍ പ്ലാന്‍ ചെയ്യുന്നവരോട് ഒരു മുന്നറിയിപ്പ്. പ്രേതം എന്നാല്‍ സര്‍ക്കാര്‍ ഭാഷയില്‍ മൃതദേഹം. അപ്പൊ ഗോസ്റ്റ് എന്ന് പറഞ്ഞാലോ, എന്ന് ചോദിക്കരുത് കാരണം ഇത് മുന്നറിയിപ്പ് മാത്രമാണ്, തേച്ചു വെളുപ്പിക്കല്‍ അല്ല.

സൂപ്പര്‍ സെബാസ്റ്റ്യന്‍ എന്ന ഇന്‍സ്പെക്ടര്‍, ദിലീപേട്ടന്‍ എന്ന ഏഡ് ഏമാന്‍ അവരുടെ ഏരിയയില്‍ പൊങ്ങുന്ന ഒരു ഡെഡ് ബോഡി എന്നിവയിലൂടെയാണ് കഥയുടെ സഞ്ചാരം. രണ്ടര മണിക്കൂര്‍ വൃത്തിയായി രസിപ്പിച്ചെങ്കിലും സിനിമ അത് ഉദ്ദേശിച്ച സസ്‌പെന്‍സ് നല്‍കുന്നതില്‍ പരാജയപെട്ടു. നെഗറ്റീവ് ക്യാരക്ടര്‍ ആരാണെന്നുള്ള ഒന്നിലേറെ സൂചനകള്‍ അവരുടെ വേഷത്തിലും ആറ്റിറ്റിയുഡിലും കാണാമായിരുന്നു. അവിടെ അല്‍പ്പം ക്രീയേറ്റീവിറ്റി ഉപയോഗിച്ചിരുന്നെങ്കില്‍ ഒന്നോ രണ്ടോ സസ്‌പെന്‍സ് മോമന്റുകള്‍ സിനിമയില്‍ വര്‍ക്ക് ഔട്ട് ആയേനെ. അല്ലെങ്കിലും അത്തരം ഉള്‍കാഴ്ചകളാണല്ലോ ഒരു സാധാരണ എന്റര്‍ടൈനറിനെ സൂപ്പര്‍ എന്റര്‍ടൈനര്‍ ആക്കി മാറ്റുന്നത്.

പ്രശാന്ത്, ജഗദീഷ് എന്നിവരെ എടുത്ത് പറയുന്നു. മുന്‍പ് ചെയ്ത വേഷങ്ങളുടെ ആവര്‍ത്തനം ആണെങ്കില്‍ കൂടി പൂര്‍ണ്ണതയുള്ള പ്രകടനങ്ങള്‍ ആയിരുന്നു. ദര്‍ശനയെ കൊണ്ടു ഈ വേഷം ചെയ്യിപ്പിക്കാന്‍ വേണ്ടി മാത്രം ആ കഥാപാത്രത്തിന് പീഡനങ്ങള്‍ നേരിടേണ്ടി വന്നതാണ് എന്നാണ് വെട്ടുക്കിളിക്ക് തോന്നിയത്. അവര്‍ക്ക് പകരം ഹണി റോസ് ആയിരുന്നെങ്കിലോ? അപ്പോള്‍ പിന്നെ പ്രശാന്തിന് പകരം ലാലേട്ടന്‍ തന്നെ വരേണ്ടി വന്നേനെ.

കള്ള് ഷാപ്പുകളിലൂടെ ഗോപാലനെ തപ്പിയുള്ള യാത്രയുടെ രസം ഏശാത്തത്, വേണ്ടാത്ത സ്ഥലത്തെ ഇറിറ്റേറ്റിങ് സോങ്ങുകള്‍, ക്ളൈമാക്‌സ് ടേക്ക് ഓഫ് ചെയ്തതിന് ശേഷമുള്ള വലിച്ചു നീട്ടല്‍ അങ്ങിനെ അവിടിവിടെ കഥയുടെ ഫോക്കസ് പോയിട്ടുണ്ട്. എങ്കിലും എന്നിലെ സിനിമാ ആസ്വാദകനെ പിടിച്ചിരുത്തി രസിപ്പിച്ചു. OTT ക്ക് പകരം തീയറ്ററില്‍ റിലീസ് ആയിരുന്നെങ്കില്‍ മറ്റൊന്നാവുമായിരുന്നു റിസള്‍ട്ട്.

250 രൂപ കൊടുത്തതിന്റെ ഞെളിപിരിയില്‍ ഇരിക്കുന്നവനെ രസിപ്പിക്കാന്‍ ഈ സിനിമയ്ക്ക് കഴിയുമായിരുന്നില്ല. ലാഗ് ലാഗ് എന്ന ചീത്തപ്പേര് കേള്‍പ്പിക്കാതെ ബുദ്ധിപൂര്‍വ്വമായ തീരുമാനം എടുത്ത പ്രൊഡ്യൂസറിന് അഭിനന്ദനങ്ങള്‍ ?? എന്നാണ് അദ്ദേഹം മൂവി ഗ്രൂപ്പില്‍ പങ്കുവച്ചത്.

Anu

Recent Posts

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

47 mins ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

1 hour ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

2 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

2 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

3 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

3 hours ago