Home Film News നമുക്കെന്തോ പ്രേതം, നമ്മൾ പോലീസല്ലേ?’പുരുഷ പ്രേതം’ ട്രെയിലർ പുറത്ത്

നമുക്കെന്തോ പ്രേതം, നമ്മൾ പോലീസല്ലേ?’പുരുഷ പ്രേതം’ ട്രെയിലർ പുറത്ത്

യുവനടി ദർശന രാജേന്ദ്രൻ പ്രധാന കഥാപാത്രമാകുന്ന ചിത്രമാണ് ‘പുരുഷ പ്രേതം. സംവിധായകൻ ക്രിഷാന്ദ് ഒരുക്കുന്നതാണ് ചിത്രം ഡയറക്ട് ഒടിടി റിലീസായിട്ടാണ് എത്തുക. ചിത്രത്തിന്റ റിലീസ് തിയ്യതി പ്രഖ്യാപിച്ച് ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മാർച്ച 24 മുതൽ സോണി ലിവിൽ ‘പുരുഷ പ്രേതം’സ്ട്രീമിംഗ് തുടങ്ങും.

ജഗദീഷ്, അലക്‌സാണ്ടർ പ്രശാന്ത് ,സഞ്ജു ശിവറാം, ജെയിംസ് ഏലിയാസ്, ജോളി ചിറയത്ത്,ഗീതി സംഗീത, സിൻസ് ഷാൻ, രാഹുൽ രാജഗോപാൽ, ദേവിക രാജേന്ദ്രൻ, പ്രമോദ് വെളിയനാട്, ബാലാജി, ശ്രീജിത്ത് ബാബു, മാല പാർവതി, അർച്ചന സുരേഷ്, അരുൺ നാരായണൻ, നിഖിൽ,ശ്രീനാഥ് ബാബു, സുധ സുമിത്ര, പൂജ മോഹൻരാജ് എന്നിവർക്കൊപ്പം സംവിധായകന്മാരായ ജിയോ ബേബിയും മനോജ് കാനയും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

സംവിധായകൻ ക്രിഷാന്ദ് തന്നെ സിനിമയുടെ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് സുഹൈൽ ബക്കർ ആണ്. എയ്ൻസ്റ്റീൻ മീഡിയ സിമ്മെട്രി സിനിമാസ് ,മാൻകൈൻഡ് സിനിമാസ് എന്നീ ബാനറുകളിൽ ജോമോൻ ജേക്കബ്, എയ്ൻസ്റ്റീൻ സാക്ക് പോൾ, ഡിജോ അഗസ്റ്റിൻ, സജിൻ എസ് രാജ്, വിഷ്ണു രാജൻ എന്നിവർക്കൊപ്പം അലക്‌സാണ്ടർ പ്രശാന്തും ചേർന്നാണ് പുരുഷ പ്രേതം നിർമ്മിക്കുന്നത്.

 

 

Exit mobile version