വെറും ആറേ ആറ് മിനിറ്റ്, പൊടിച്ച കോടികളുടെ കണക്കിൽ ഞെട്ടി ഇന്ത്യൻ സിനിമ ലോകം; പുഷ്പ വേറെ ലെവലാകും

സുകുമാർ സംവിധാനം ചെയ്യുന്ന അല്ലു അർജുൻ, രശ്മിക മന്ദാന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുഷ്പ 2: ദ റൂളിൻ്റെ റിലിസിനായി രാജ്യം മുഴുവൻ കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ കഴിഞ്ഞ ദിവസം പുറത്തുവിട്ട ടീസറിന് ഗംഭീര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കൈയ്യിൽ ത്രിശൂലവുമായി ഗുണ്ടകളെ ഇടിച്ചിടുന്ന പുഷ്പയാണ് ടീസറിൽ ഉണ്ടായിരുന്നത്.

സ്ത്രീവേഷത്തിലുള്ള സംഘടന രംഗമാണ് ടീസറിലുള്ളത്. എന്നാൽ, ഈ രം​ഗം മാത്രം ചിത്രീകരിക്കാൻ വന്ന ചെലവാണ് ഇപ്പോൾ ചർച്ചയാകുന്നത്.
6 മിനിറ്റ് മാത്രം ദൈർഘ്യമുള്ള രംഗത്തിന് നിർമ്മാതാക്കൾ 60 കോടിയോളം രൂപ ചെലവാക്കിയെന്നാണ് വിവരം. ടീസറിൽ, അല്ലുവിൻ്റെ പുഷ്പ രാജ് നീല പട്ടു സാരി ധരിച്ച് ബോഡി പെയിൻ്റ് ചെയ്ത് സ്ത്രീകളെപ്പോലെ ജുംകകൾ, മാലകൾ, വളകൾ, മൂക്കൂത്തി എന്നിവ ധരിച്ച് സ്ത്രീകളെപ്പോലെ സംഘടനത്തിൽ ഏർപ്പെടുന്നതാണ് കാണിക്കുന്നത്.

തിരുപ്പതിയിലെ പ്രശസ്തമായ ഗംഗമ്മ തല്ലി ജാതര എന്ന ആഘോഷത്തിലെ മാതംഗി വേഷത്തിലാണ് അല്ലു എത്തുന്നത്. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 15ന് ആണ് റിലീസ് ചെയ്യുക. മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ദേവിശ്രീ പ്രസാദാണ്. 2021 ഡിസംബർ 17ന് ആയിരുന്നു പുഷ്പ: ദി റൈസ് എന്ന ആദ്യ ഭാഗം റിലീസ് ചെയ്തത്.

Ajay

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

11 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

14 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

15 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

16 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

18 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

19 hours ago