തെലുങ്ക് താരം അല്ലു അർജുന്റെ കരിയര്‍ തന്നെ മാറ്റിമറിച്ച ചിത്രമാണ് പുഷ്പ ദ റൈസ് . ഈ ചിത്രത്തിലൂടെ അല്ലു പാൻ-ഇന്ത്യയിലെ താരപദവിയിലേക്കാണ് ഉയര്‍ന്നത്. 2021 ലെ ഇന്ത്യന്‍ ബോക്സോഫീസിലെ വന്‍ ബ്ലോക്ക്ബസ്റ്ററിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ചലച്ചിത്ര ലോകം. 170 കോടിയോളം ബജറ്റില്‍ ഒരുക്കിയ പുഷ്പ; ദ റൈസ് 373 കോടിയോളം രൂപയായിരുന്നു വരുമാനം നേടിയത്. പുഷ്പയിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും അല്ലു അർജുന് ലഭിച്ചിരുന്നു.അതേ സമയം ആദ്യ ചിത്രത്തിന് 50 കോടിയോളമായിരുന്നു അല്ലു അർജുന്റെ പ്രതിഫലം എന്നായിരുന്നു വാർത്തകൾ. പുഷ്പയുടെ രണ്ടാം ഭാഗം വരുമ്പോൾ അല്ലു അർജുൻ തന്റെ പ്രതിഫലം ഇരട്ടിയാക്കിയെന്നും 125 കോടിയോളമാണ് ആവശ്യപ്പെട്ടതെന്നുമാണ് അടുത്തിടെ വന്ന അപേഡ്റ്റുകൾ.
എന്നാലിപ്പോൾ അല്ലു അർജുൻ പുഷ്പ 2 ദി റോളിന് നേരിട്ട് ശമ്പളം വാങ്ങുന്നില്ലെന്നാണ് തെലുങ്ക് എന്റർടൈൻമെന്റ് ജേണലിസ്റ്റ് ഹരിചരൺ പുടിപ്പേടി അടുത്തിടെ വെളിപ്പെടുത്തിയത്. പകരം, ചിത്രത്തിന്റെ റിലീസിനുശേഷം പ്രൊഫിറ്റ് ഷെയറിംഗ് മോഡലില്‍ തന്റെ പങ്ക് മതിയെന്നാണ് താരം പറഞ്ഞത് എന്നാണ് വിലയിരുത്തല്‍. അതായത് ചിത്രം 1000 കോടിയാണ് ലാഭം ഉണ്ടാക്കുന്നെങ്കിൽ അതിന്റെ 33 ശതമാനം തനിക്ക് എന്നതാണത്രേ ഡിമാന്റ്, 330 കോടിയോളം രൂപ. പുഷ്പ 2 വിന്റെ നിർമ്മാതാക്കൾ 1000 കോടി രൂപയോ അതിൽ കൂടുതലോ എല്ലാ ഭാഷകളുടെയും തിയറ്റർ അവകാശ കരാറിനായി ആവശ്യപ്പെട്ടതായി നേരത്തേ വാർത്തകളുണ്ടായിരുന്നു,ഷാരൂഖ് ഖാന്, രജനികാന്ത് പോലുള്ള വന്‍ താരങ്ങള്‍ ഇപ്പോള്‍ ഈ രീതിയാണ് സ്വീകരിക്കുന്നത്. എന്നാൽ അല്ലു അർജുന്റെ ടീമിൽ നിന്നോ, നിര്‍മ്മാതാക്കളായ മൈത്രി മൂവിമേക്കേര്സില് നിന്നോ ഔദ്യോഗിക സ്ഥിരീകരണം ഈ കാര്യത്തില്‍ ഉണ്ടായിട്ടില്ല.
റിപ്പോർട്ട് പ്രകാരം, പുഷ്പ 2 ന്റെ ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിരിക്കുകയാണ്. റെക്കോഡ് തുകയ്ക്കാണ് ഈ കരാര്‍ എന്നാണ് വിവരം. കരാര്‍ തുക നെറ്റ്ഫ്ലിക്സോ, മൈത്രിയോ പുറത്തുവിട്ടിട്ടില്ല. ആമസോൺ പ്രൈം വീഡിയോയിൽ നിന്നുള്ള വലിയ ഓഫര്‍ തള്ളിയാണ് ചിത്രം നെറ്റ്ഫ്ലിക്സിന് നിര്‍മ്മാതാക്കള്‍ വിറ്റത് എന്നാണ് വിവരം. ആമസോണ്‍ പ്രൈം പറഞ്ഞ തുകയെക്കാള്‍ മൂന്നിരട്ടി തുകയ്ക്കാണ് നെറ്റ്ഫ്ലിക്സ് പുഷ്പ 2 വാങ്ങിയത് എന്നാണ് ടോളിവുഡില്‍ നിന്നുള്ള വിവരം. നിര്‍മ്മാതാക്കളായ മൈത്രിയുടെ പല ചിത്രങ്ങളും എടുത്ത സ്ഥിരം ഇടപാടുകരായിരുന്നു ആമസോണ്‍ പ്രൈം. അവരെ മറികടന്ന് പുഷ്പ 2 നെറ്റ്ഫ്ലിക്സിന് കൊടുത്തത് ടോളിവുഡില്‍ ആശ്ചര്യം ഉണ്ടാക്കിയിട്ടുണ്ട്. ‘പുഷ്പ: ദ റൈസ്’ 2021-എറ്റവും പണം വാരിപ്പടം മാത്രമല്ല, മികച്ച നടനും മികച്ച സംഗീത സംവിധാനത്തിനുമുള്ള രണ്ട് ദേശീയ അവാർഡുകളും നേടി. 2024 ഓഗസ്റ്റ് 15-നാണ് പുഷ്പ 2 റിലീസ് ചെയ്യാനിരിക്കുന്നത്. അതിന്റെ ആകാംക്ഷയിലാണ് പ്രേക്ഷകര്‍. സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പ 2: ദ റൂളില്‍ ഫഹദ് ഫാസിൽ, രശ്മിക മന്ദാന, പ്രകാശ് രാജ്, ജഗപതി ബാബു എന്നിവരുൾപ്പെടെയുള്ള വലിയ താരനിര തന്നെയുണ്ട്. ഹിന്ദിയിലും ദക്ഷിണേന്ത്യൻ ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ദേവി ശ്രീ പ്രസാദാണ്. അല്ലുവിന്റെ കരിയറിനെ തന്നെ മാറ്റി മറിച്ച ചിത്രം കൂടിയായിരുന്നു പുഷ്പ. പതിവ് രീതികളിൽ നിന്നും തീർത്തും വ്യത്യസ്തമായിട്ടായിരുന്നു ചിത്രത്തിൽ അല്ലു പ്രത്യക്ഷപ്പെട്ടത്. ചന്ദനക്കടത്തുകാരനായ പുഷ്പരാജ് എന്ന കഥാപാത്രത്തേയായിരുന്നു താരം അവതരിപ്പിച്ചത്. മാസ് ഡാൻസും ആക്ഷനും ഒപ്പം തന്റെ ട്രേഡ്മാർക്കായ ഡാൻസുമെല്ലാം ചേർത്താണ് അല്ലു സിനിമയിൽ നിറഞ്ഞതാടിയതെങ്കിലും അതിനപ്പം തന്നെ മികച്ച അഭിനയവും താരം കാഴ്ചവെച്ചു, അത് ഫലം കാണുകയും ചെയ്തു. എന്തായാലും ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ഇപ്പോൾ പ്രേക്ഷകർ. അല്ലു അർജുൻ നായകനായ ചിത്രത്തിന്റെ രണ്ടാം ഭാഗം വൻ ബജറ്റിലാണ് ഒരുങ്ങുന്നത്. കൂറ്റൻ ഹിറ്റാകും ചിത്രം എന്ന് തന്നെയാണ് അണിയറ പ്രവർത്തകരുടെ വിലയിരുത്തൽ
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…