തെന്നിന്ത്യന്‍ ആരാധകലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അല്ലു അര്ജ്ജുന് ചിത്രമാണ് പുഷ്പ: ദ റൂള്‍. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് താരത്തിന് പിറന്നാള്‍ സമ്മാനമായി ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സാണ് ചിത്രത്തിന്റ ടീസര്‍ പുറത്തുവിട്ടത്. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറാണ് എത്തിയിരിക്കുന്നത്.
അല്ലുവിന്റെ അര്‍ദ്ധനാരി വേഷത്തിലുള്ള ഫൈറ്റ് സീനിന്റെ ഒരു ഭാഗമാണ് ടീസറിലുള്ളത്. ഓഗസ്റ്റ് 15-നാണ്പുഷ്പ: ദ റൂള്‍ തിയ്യേറ്ററിലെത്തുന്നത്. അതേസമയം ടീസറില്‍ ഫഹദ് ഫാസിലിന്റെ സീന്‍ ഇല്ലാത്തത് ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്.
‘എല്ലാവരും എനിക്ക് നല്കിയ ജന്മദിനാശംസകള്‍ക്ക് ഒരുപാട് നന്ദി. എന്റെ ഹൃദയം നിറഞ്ഞ നന്ദി സൂചകമായി ഈ ടീസര്‍ എടുത്തുകൊള്ളുക’, എന്ന് അല്ലു ആരാധകരോട് പങ്കിടുകയും ചെയ്തു.
താരത്തിന്റെ പിറന്നാള്‍ സ്പെഷ്യലായിട്ടാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. ടീസര്‍ പുറത്തുവന്നതിന് പിന്നാലെ സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്. ഒരു മണിക്കൂറിനുള്ളില്‍ തന്നെ രണ്ട് മില്യണിലധികം ആളുകളാണ് ടീസര്‍ കണ്ടിരിക്കുന്നത്.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…