താഴത്തില്ലടാ…! പുതിയ റെക്കോർഡ് ഇട്ട് അല്ലുവിന്റെ പുഷ്പ 2 ​ഗാനം, ഇത് തകർക്കാൻ വിജയർക്കേണ്ടി വരും

Follow Us :

യുട്യൂബിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ച്‌ സുകുമാർ സംവിധാനം ചെയ്യുന്ന ഐക്കൺ സ്റ്റാർ അല്ലു അർജുൻ ചിത്രം പുഷ്പ 2 വിലെ ആദ്യ ഗാനം.
24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ യുട്യൂബ് വ്യൂസ് ലഭിച്ച ഇന്ത്യൻ ലിറിക്കൽ വീഡിയോ എന്ന റെക്കോർഡ്‌ കരസ്ഥമാക്കിയത്. പുറത്തിറങ്ങിയ ആറു ഭാഷകളിലും കൂടി നാൽപ്പത് മില്യൺ റിയൽ ടൈം വ്യൂസാണ് ഗാനത്തിന് ലഭിച്ചിരിക്കുന്നത്. 1.27 മില്യൺ ലൈക്കുകളും ലഭിച്ച ഗാനം ഇപ്പോഴും പതിനഞ്ചു രാജ്യങ്ങളിൽ ട്രെൻഡിങ് ലിസ്റ്റിലുണ്ട്.

‘നിന്റെ കയ്യാണ് നിന്റെ ബ്രാൻഡ്’ എന്ന ടാഗ് ലൈനോടെ എത്തിയ ‘പുഷ്പ പുഷ്പ’ എന്നുതുടങ്ങുന്ന ഗാനത്തിന്റെ സംഗീതം ദേവി ശ്രീ പ്രസാദാണ്. ഈ ഗാനം ആലപിച്ചിരിക്കുന്നത് തെലുങ്കിലും തമിഴിലും നകാഷ് അസീസ്‌ ആൻഡ് ദീപക് ബ്ലൂ, മലയാളത്തിൽ രഞ്ജിത്ത് കെ ജി, ഹിന്ദിയിൽ മിക്കാ സിംഗ് ആൻഡ് ദീപക് ബ്ലൂ, കന്നഡയിൽ വിജയ്‌ പ്രകാശ്, ബംഗാളിയിൽ തിമിർ ബിശ്വാസ് എന്നിവരാണ്. ആഗസ്റ്റ്‌ 15ന് പുഷ്പ 2 തിയേറ്ററിൽ എത്തും. മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അർജുൻ ചിത്രം കൂടിയാണ്. പി.ആർ. ഒ: ആതിര ദിൽജിത്ത്.