യുട്യൂബിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ച് സുകുമാർ സംവിധാനം ചെയ്യുന്ന ഐക്കൺ സ്റ്റാർ അല്ലു അർജുൻ ചിത്രം പുഷ്പ 2 വിലെ ആദ്യ ഗാനം.
24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ യുട്യൂബ് വ്യൂസ് ലഭിച്ച ഇന്ത്യൻ ലിറിക്കൽ വീഡിയോ എന്ന റെക്കോർഡ് കരസ്ഥമാക്കിയത്. പുറത്തിറങ്ങിയ ആറു ഭാഷകളിലും കൂടി നാൽപ്പത് മില്യൺ റിയൽ ടൈം വ്യൂസാണ് ഗാനത്തിന് ലഭിച്ചിരിക്കുന്നത്. 1.27 മില്യൺ ലൈക്കുകളും ലഭിച്ച ഗാനം ഇപ്പോഴും പതിനഞ്ചു രാജ്യങ്ങളിൽ ട്രെൻഡിങ് ലിസ്റ്റിലുണ്ട്.
‘നിന്റെ കയ്യാണ് നിന്റെ ബ്രാൻഡ്’ എന്ന ടാഗ് ലൈനോടെ എത്തിയ ‘പുഷ്പ പുഷ്പ’ എന്നുതുടങ്ങുന്ന ഗാനത്തിന്റെ സംഗീതം ദേവി ശ്രീ പ്രസാദാണ്. ഈ ഗാനം ആലപിച്ചിരിക്കുന്നത് തെലുങ്കിലും തമിഴിലും നകാഷ് അസീസ് ആൻഡ് ദീപക് ബ്ലൂ, മലയാളത്തിൽ രഞ്ജിത്ത് കെ ജി, ഹിന്ദിയിൽ മിക്കാ സിംഗ് ആൻഡ് ദീപക് ബ്ലൂ, കന്നഡയിൽ വിജയ് പ്രകാശ്, ബംഗാളിയിൽ തിമിർ ബിശ്വാസ് എന്നിവരാണ്. ആഗസ്റ്റ് 15ന് പുഷ്പ 2 തിയേറ്ററിൽ എത്തും. മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അർജുൻ ചിത്രം കൂടിയാണ്. പി.ആർ. ഒ: ആതിര ദിൽജിത്ത്.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…