തെലുങ്കില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തീര്‍ത്ത സിനിമയായിരുന്നു പുഷ്പ. പതിവില്‍ നിന്ന് വ്യത്യസ്തമായ അല്ലു അര്ജുന് കഥാപാത്രവും ചിത്രത്തിന്റെ കഥയും പാട്ടും എല്ലാം പ്രേക്ഷകര്‍ക്ക് ഇടയില്‍ സിനിമയ്ക്ക് വലിയ സ്വീകാര്യത നേടിക്കൊടുത്തു. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ചുള്ള വിവരങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഒരുപാട് വിവാദങ്ങളും വിമര്‍ശനങ്ങളും സിനിമ നേരിട്ടു എങ്കിലും അല്ലു ആരാധകര്‍ക്ക് പുഷ്പ ഒരു ആഘോഷം തന്നെയായിരുന്നു. മാത്രമല്ല മലയാളത്തിന്റെ അഭിമാന താരം ഫഹദ് ഫാസില്‍ ചിത്രത്തില്‍ വില്ലനായി എത്തി എന്ന വിശേഷത കൂടിയുള്ള ചിത്രമായിരുന്നു പുഷ്പ.
2021ലെ ഇന്ത്യന്‍ ചിത്രങ്ങളില്‍ ഏറ്റവും മികച്ച കളക്ഷനെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്ന ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 300 കോടിയിലേറെ നേടിയെന്നാണ് പുറത്തെത്തിയ കണക്കുകള്‍. ഡിസംബര്‍ 17ന് ബഹുഭാഷകളില്‍ തിയറ്റര്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒടിടി റിലീസ് ചെയ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം 7നാണ് പുഷ്പയുടെ ഒടിടി റിലീസ് എന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇതേ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല. രക്തചന്ദനക്കടത്ത് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്റെ സംവിധാനം സുകുമാര്‍ ആണ്. രണ്ട് ഭാഗങ്ങളായി എത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗമാണ് ക്രിസ്മസ് റിലീസ് ആയി എത്തിയത്.
കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി. റിയാസ് പത്താൻ, ഹാരിസ്…
വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം, ദ ഗോട്ട് എന്ന ചിത്രം.…
ജാതിയും മതവും വേലിയാകുമ്പോള്‍ മനുഷ്യത്വം കൊണ്ട് ഹൃദയം നിറയ്ക്കുന്നൊരു ചിത്രം സോഷ്യലിടം കീഴടക്കിയിരിക്കുകയാണ്. മന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ…
യുകെയിലെ മലയാളിയായ കുഞ്ഞ് എയ്ഞ്ചലിന്റെ വിയോഗം പ്രവാസ ലോകത്തിന് തീരാനോവായിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശികളായ തെക്കേടത്ത് ജോസഫ് തോമസി(ടിജോ)ന്റെയും അഞ്ജുവിന്റെയും മകള്‍…
അന്തരിച്ച നടന് കൊല്ലം സുധിയുടെ പ്രിയതമ രേണു സുധി ഇനി അഭിനയരംഗത്തേക്ക്. കരിയറില്‍ ശ്രദ്ധേയനാകുന്നതിനിടെയാണ് വിധി അകാലത്തില്‍ സുധിയെ കവര്‍ന്നത്.…
ഒരു കാരണവുമില്ലാതെ മിക്കപ്പോഴും സോഷ്യൽ മീഡിയയുടെ സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാകാറുള്ള വ്യക്തിയാണ് ഗായികയും സോഷ്യൽ മീഡിയ താരവും ഒക്കെയായ അഭിരാമി…