കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് കോടികള്‍ വാരിക്കൂട്ടിയ സിനിമയായിരുന്നു അല്ലു അര്ജുന് നായകനായി എത്തിയ പുഷ്പ എന്ന സിനിമ. റിലീസ് ചെയ്ത് ദിവസങ്ങള്‍ പിന്നിട്ടു എങ്കിലും പുഷ്പ ഇന്നും തരംഗമാണ്. റിലീസ് ചെയ്ത് ദിവസങ്ങള്‍ക്ക് ഉള്ളില്‍ തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പണിംഗ് ഗ്രോസര്‍ എന്ന റെക്കോഡ് പുഷ്പ നേടിയിരുന്നു. അതും മാസ്റ്റര്‍ സ്പൈഡന്മാന്‍ എന്നീ സിനിമകളെ വെല്ലുന്ന ഓപ്പണിംഗ് ആയിരുന്നു ഇത്.
ചിത്രത്തിന്റെ ആദ്യ ഭാഗത്തില്‍ തന്നെ രണ്ടാം ഭാഗത്തെ കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള പ്രധാനപ്പെട്ട ചില വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ ഇടം പിടിക്കുന്നത്. രണ്ടാം ഭാഗത്തിന് താരങ്ങള്‍ പ്രതിഫലം വര്‍ദ്ധിപ്പിച്ചിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. രണ്ടാം ഭാഗത്തിന് വേണ്ടി അല്ലു അര്ജുന് വാങ്ങുന്ന പ്രതിഫല തുക കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകരും അല്ലു അര്‍ജുന്റെ പ്രതിഫലത്തില്‍ രണ്ട് കോടിയുടെ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നതത്രെ. ഇതോടെ 32 കോടിയായിരിക്കും അല്ലു ഈ സിനിമയ്ക്കായി വാങ്ങാന്‍ പോകുന്ന പ്രതിഫലം. നായിക രശ്മിക മന്ദാന ഉയര്‍ത്തിയിരിക്കുന്നത് നിലവിലെ പ്രതിഫലത്തില്‍ നിന്നും 50 ശതമാനമാണ് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഫെബ്രുവരിയോടെ പുഷ്പയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്ന് സംവിധായകന് സുകുമാര്‍ നേരത്തെ അറിയിച്ചിരുന്നു. ആദ്യ ഭാഗത്തിന്റെ ഷൂട്ടിംഗിനിടെ രണ്ടാം ഭാഗത്തിന്റെ ചില സീനുകള്‍ ചിത്രീകരിച്ചിരുന്നു. എന്നാല്‍ അതിപ്പോള്‍ ഉപയോഗപ്രദമല്ലെന്നും ആദ്യം മുതല്‍ ചിത്രീകരണം ആരംഭിക്കണമെന്നും സംവിധായകന് പറഞ്ഞു. ഡിസംബറോടെ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നും സുകുമാര്‍ അറിയിച്ചിരിക്കുകയാണ്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…