കാത്തിരിപ്പ് കഴിഞ്ഞു, ദാ വന്ന പുഷ്പയിലെ ​ഗാനം; അല്ലു അർജുൻ ആരാധകർ ആവേശത്തിൽ

Follow Us :

സുകുമാർ സംവിധാനം ചെയ്യുന്ന അല്ലു അർജുൻ, രശ്മിക മന്ദാന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുഷ്പ 2: ദ റൂളിൻ്റെ റിലിസിനായി രാജ്യം മുഴുവൻ കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ ടീസറിന് ഗംഭീര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കൈയ്യിൽ ത്രിശൂലവുമായി ഗുണ്ടകളെ ഇടിച്ചിടുന്ന പുഷ്പയാണ് ടീസറിൽ ഉണ്ടായിരുന്നത്.

പുഷ്പ 2: റൂള്‍ ഓഗസ്റ്റ് 15 ന് ആറ് ഭാഷകളിലായാണ് റിലീസ് ചെയ്യുന്നത്. സിനിമയിലെ ആദ്യ ​ഗാനം ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ദേവിശ്രീ പ്രസാദാണ്. 2021 ഡിസംബർ 17ന് ആയിരുന്നു പുഷ്പ: ദി റൈസ് എന്ന ആദ്യ ഭാഗം റിലീസ് ചെയ്തത്.