റഷ്യൻ പ്രെസിഡന്റിന് വമ്പൻ സ്വീകരണമൊരുക്കി വ്ളാഡ്മിർ പുടിൻ

Follow Us :

ഉത്തരകൊറിയന്‍ സന്ദർശനത്തിന് എത്തിയ റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിർ പുടിന് മികച്ച സ്വീകരണമാണ് ഭരണാധികാരി കിം ജോങ് ഉന്നിന്റെ നേതൃത്വത്തില്‍ ഒരുക്കിയത്. 24 വര്‍ഷത്തെ ഭരണത്തിനിടെയുള്ള പുടിന്റെ ആദ്യ ഉത്തരകൊറിയ സന്ദര്‍ശനം അവിസ്മരണീയമാക്കുന്ന നിരവധി ദൃശ്യങ്ങളും ഇതിനോടകം പുറത്ത് വന്നു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് കിം ജോങ് ഉന്നിനേയും സമീപത്ത് ഇരുത്തി പുടിന്‍ ലിമോസിന്‍ കാർ ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങളാണ്. ഈ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ അന്തർദേശീയ തലത്തില്‍ വൈറലായി മാറുകയും ചെയ്തു. ഉത്തരകൊറിയൻ സന്ദർശനത്തിന്റെ ഭാഗമായി കിങ് ജോംഗ് ഉന്നിനായി നിരവധി വിലപിടിപ്പുള്ള സമ്മാനങ്ങളുമായിട്ടായിരുന്നു വ്ലാദിമിർ പുടിന്‍ റഷ്യയില്‍ നിന്നും വിമാനം കയറിയത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു റഷ്യന്‍ നിർമ്മിതമായ ഓറസ് സെനറ്റ് എന്ന ലിമോസിന്‍ . ഇത്തരമൊരു സമ്മാന കൈമാറ്റത്തെക്കുറിച്ചുള്ള വാർത്തകള്‍ നേരത്തെ തന്നെ പുറത്ത് വരികയും ചെയ്തിരുന്നു. യു എന്‍ ഉപരോധം മറികടന്നുള്ള സമ്മാന കൈമാറ്റം കൂടിയാണ് ഇത്. താന്‍ സമ്മാനിച്ച വാഹനത്തില്‍ കിമ്മിനേയും ഇരുത്തി പുടിന്‍ ഡ്രൈവ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.

റഷ്യൻ സ്റ്റേറ്റ് ടിവിയാണ്. ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന പുടിനും തൊട്ടടുത്ത സീറ്റിലിക്കുന്ന പുടിനും തമാശയൊക്കെ പറഞ്ഞ് ആസ്വദിച്ച് യാത്ര ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കഴിഞ്ഞ വർഷം സെപ്തംബറിൽ റഷ്യയിലെത്തിയ കിം പുടിന്റെ റെട്രോ ശൈലിയിലുള്ള ഓറസ് സെനറ്റെന്ന ഔദ്യോഗിക വാഹനം പരിശോധിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. അത്യാഡംബര സംവിധാനങ്ങള്‍ മാത്രമല്ല, അത്യാധുനിക സുരക്ഷ സംവിധാനങ്ങളുമുള്ള പുടിന്റെ വാഹനം ഒരു വാഹനപ്രേമി കൂടിയായ കിമ്മിന് നന്നായി പിടിക്കുകയും ചെയ്തു. ഒറ്റ നോട്ടത്തില്‍ റോള്‍സ് റോയിസ് ഫാന്റം എന്ന വാഹനത്തിനോട് സാമ്യം തോന്നിക്കുമെങ്കിലും സോവിയറ്റ് കാലഘട്ടത്തിലെ ലിമോസിന്‍ മോഡലായ ഇസഡ്.ഐ.എസ്-110 എന്ന മോഡലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ വാഹനം തയ്യാറാക്കിയിരിക്കുന്നതെന്നാണ് നിർമ്മാതാക്കള്‍ പറയുന്നത്. സാധാരണം സെനറ്റ് വാഹനത്തില്‍ കൂടുതല്‍ സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കി പുടിനായുള്ള വാഹനം തയ്യാറാക്കുകയായിരുന്നു. അത്യാഢംബര വാഹനമായതിനാല്‍ തന്നെ സ്വാഭാവികമായി ബുള്ളറ്റ് പ്രൂഫ് സുരക്ഷ സംവിധാനം എല്ലാ വാഹനത്തിലുമുണ്ട്.

ഇതിന് പുറമെ ബോംബ് സ്ഫോടനത്തെ പോലും ചെറുക്കുന്ന അണ്ടര്‍ ഫ്ളോര്‍ പ്രോട്ടക്ഷന്‍, പഞ്ചറായാല്‍ പോലും നിശ്ചിത കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ടയറുകള്‍, ആയുധങ്ങള്‍ സൂക്ഷിക്കാന്‍ പ്രത്യേക സ്ഥലം, ഓക്സിജന്‍ സപ്ലൈ എന്നിവയെല്ലാം ഇതില്‍ തയ്യാറാണ്.കേവലം ആറ് സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന വാഹനം പരമാവധി 250 കിലോമീറ്റർ വേഗതയില്‍ സഞ്ചരിക്കും. അതേസമയമ് പുടിന് തിരികെ നായ്‌ക്കളെ സമ്മാനിചാണ് കിം ജോങ് ഉൻ ഞെട്ടിച്ചത് . ഒരു ജോഡി പുങ്സാൻ ഇനത്തിലുള്ള ഒരു ജോഡി നായക്കളേയാണ് കീം പുടിന് നൽകിയത്. ഉത്തരകൊറിയയുടെ സ്റ്റേറ്റ് ടിവി ചാനലിൽ സംപ്രേക്ഷണം ചെയ്ത വീഡിയോയിൽ കിമ്മും പുടിനും നായ്‌ക്കളെ ലാളിക്കുന്നത് കാണാം. ഇതിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിലും വൈറലായിരിക്കുകയാണ്. നായ്‌ക്കളെ ഇഷ്ടപ്പെടുന്ന പുടിന് കോന്നി, ബഫി, വെർനി, പാഷ എന്നിങ്ങനെ നായ്‌ക്കളുടെ നീണ്ട നിര തന്നെ സ്വന്തമായുണ്ട്. 24 വർഷത്തിന് ശേഷമാണ് ഒരു റഷ്യൻ ഭരണാധികാരി ഉത്തര കൊറിയ സന്ദർശിക്കുന്നത്.

മാസങ്ങൾക്ക് മുമ്പ് ആക്രമണമുണ്ടായാൽ പരസ്പരം സഹായിക്കുമെന്ന കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചിരുന്നു. ചൈനയുടെ ‘പാണ്ട’ നയതന്ത്രത്തിന് സമാനമാണ് ഉത്തര കൊറിയയുടെ ‘നായ’ നയതന്ത്രമെന്നാണ് വിദഗ്ധരുടെ അഭിപ്രായം . അതേസമയം,പാശ്ചാത്യരാജ്യങ്ങളുടെ ഉപരോധം നേരിടുന്ന രാഷ്ട്രങ്ങളാണ് റഷ്യയും ഉത്തരകൊറിയയും എന്നത് പുടിന്റെ സന്ദർശനത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. സന്ദര്‍ശനത്തിന്റെ ഭാഗമായി ഇരുരാജ്യങ്ങളും ഉഭയകക്ഷി സൈനിക ഉടമ്പടിയില്‍ ഒപ്പുവെക്കുകയും ചെയ്തിരുന്നു. വാണിജ്യം, സാമ്പത്തികം ,ടൂറിസം സാംസ്കാരികം, എന്നിങ്ങനെ സർവമേഖലയിലും സഹകരിക്കാനുള്ള തന്ത്രപ്രധാനമായ പങ്കാളിത്ത കരാറിലേക്കും ഇരുരാജ്യങ്ങളും എത്തിച്ചേർന്നിട്ടുണ്ട്.