‘പുഴു’വിലെ ആ രഹസ്യം: മമ്മൂട്ടിക്ക് സ്ഥിരമായി മെസ്സേജ് അയച്ച് ശല്യപ്പെടുത്തിയിരുന്നത് താനെന്ന് റത്തീന

മമ്മൂട്ടിയുടെ പുതുചിത്രം ‘പുഴു’ റിലീസിന് ഒരുങ്ങുകയാണ്. പാര്‍വ്വതി തിരുവോത്താണ് ചിത്രത്തിലെ നായിക. വ്യത്യസ്ത കഥപറയുന്ന സിനിമ വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ നോക്കക്കാണുന്നത്. സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സമൂഹ മാധ്യമങ്ങളിലടക്കം കൊഴുക്കുമ്പോള്‍ ഉയര്‍ന്നുവരുന്ന ഒരു പേരാണ് റത്തീന പി.ടി. ചിത്രത്തിന്റെ സംവിധായികയാണ് റത്തീന.

റത്തീനയുടെ ആദ്യ സംരംഭവവുമാണ് ചിത്രം. എങ്ങിനെയാവും ഒരു നവാഗത സംവിധായികയ്ക്ക് മമ്മൂട്ടിയെ പോലുള്ള തിരക്കേറിയ നടനിലേയക്ക് ആദ്യ പ്രൊജക്ടുമായി എത്തിച്ചേരാനായത് എന്ന ചോദ്യമാണ് പലരും ഉയര്‍ത്തുന്നത്. ഇതിനുള്ള മറുപടി റത്തീന തന്നെ പറയുന്നു.

ഒരു അഭിമുഖത്തിലായിരുന്നു റത്തീനയുടെ പ്രതികരണം. ‘പ്ലസ് ടു കാലഘട്ടത്തിലാണു സിനിമ തലയ്ക്കു പിടിക്കുന്നത്. അന്നൊക്കെ തിരക്കഥയെഴുത്തായിരുന്നു മെയിന്‍. അന്നും എന്റെ കഥകളില്‍ ഒരേയൊരു നായകനേയുള്ളൂ, മമ്മൂക്ക. എന്നാല്‍, പുഴുവിനു മുന്‍പ് ഒരിക്കല്‍പ്പോലും മമ്മൂക്കയോടൊപ്പം ജോലി ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല.

അതിനാല്‍, മറ്റു സിനിമകളില്‍ ജോലി ചെയ്യുമ്പോഴും എങ്ങനെയും മമ്മൂക്കയിലേക്കെത്തുക എന്നതായിരുന്നു ലക്ഷ്യം. നിരന്തരശ്രമങ്ങളുടെ ഫലമായി മമ്മൂക്കയിലേക്കും അദ്ദേഹത്തിന്റെ സുഹൃദ് വലയത്തിലേക്കും ഒരു എന്‍ട്രി കിട്ടുകയായിരുന്നു.

മമ്മൂട്ടിയെ കാണാനായി അദ്ദേഹത്തിന്റെ സെറ്റില്‍ കറങ്ങി നടന്നതിനെക്കുറിച്ചും അഭിമുഖത്തില്‍ പറയുന്നുണ്ട്. പത്ത് വര്‍ഷം മുമ്പത്തെ സംഭവമാണ്. മമ്മൂട്ടിയുടെ സെറ്റുകളില്‍ സ്ഥിരമായി എത്തുമായിരുന്നു. മമ്മൂക്കയുടെ നോട്ടമെത്തുന്നിടത്തായി നില്‍ക്കും. സെറ്റില്‍ വെറുതെ ചുറ്റിക്കറങ്ങി നടക്കും.

ഇടയ്ക്ക് മമ്മൂട്ടിയുടെ മൊബൈലിലേക്ക് മെസേജുകള്‍ അയച്ചിരുന്നതായും റത്തീന പറയുന്നു. അങ്ങനെയിരിക്കെ ഒരിക്കല്‍ മമ്മൂട്ടി തന്നെ കണ്ട് സംസാരിക്കാന്‍ തയ്യാറായതായും. ‘ഞാനാണു സ്ഥിരമായി മമ്മൂക്കയ്ക്കു മെസേജുകള്‍ അയച്ചു വെറുപ്പിക്കുന്ന ആ ആള്‍’ എന്ന് താന്‍ സ്വയംപരിചയപ്പെടുത്തിയതായും റത്തീന പറഞ്ഞു. പിന്നാലെ ഒരാവശ്യം കൂടി ഉന്നയിച്ചു. എനിക്കു മമ്മൂക്കയെ വച്ചൊരു പടം ചെയ്യണം!, റത്തീന പറഞ്ഞു.

Rahul

Recent Posts

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

2 hours ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

2 hours ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

3 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

3 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

3 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

3 hours ago