സിനിമ ടിക്കറ്റ് വിറ്റല്ല പിവിആർ നേട്ടമുണ്ടാക്കുന്നത്; തിയറ്ററിൽ പോകുന്നവർ ഞെട്ടുന്ന കണക്കിതാ

Follow Us :

രാജ്യമാകെ വേരുകൾ ഉള്ള തിയേറ്റർ നെറ്റ് വർക്കാണ് പിവിആർ സിനിമാസ്. എന്നാൽ, സിനിമ ടിക്കറ്റ് വിറ്റല്ല കമ്പനി ഏറ്റവുമധികം പണം സമ്പാദിക്കുന്നത് എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ… എന്നാൽ, സത്യം അതാണ്. മൾട്ടിപ്ലക്‌സ് ശൃംഖലയായ പിവിആർ ഐനോക്‌സിന്റെ ഫുഡ് ആൻഡ് ബിവറേജ് (എഫ് ആൻഡ് ബി) ബിസിനസ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സിനിമാ ടിക്കറ്റ് വിൽപ്പനയേക്കാൾ വളർച്ച രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.

ഭക്ഷണ സാധനങ്ങളുടെ വിൽപ്പനയിൽ നിന്നുള്ള വരുമാനം 21 ശതമാനമാണ് വർധിച്ചത്. അതേസമയം, ഇതേ കാലയളവിൽ സിനിമാ ടിക്കറ്റുകളുടെ വിൽപ്പന 19 ശതമാനം മാത്രമാണ്. ഈ കാലയളവിലെ ശരാശരി സിനിമാ ടിക്കറ്റ് നിരക്ക് 233 രൂപയായിരുന്നു, എന്നാൽ, പെപ്സി, സമൂസ, പോപ്‌കോൺ, മറ്റ് ഭക്ഷണ സാധനങ്ങൾ എന്നിവ വാങ്ങുന്നതിനായി സിനിമാ പ്രേക്ഷകർ ഒരാൾ ശരാശരി 129 രൂപയാണ് ചെലവഴിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഭക്ഷണ സാധനങ്ങളുടെ വിൽപ്പനയിലൂടെയുള്ള വരുമാനം 1,618 കോടി രൂപയിൽ നിന്ന് 2024 ൽ 1,958.4 കോടി രൂപയായി ഉയർന്നു. സിനിമാ ടിക്കറ്റ് വരുമാനം 2023 ലെ 2,751.4 കോടി രൂപയിൽ നിന്ന് 3,279.9 കോടി രൂപയായി വർധിച്ചിട്ടുണ്ട്. മെട്രോകളിലും മറ്റ് നഗരങ്ങളിലും മറ്റും പുതിയതായി പിവിആർ ഐനോക്‌സ് തിയേറ്ററുകൾ ആരംഭിച്ചിട്ടുണ്ട്. ചില സ്ഥലങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഓൺലൈൻ ഭക്ഷണ വിതരണം ആരംഭിച്ചതും വരുമാനം കൂടുന്നതിന് കാരണമായിട്ടുണ്ട്.