വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം മീരാ ജാസ്മിന്-നരേന് കോംബോ ഒന്നിക്കുന്ന എം.പത്മകുമാര്‍ ചിത്രം ക്വീന്‍ എലിസബത്തിലെ നരേന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസായി. അലക്സ് എന്ന മുപ്പത്തിഅഞ്ചു വയസ്സുകാരനായാണ് നരേന് ഈ ചിത്രത്തില്‍എത്തുന്നത്. നരേന് ഇതുവരെ അഭിനയിച്ച കഥാപാത്രങ്ങളില്‍ നിന്ന് വേറിട്ട് നില്ക്കുന്ന സൗമ്യനും നിഷ്കളങ്കനുമായ ഈ കഥാപാത്രം ക്വീന്‍ എലിസബത്തില്‍ ടൈറ്റില്‍ റോളില്‍ അഭിനയിക്കുന്ന മീരാ ജാസ്മിനോടൊപ്പം സ്ക്രീനിലെത്തുമ്പോള്‍ കൈയ്യടി നേടുമെന്നുറപ്പാണ്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി മാറിയ 2018 എന്ന ചിത്രത്തിലെ മല്‍സ്യബന്ധന തൊഴിലാളിയുടെ റോളിന് കിട്ടി കൊണ്ടിരിക്കുന്ന അംഗീകാരങ്ങള്‍ക്ക് ശേഷം നരേന് അഭിനയിച്ച ചിത്രമാണ് ക്വീന്‍ എലിസബത്ത്. തന്റെ കരിയറില്‍ സംവിധാനം ചെയ്ത സിനിമകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഈ ചിത്രം എം.പത്മകുമാര്‍ അണിയറയിലൊരുക്കുമ്പോള്‍ കരിയറിലെ ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് എലിസബത്ത് എന്ന കരുത്തുറ്റ കഥാപാത്രത്തിലൂടെ മീരാ ജാസ്മിന്.
ചിത്രീകരണം പൂര്‍ത്തിയാക്കിയ ഫാമിലി ഡ്രാമ, ‘ക്വീന്‍ എലിസബത്തി’ന്റെ പ്രധാന ലൊക്കേഷനുകള്‍ കൊച്ചി, കുട്ടിക്കാനം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായിരുന്നു. ഹിറ്റ് ചിത്രങ്ങളായ വെള്ളം, അപ്പന്, പടച്ചോനെ ഇങ്ങള് കാത്തോളി എന്നിവയുടെ നിര്‍മ്മാതാവായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, ബ്ലൂ മൗണ്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.പത്മകുമാര്‍, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരുമായി ചേര്‍ന്നാണ് ഈ ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്. അര്ജുന് ടി സത്യന് ആണ് ചിത്രത്തിന്റെ രചന.
മീരാ ജാസ്മിന്, നരേന് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രത്തില്‍ ശ്വേതാ മേനോന്, രമേശ് പിഷാരടി, വി.കെ.പ്രകാശ്, രഞ്ജി പണിക്കര്‍ , ജോണി ആന്റണി,മല്ലികാ സുകുമാരന്‍, ജൂഡ് ആന്റണി ജോസഫ്, ആര്യ ബഡായി ബംഗ്ലാവ്, ശ്രുതി രജനികാന്ത്,പേളി മാണി,സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോല്‍, ചിത്രാ നായര്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ക്വീന്‍ എലിസബത്തിന്റെ മറ്റു അണിയറപ്രവര്‍ത്തകര്‍ ഇവരാണ്. ഛായാഗ്രഹണം : ജിത്തു ദാമോദര്‍, സംഗീത സംവിധാനം, ബി.ജി,എം: രഞ്ജിന് രാജ്, എഡിറ്റര്‍ : അഖിലേഷ് മോഹന്‍, ആര്‍ട്ട് ഡയറക്ടര്‍: എം.ബാവ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: ഉല്ലാസ് കൃഷ്ണ, വസ്ത്രാലങ്കാരം: ആയീഷാ ഷഫീര്‍ സേട്ട്, മേക്കപ്പ് : ജിത്തു പയ്യന്നൂര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്: ശിഹാബ് വെണ്ണല, സ്റ്റില്‍സ്: ഷാജി കുറ്റികണ്ടത്തില്, പ്രൊമോ സ്റ്റില്‍സ് : ഷിജിന് P രാജ്,പോസ്റ്റര്‍ ഡിസൈന്‍:മനു മാമിജോ, പി ആര് ഓ : പ്രതീഷ് ശേഖര്‍.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…