Malayalam Article

പ്രജ്ഞാനന്ദ നമ്മുടെ കുഞ്ഞുങ്ങളിലും സ്വപ്നത്തിന്റെ കരുക്കള്‍ നീക്കട്ടെ..! അഭിനന്ദനം അറിയിച്ച് അജു വര്‍ഗീസ്!

എഫ്ടിഎക്‌സ് ക്രിപ്റ്റോ കപ്പില്‍ ലോക ചാമ്പ്യന്‍ മാഗ്‌നസ് കാള്‍സണെ പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് അഭിമാനം ആയി മാറിയിരിക്കുകയാണ് ഗ്രാന്‍ഡ്മാസ്റ്റര്‍ പ്രജ്ഞാനന്ദ. പതിനേഴ് വയസ്സ് മാത്രം പ്രായമുള്ള ഈ അതുല്യ പ്രതിഭ നമ്മുടെ അഹങ്കാരമാണെന്ന് പറയുകയാണ് നടന്‍ അജു വര്‍ഗീസ്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു കുറിപ്പ് പങ്കുവെച്ചാണ് പ്രഗ്ജ്ഞാനന്ദയെ അഭിനന്ദിച്ച് അജു വര്‍ഗീസ് എത്തിയിരിക്കുന്നത്. കാള്‍സണുമായുള്ള ചെസ്സ് മത്സരത്തിന് മുന്‍പ് നമ്മുടെ പയ്യനും കോച്ചും… എന്ന തലക്കെട്ടില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി

മാറിയ ഫോട്ടോയും കുറിപ്പിന് ഒപ്പം പങ്കുവെച്ചിട്ടുണ്ട്. കാള്‍സണുമായുള്ള ചെസ്സ് മത്സരത്തിന് മുന്‍പ് നമ്മുടെ പയ്യനും കോച്ചും…കാള്‍സണ്‍ ആ സമയത്ത് മാധ്യമ പ്രവര്‍ത്തകരാലും ആരാധകരാലും തിരക്കോട് തിരക്ക്….ലോക ചാമ്പ്യന്‍ കാള്‍സണ്‍ വീണത് എത്രമാത്രം ഉയരത്തില്‍ നിന്നാണ് എന്നത് ഈ ചിത്രം വ്യക്തമാക്കും….കാള്‍സന്റെ മനസിന്റെ നട്ടെല്‍ ഒടിഞ്ഞു തുണ്ടായി കാണുമെന്നുറപ്പാണ്….എന്ന് കുറിപ്പില്‍ പറയുന്നു. എഫ്ടിഎക്‌സ് ക്രിപ്റ്റോ കപ്പില്‍ ലോക ചാമ്പ്യന്‍ മാഗ്‌നസ് കാള്‍സണെ പരാജയപ്പെടുത്തിയത് 17 വയസ്സുള്ള ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ പ്രഗ്‌നാനന്ദ രമേഷ്ബാബുവിനെ കുറിച്ചുള്ള ഈ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ഇത് ഭാഗ്യമോ സൂത്രമോ അല്ല ,

പ്രതിഭ തന്നെ ആണ് . നമ്മുടെ മക്കള്‍ പരിചയപ്പെടേണ്ട ഒരു (അ)സാധാരണ ഇന്ത്യന്‍ കുട്ടി..മത്സരത്തിനിടെ ലോകചാമ്പ്യനായ കാള്‍സണ്‍ വാഗ്ദാനം ചെയ്ത സമനില സ്വീകരിക്കാതെ വീറോടെ പൊരുതി ആണ് വിജയം നേടിയത് എന്നത് സൂചിപ്പിക്കുന്നത് അവനവന്റെ കഴിവിലുള്ള ശരിയായ ആത്മവിശ്വാസത്തെ തന്നെ ആണ്, അത് അത്യപൂര്‍വമാണ്..എന്നും കുറിപ്പില്‍ പറയുന്നു.ലോകമാസ്റ്റര്‍ പദവി പത്തു വയസ്സിലും ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി 12 വയസ്സിലും നേടിയ ഈ ബാലന്‍ ചെന്നൈ

നഗരത്തിലെ ഒരു ബാങ്ക് ജീവനക്കാരന്റെയും വീട്ടമ്മയുടെയും മകനായി 2005 ഇല്‍ ആണ് ജനിച്ചത് . സഹോദരി വൈശാലിയും ചെസ്സില്‍ ലോകമാസ്റ്റര്‍, ഗ്രാന്‍ഡ്മാസ്റ്റര്‍ പദവികള്‍ നേടി കഴിഞ്ഞു.. സ്വപ്നങ്ങള്‍ ഉറക്കത്തില്‍ മാത്രം കാണാനുള്ളതല്ല…ഈ ബാലന്‍ നമ്മുടെ മക്കളിലും സ്വപ്നങ്ങളുടെ കരുക്കള്‍ നീക്കട്ടെ . ഒരു ജയവും അസാദ്ധ്യമല്ല. എന്ന് പറഞ്ഞാണ് ഈ കുറിപ്പ് അവസാനിക്കുന്നത്.

Nikhina